Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 210 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക്; 38 വർഷം കൊണ്ട് യൂസഫലി വളര്‍ന്നതെങ്ങനെ

കൊച്ചി: കേരളത്തിലെ ഏറ്റവും ധനികനായ വ്യക്തി ആരെന്ന് ചോദിച്ചാല്‍ അധികമൊന്നും ആര്‍ക്കും ഓര്‍ത്തെടുക്കേണ്ടി വരില്ല. അത് എംഎ യൂസഫലി തന്നെയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിലും എംഎ യൂസഫലിയുണ്ട്.

തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ ജനിച്ച് ഇന്ന് ലോകം അറിയപ്പെടുന്ന വ്യവസായ പ്രമുഖനായി എംഎ യൂസഫലി എങ്ങനെയാണ് വളര്‍ന്നത്? അതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് എംഎ യൂസഫലി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖാ സിഎ ദിനാഘോഷത്തില്‍ സംസാരിക്കവേയാണ് ആ കാര്യങ്ങള്‍ യൂസഫലി വെളിപ്പെടുത്തിയത്.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

1973 ല്‍ തുടങ്ങി

1973 ല്‍ തുടങ്ങി

1973 ല്‍ ആണ് താന്‍ ആദ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയത് എന്ന് എംഎ യൂസഫലി പറയുന്നു. ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലായി 210 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും സ്വന്തമായിട്ടുണ്ട്. 57,000 പേര്‍ക്ക് ജോലി നല്‍കുന്നു. എട്ട് ബില്യണ്‍ ഡോളറിന്റെ ബിസിനസ്- എങ്ങനെയാണ് ഇതെല്ലാം നേടിയത് എന്നത് കൂടി അദ്ദേഹം പറയുന്നുണ്ട്.

ആ മൂന്ന് കാര്യങ്ങള്‍

ആ മൂന്ന് കാര്യങ്ങള്‍

തന്റെ വിജയത്തിന്റെ രഹസ്യം മൂന്ന് കാര്യങ്ങള്‍ ആണെന്ന് കൂടി അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍, എല്ലാവര്‍ക്കും താങ്ങാവുന്ന വില, പിന്നെ മികച്ച സേവനം. ഇക്കാര്യങ്ങളിലുള്ള നിര്‍ബന്ധമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം.

വിജയത്തിന് വേണ്ട ഗുണങ്ങള്‍

വിജയത്തിന് വേണ്ട ഗുണങ്ങള്‍

ജീവിത വിജയത്തിന് വേണ്ട മറ്റ് ചില ഗുണങ്ങളെ കുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. വ്യക്തി ജീവിതത്തില്‍ വിശ്വാസ്യതയും സത്യസന്ധതയും പുലര്‍ത്തുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. അതുപോലെ തന്നെ വ്യക്തി ബന്ധങ്ങള്‍ നിലനിര്‍ത്തണം. അത്യാഗ്രഹമില്ലാതെ ജീവിക്കാന്‍ കൂടി ശ്രമിച്ചാല്‍ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് മനുഷ്യന്റെ വ്യക്തിത്വം?

എന്താണ് മനുഷ്യന്റെ വ്യക്തിത്വം?

ഒരു മനുഷ്യന്റെ പ്രാര്‍ത്ഥനയാണ് അയാളുടെ വ്യക്തിത്വം എന്നും എംഎ യൂസഫലി പറയുന്നുണ്ട്. ബാങ്ക് ബാലന്‍സുകൊണ്ടോ സ്റ്റാറ്റസ് കൊണ്ടോ ആവരുടെ ഒരാളുടെ വ്യക്തിത്വം അളക്കേണ്ടത്. എന്ത് മത്സരം ആണെങ്കിലും എതിരാളി നശിക്കണമെന്ന് ആഗ്രഹിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

ആരേയും വഞ്ചിക്കരുത്

ആരേയും വഞ്ചിക്കരുത്

വിശ്വാസ്യതയ്‌ക്കൊപ്പം ജീവിതത്തില്‍ പുലര്‍ത്തേണ്ട മറ്റ് രണ്ട് ഗുണങ്ങള്‍ കൂടി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതില്‍ ഒന്ന് സമയനിഷ്ഠയാണ്. ആരേയും വഞ്ചിക്കാതിരിക്കുക എന്നതാണ് മറ്റൊന്ന്. സാധിക്കുന്ന സഹായങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്നും അത് ഔദാര്യമല്ല, അവരുടെ അവകാശമാണെന്ന് കൂടി പറഞ്ഞുവയ്ക്കുന്നുണ്ട് യൂസഫലി.

അന്നത്തെ രക്ഷപ്പെടല്‍

അന്നത്തെ രക്ഷപ്പെടല്‍

കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സംഭവത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. അന്ന് അത്ഭുതകരമായാണ് താന്‍ രക്ഷപ്പെട്ടത്. ഒട്ടേറെ പേരുടെ പ്രാര്‍ത്ഥനയും ദൈവത്തിന്റെ കാരുണ്യവും ആണ് തന്നെ അന്ന് രക്ഷിച്ചെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+