Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിക്ക് വന്‍ തകര്‍ച്ച, ആഗോള സമ്പന്നരുടെ പട്ടികയില്‍ പിന്നിലേക്ക്; അദാനിക്കും ആസ്തിയില്‍ ഇടിവ്

മുംബൈ: ഇന്ത്യയില്‍ നിരവധി അതിസമ്പന്നരുണ്ട്. മുകേഷ് അംബാനിയും ഗൗതം അദാനിയും ഇതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. ആഗോള സമ്പന്നരുടെ പട്ടികയിലും ഇവര്‍ വളരെ മുന്നിലാണ്. എന്നാല്‍ ഇരുവര്‍ക്കും ഇപ്പോള്‍ മോശം സമയമാണെന്ന് പറയാം. വലിയ തിരിച്ചടികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

മുകേഷ് അംബാനിക്കാണ് വലിയ നഷ്ടമുണ്ടായിരിക്കുന്നത്. ഇത് ആസ്തിയുടെ കാര്യത്തില്‍ അടക്കം പ്രതിഫലിച്ചിരിക്കുകയാണ്. ആഗോള സമ്പന്നരുടെ പട്ടികയില്‍ പിന്നോട്ട് പോയിരിക്കുകയാണ് മുകേഷ് അംബാനി. സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ മുകേഷ് അംബാനി നേരിട്ടിരിക്കുന്നത്.

mukesh-ambani

ഓഹരി വിപണിയിലാണ് ഇരുവരും തകര്‍ച്ച നേരിട്ടിരിക്കുന്നത്. മുകേഷ് അംബാനിയുടെ ആസ്തി 2.18 ബില്യണ്‍ ഡോളറാണ് കുറഞ്ഞിരിക്കുന്നത്. അടുത്തൊന്നും ഇത്ര വലിയ തിരിച്ചടി അംബാനി നേരിട്ടിട്ടില്ല. ആസ്തിയിലെ വീഴ്ച്ച ബ്ലൂംബര്‍ഗിന്റെ ആഗോള ശതകോടീശ്വരന്‍മാരുടെ പട്ടികയിലും വലിയ തിരിച്ചടിയാണ് മുകേഷ് അംബാനിക്ക് സമ്മാനിച്ചിരിക്കുന്നത്.

പട്ടികയില്‍ 17ാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് മുകേഷ് അംബാനി. 12ാം സ്ഥാനത്ത് സ്ഥിരമായി തുടര്‍ന്നിരുന്നു അദ്ദേഹം. എന്നാല്‍ ഈ വീഴ്ച്ച വലിയ തിരിച്ചടിയാണ്. ഗൗതം അദാനിയുടെ ആസ്തിയില്‍ 2.27 ബില്യണിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 18ാം സ്ഥാനത്തേക്കാണ് അദാനി വീണിരിക്കുന്നത്. അദ്ദേഹത്തിന്റെ ആസ്തി 93 ബില്യണായി ഇടിഞ്ഞു. നേരത്തെ മുകേഷ് അംബാനിക്കും മുകളില്‍ പോയിരുന്നു അദാനി. അവിടെ നിന്നാണ് ഇത്ര വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.

അംബാനിക്കും അദാനിക്കും മാത്രമല്ല ഇന്ത്യയിലെ മറ്റ് കോടീശ്വരന്‍മാര്‍ക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ട്. കെപി സിംഗിന് 995 മില്യണ്‍ യുഎസ് ഡോളര്‍, കുമാര്‍ ബിര്‍ള 706 മില്യണ്‍, ഷാപൂര്‍ മിസ്ത്രി 672 മില്യണ്‍ എന്നിങ്ങനെയാണ് നഷ്ടമായത്. യുഎസ്സിലെ പ്രമുഖ നിക്ഷേപകനായ വാരന്‍ ബഫറ്റിന് 1.15 ബില്യണ്‍ ഡോളറാണ് ഓഹരി വിപണിയിലെ തിരിച്ചടിയില്‍ നിന്ന് നേരിട്ടത്.

ഇന്ത്യയില്‍ ഓഹരി വിപണിയും വലിയ തകര്‍ച്ചയാണ് നേരിട്ടത്. സെന്‍സെക്‌സ് 930.55 പോയിന്റിന്റെ വീഴ്ച്ചയാണ് രേഖപ്പെടുത്തിയത്. 80,220.72 പോയിന്റിലേക്കാണ് വീണത്. നിഫ്റ്റി 50 309 പോയിന്റിന്റെ വീഴ്ച്ചയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളും തകര്‍ച്ച രേഖപ്പെടുത്തി. രണ്ട് ശതമാനമാണ് ഓഹരിയില്‍ ഇടിവുണ്ടായത്. 2684.16 രൂപയിലാണ് ഓഹരി വിപ ക്ലോസ് ചെയ്തത്.

അദാനി ഗ്രൂപ്പിന്റെ ഓഹരികളും തകര്‍ച്ച നേരിട്ടു. അദാനി പവര്‍ 2.25 ശതമാനം, അദാനി എന്റര്‍പ്രൈസസ് 3.29 ശതമാനം, അദാനി പോര്‍ട്‌സ് 0.76 ശതമാനം, അദാനി വില്‍മാര്‍ 2.84 ശതമാനം, അദാനി ഗ്രീന്‍ 1.57 ശതമാനം എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്.

അതേസമയം തകര്‍ച്ച നേരിട്ടെങ്കിലും ഈ വര്‍ഷം മുഴുവന്‍ അദാനിയും അംബാനിയും നേട്ടങ്ങളുണ്ടാക്കിയിരുന്നു. അംബാനിയുടെ ആസ്തി ഇപ്പോള്‍ 101 ബില്യണാണ്. ഈ വര്‍ഷം 5.07 ബില്യണ്‍ ആസ്തിയാണ് വര്‍ധിച്ചത്. അദാനിക്ക് ഈ വര്‍ഷം 8.74 ബില്യണിന്റെ ആസ്തിയാണ് വര്‍ധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+