കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുരുട്ടിവെക്കാം, മറുപുറം കാണാം; എല്‍ജിയുടെ പുതിയ ടിവി ശ്രദ്ധേയമാകുന്നു

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: സിആര്‍ടി മോണിറ്ററോടുകൂടിയ വലിയ ടിവികളില്‍ നിന്നും എല്‍സിഡി എല്‍ഇഡികളിലേക്ക് മാറിയ ലോകത്തേക്ക് പുതിയ വിപ്ലവവുമായി എല്‍ജി വരുന്നു. ചുരുട്ടി വയ്ക്കാവുന്ന, ഇരുപുറം കാണുന്ന നേര്‍ത്ത പ്ലാസ്റ്റക് ഷീറ്റുപോലുള്ള ഒഎല്‍ഇഡി ടിവിയുമായാണ് എല്‍ജിയെ വരവ്. വെറും ആറ് സെന്റീമീറ്റര്‍ വ്യാസത്തിലേക്ക് ചുരുട്ടിക്കൂട്ടി കടലാസുപോലെ ടിവി കൊണ്ടു നടക്കാമെന്നതാകും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ദക്ഷിണകൊറിയന്‍ സാങ്കേതികവിദഗ്ദരുടെ മേല്‍നോട്ടത്തിലാണ് ടിവിയുടെ നിര്‍മാണം. ഹൈഡെഫിനിഷന്‍ (എച്ച്ഡി) ക്ലാസില്‍പെട്ട ഡിസ്‌പ്ലേ മിഴിവ്. 1200x810 റെസല്യൂഷന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ദൃശ്യ ഭംഗിയും നിറങ്ങളുടെ കൃത്യതയും ഉറപ്പ് നല്‍കുന്നു. 18 ഇഞ്ച് വലുപ്പമുള്ള ടിവയാണ് കമ്പനി ആദ്യം പുറത്തുവിടുന്നത്.

giant-rollable-tv

22 ഇഞ്ചും 32 ഇഞ്ചും ഉള്ള ടിവികള്‍ വിപണി വാഴുമ്പോള്‍ 18 ഇഞ്ച് ടിവിക്കുള്ള സാധ്യത എത്രത്തോളമുണ്ടാകുമെന്ന് കമ്പനിക്കറിയാം. അതുകൊണ്ടുതന്നെ 2017 ആകുമ്പോഴേക്കും 60 ഇഞ്ച് വരെയുള്ള ടിവികള്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് കമ്പനി അറിയിക്കുന്നത്. ചെറിയ ടിവികള്‍ ഉപഭോക്തക്കളെ എത്രത്തോളം ആകര്‍ഷിക്കുന്നുണ്ടെന്ന് മനസിലാക്കി സാങ്കേതിക വിദ്യ വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ടിവിയുടെ സുതാര്യതയാല്‍ മറുപുറം കാണുമെന്നതിനാല്‍ കമ്പ്യൂട്ടര്‍ മോണിറ്ററുകളിലും മറ്റും ഈ സാങ്കേതിക വിദ്യ എത്രത്തോളം പ്രായോഗികമാണെന്ന് പറയാന്‍ സാധ്യമല്ല. അതേസമയം, റഫ്രിഡ്ജറേറ്റര്‍ പോലുള്ള വീട്ടുപകരണങ്ങള്‍ ഇത്തരം സാങ്കേതിക പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.

English summary
new rollable TVs on the horizon, says LG
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X