കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍: സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍!

നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് രാജ്യത്തെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും അറിയിപ്പുകള്‍ നല്‍കുന്നുണ്ട്

Google Oneindia Malayalam News

ദില്ലി: ബാങ്ക് എക്കൗണ്ടുകള്‍ ആധാറുമായി ഘടിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കലില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ഉറപ്പായി. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് രാജ്യത്തെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരോട് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാനും ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമല്ലെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് സംഭവത്തില്‍ വ്യക്ത വരുത്തിക്കൊണ്ട് രംഗത്തെത്തിയത്. ഒരു വിവരാവകാശത്തിന് മറുപടിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പ്രസ്തുത മാധ്യമ റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച റിസര്‍വ് ബാങ്ക് ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ 2017 ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിരുന്നു.

 ആര്‍ക്കും ഇളവില്ല

ആര്‍ക്കും ഇളവില്ല

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്ത നിലവിലുള്ള അക്കൗണ്ട് ഉടമകള്‍ക്ക് അനുവദിച്ച സമയപരിധിയ്ക്ക് ശേഷം യാതൊരു ഇളവും അനുവദിക്കില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ട് ഉള്‍പ്പെടെയുള്ള എല്ലാത്തരം ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഇതോടെ അക്കൗണ്ട് വഴിയുള്ള എല്ലാത്തരം സാമ്പത്തിക ഇടപാടുകളും ഇല്ലാതാവുകയും ചെയ്യും. എടിഎം ഇടപാടുകളോ ഓണ്‍ലൈന്‍ ഇടപാടുകളോ നടത്താന്‍ കഴിയാത്ത തരത്തില്‍ സാമ്പത്തിക ഇടപാടുകള്‍ ബ്ലോക്ക് ചെയ്യുന്നതാണ് രീതി.

 അക്കൗണ്ട് തിരിച്ചെടുക്കാന്‍

അക്കൗണ്ട് തിരിച്ചെടുക്കാന്‍


ബ്ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ റീ ആക്ടിവേറ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ ബാങ്ക് അക്കൗണ്ട് സാധാരണ രീതിയില്‍ ഉപയോഗിച്ചുതുടങ്ങാം. ആധാര്‍ നമ്പറോ പാന്‍ കാര്‍ഡോ നല്‍കാത്ത അക്കൗണ്ട് ഉടമകളുടെ അക്കൗണ്ട് പ്രസ്തുത രേഖകള്‍ സമര്‍പ്പിക്കുന്നതുവരെ കണ്ടുകെട്ടാനാണ് ധനകാര്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശം. ​എന്നാല്‍ ഇതിനുള്ള കാലയളവ് ധനകാര്യ മന്ത്രാലയം പരാമര്‍ശിക്കുന്നില്ല.

നയം വ്യക്തമാക്കി

നയം വ്യക്തമാക്കി

2017ലെ കള്ളപ്പണം തടയലുമായി ബന്ധപ്പെട്ട നിയമത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണെമന്ന് റിസര്‍വ് ബാങ്ക് ശനിയാഴ്ച അറിയിക്കുകയായിരുന്നു.

 വിട്ടുവീഴ്ചയില്ല

വിട്ടുവീഴ്ചയില്ല

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമല്ലെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് സംഭവത്തില്‍ വ്യക്ത വരുത്തിക്കൊണ്ട് രംഗത്തെത്തിയത്. ഒരു വിവരാവകാശത്തിന് മറുപടിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പ്രസ്തുത മാധ്യമ റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച റിസര്‍വ് ബാങ്ക് ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ 2017 ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു.

 വിവരാവകാശത്തില്‍ പറയുന്നത്

വിവരാവകാശത്തില്‍ പറയുന്നത്

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഉത്തരവിട്ടില്ലെന്നായിരുന്നു വിവരാവകാശത്തിന് ലഭിച്ച മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നത്. മണിലൈഫ് എന്ന വാര്‍ത്താ വെബ്‌സൈറ്റിനാണ് ഇത് സംബന്ധിച്ച വിവരാവകാശം ലഭിച്ചത്.

റിസവര്‍വ് ബാങ്ക് പറയുന്നത്.

റിസവര്‍വ് ബാങ്ക് പറയുന്നത്.

സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള രണ്ടാം ഭേദഗതിയില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്നും റിസര്‍വ് ബാങ്ക് ട്വീറ്റ് ചെയ്യുകയായിരുന്നു. 2017 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്്ഞാപനം പ്രകാരമാണ് ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് ചട്ടം നിര്‍ബന്ധമാക്കിയത്. പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ആധാറും പാന്‍കാര്‍ഡും വേണമെന്ന ചട്ടവും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു

English summary
Turns out you have to link your bank account with Aadhaar after all. The Reserve Bank of India on Saturday stepped in to strike down news reports that claimed, quoting an RTI reply, it was not necessary to link the 12-digit biometric identification number with bank accounts, saying the directive remained in force under anti-money laundering rules.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X