നരേന്ദ്രമോദിയുടെ ലക്കി ഗ്രഹക്ക് യോജന സമ്മാന പദ്ധതിയില്‍ 20കാരിക്ക് ഒരു കോടി!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ലക്കി ഗ്രഹക്ക് യോജനയിലൂടെ ഇരുപതുകാരിയായ ശ്രദ്ധയ്ക്ക് ഒരു കോടി രൂപയുടെ സമ്മാനം. മഹാരാഷ്ട്ര സ്വദേശിനിയാണ് ശ്രദ്ധ മോഹന്‍ മെങ്‌ഷ്ടെ. രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ മൊബൈല്‍ ഫോണിന്റെ മാസതവണ അടയ്ക്കുന്നതിനാണ് റുപേ കാര്‍ഡ് ഉപയോഗിച്ചത്.

500, 1000 നോട്ടുകളുടെ നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികളില്‍ ഒന്നാണ് ലക്കി ഗ്രഹക്ക് യോജന. റുപേ കാര്‍ഡ് വഴി 1,590 രൂപയുടെ ഡിജിറ്റല്‍ പണമിടപാട് നടത്തിയാണ് ശ്രദ്ധ ഒരു കോടിയുടെ സമ്മാനം നേടിയത്.

രണ്ടാം സമ്മാനം

രണ്ടാം സമ്മാനം

ഇരുപത്തിയൊമ്പത് വയസുള്ള സ്‌കൂള്‍ അധ്യാപകനായ ഹാര്‍ഡിക് കുമാറിനാണ് രണ്ടാം സമ്മാനം. ഗുജറാത്തിലെ ഖമ്പട്ട് സ്വദേശിയായ ഹാര്‍ഡിക് 1100 രൂപയുടെ പണമിടപാട് നടത്തിയാണ് രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ സ്വന്തമാക്കിയത്.

 മൂന്നാം സമ്മാനം

മൂന്നാം സമ്മാനം


ഉത്തര്‍പ്രദേശിലെ ഷെര്‍പൂര്‍ വില്ലേജിലെ ഭരത് സിങിനാണ് മൂന്നാം സമ്മാനം. 100 രൂപയുടെ പണമിടപാട് നടത്തിയ ഭരത് സിങ് 25 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം നേടി.

 ഡിജി ധന്‍ വ്യാപാര്‍ യോജന-പ്രഖ്യാപനം

ഡിജി ധന്‍ വ്യാപാര്‍ യോജന-പ്രഖ്യാപനം

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കാനുള്ള ഡിജി ധന്‍ വ്യാപാര്‍ യോജനയുടെ സമ്മാന പ്രഖ്യാപനങ്ങളും നടത്തി. 50 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. തമിഴ്‌നാട്ടിലെ ജ്വല്ലറി ഷോപ്പുടമയായ ആനന്ദ് അനന്ദപത്മാനാഭന്‍ 300 രൂപയുടെ പണമിടപാട് നടത്തിയാണ് ഒന്നാം സമ്മാനം നേടിയെടുത്തത്.

രണ്ടാം സമ്മാനം

രണ്ടാം സമ്മാനം

താനെയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന രാഗിണി രാജേന്ദ്രര്‍ ഉത്തേക്കര്‍ക്കാണ് രണ്ടാം സമ്മാനം. 25 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം നേടി. 510 രൂപയുടെ പണമിടപാടാണ് രാഗിണി നടത്തിയത്.

English summary
Latur girl wins Rs 1 crore as lucky e-grahak.
Please Wait while comments are loading...