കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഗ്ദാനം ഫലം കണ്ടില്ല: സര്‍ക്കാരിന്‍റെ ക്യാഷ് ലെസ്സ് ഗ്രാമം പണമിടപാടിലേയ്ക്ക്, മോദിയ്ക്ക് ഇരുട്ടടി!

തെലങ്കാനയിലെ ഇബ്രാഹിം പൊര ഗ്രാമമാണ് ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളെ കയ്യൊഴിയുന്നത്

Google Oneindia Malayalam News

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ക്യാഷ് ലെസ് ഗ്രാമമായി മാറിയ ദക്ഷിണേന്ത്യന്‍ ഗ്രാമം സര്‍ക്കാരിന് തിരിച്ചടിയാവുന്നു. തെലങ്കാനയിലെ സിദ്ധിപ്പേട്ട് താലൂക്കിലെ ഇബ്രാഹിം പൊര ഗ്രാമമാണ് ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളെ കയ്യൊഴിയുന്നത്. നോട്ടുനിരോധനത്തിനോടെ സര്‍ക്കാര്‍ നീക്കിയ സര്‍വ്വീസ് ചാര്‍ജുകള്‍ കുത്തനെ ഉയര്‍ന്നതോടെയാണ് രാജ്യത്തെ ആദ്യത്തെ ക്യാഷ് ലെസ് ഗ്രാമത്തിലെ ജങ്ങളുടെ ഈ തീരുമാനം.

കാഞ്ച ഐലയ്യയ്ക്കെതിരെ പോലീസ് കേസ്: മതവികാരം വൃണപ്പെടുത്തി, ഹിന്ദുക്കള്‍ക്കും പരാതി! കാഞ്ച ഐലയ്യയ്ക്കെതിരെ പോലീസ് കേസ്: മതവികാരം വൃണപ്പെടുത്തി, ഹിന്ദുക്കള്‍ക്കും പരാതി!

ഇബ്രാഹിം പൂരിലെ ജനങ്ങള്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രാമത്ത മാതൃകാ ഗ്രാമമായി പ്രഖ്യാപിച്ചത്. ക്യാഷ് ലെസ് ഇടപാടുകള്‍ വ്യാപകമായതോടെ എടിഎം കയ്യിലില്ലാത്തവര്‍ക്ക് തിരിച്ചടിയായി ബാങ്കുകള്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ കൂടി ആരംഭിച്ചതോടെ ജനങ്ങള്‍ കൂട്ടത്തോടെ ഇ- പിഇഒഎസ് മെഷീനുകള്‍ ബാങ്കുകളില്‍ തിരിച്ചേല്‍പ്പിച്ച് പഴയ പണമിടപാട് രീതിയിലേയ്ക്ക് തന്നെ തിരിച്ചുവരികയാണ് ഈ ജനത.

 അമിത സേവന നിരക്ക്

അമിത സേവന നിരക്ക്

കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഇപിഒഎസ് മെഷീനുകള്‍ക്ക് പ്രതിമാസം 1400 രൂപയാണ് കച്ചവടക്കാരില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കിയിരുന്നത്. ഇതു വഴി വന്‍ നഷ്ടം സംഭവിക്കാന്‍ തുടങ്ങിയതാണ് കച്ചവടക്കാരെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

 സേവന നിരക്ക് കുറച്ചാല്‍!!

സേവന നിരക്ക് കുറച്ചാല്‍!!

ഇ-പിഒഎസ് മെഷീനുകള്‍ കൂട്ടത്തോടെ ബാങ്കുകളില്‍ തിരിച്ചേല്‍പ്പിച്ച ഇബ്രാഹിംപൊരയിലെ കച്ചവടക്കാരും വ്യാപാരികളും മെഷീന് ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയാല്‍ മാത്രമേ ക്യാഷ് ലെസ് പണമിടപാടുകളുമായി മുന്നോട്ടുപോകാനുള്ളൂവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

 സര്‍ക്കാരിന് തിരിച്ചടി

സര്‍ക്കാരിന് തിരിച്ചടി

2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തോടെ പണരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് ഈ ഗ്രാമത്തിന്‍റെ മനംമാറ്റം. ആദ്യത്തെ ക്യാഷ് ലെസ് ഗ്രാമത്തിനേറ്റ തിരിച്ചടി സര്‍ക്കാരിനും അഭിമാന പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

 എവിടെയും കാര്‍ഡുകള്‍

എവിടെയും കാര്‍ഡുകള്‍


ഗ്രാമത്തിലെ ചെറിയ കടകളിലും ഓട്ടോ യാത്രയ്ക്ക് പോലും സ്വൈപ്പിംഗ് മെഷീന്‍ വഴി പണമിടപാടുകള്‍ നടത്തിയിരുന്ന ഇബ്രാഹിംപൊരയില്‍ ഫിനാന്‍സ് കമ്പനികളും ഇതേ മാര്‍ഗ്ഗമാണ് ആശ്രയിച്ചിരുന്നത്.

 നോട്ട് നിരോധനം

നോട്ട് നിരോധനം

കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കുമെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പോരാട്ടത്തിന്‍റെ ഭാഗമായിട്ടായിരുന്നു 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. നോട്ട് നിരോധനത്തോടെ നോട്ട് പ്രതിസന്ധി ഇല്ലാതാക്കുന്നതിനായി ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിച്ചെങ്കിലും നോട്ട് നിരോധനത്തിന്‍റെ ആരവങ്ങള്‍ ഒഴിഞ്ഞതോടെ ബാങ്കുകള്‍ ചാര്‍ജുകളും വര്‍ധിപ്പിച്ചിരുന്നു.

English summary
A Telangana village that became an example of Prime Minister Narendra Modi's 'Digital India' campaign post demonetisation has now called digitization a 'mistake'. From being south India's first fully digitized village, Ibrahimpura of Siddipet taluk has gone back to cash transactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X