ഷെയര്‍ മാര്‍ക്കറ്റിലും മ്യൂച്യുല്‍ ഫണ്ടിനും ആധാര്‍ നിര്‍ബന്ധം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഷെയര്‍മാര്‍ക്കറ്റ് മ്യൂച്യുല്‍ ഫണ്ട് ഇടപാടുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. സ്റ്റോക്ക് മാര്‍ക്കറ്റ് വഴി കള്ളപ്പണം വെളുപ്പിക്കുന്നതിന് തടയാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എപ്പോള്‍ മുതലാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് എന്നത് സംബന്ധിച്ച സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരും സെബിയും ചേര്‍ന്ന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ നികുതി വെട്ടിപ്പ് ഒഴിവാക്കുന്നതിനായി പാന്‍ നമ്പര്‍ നമ്പര്‍ പണമിടപാടുകളുമായി ബന്ധപ്പെടുത്താനുള്ള നീക്കം നേരത്തെ നടത്തിയിരുന്നു. പാന്‍കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് നിര്‍‌ബന്ധമാക്കാനുള്ള നീക്കമാണെന്നും സൂചനകളുണ്ട്.

 aadhaar-card-24

പണമിടപാടുകളില്‍ തട്ടിപ്പ് നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ പാന്‍ കാര്‍ഡ‍് അപര്യാപ്തമാണെന്ന കണ്ടെത്തതിനെ തുടര്‍ന്നാണ് നീക്കമെന്ന് സൂചനയുണ്ടെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ ഒന്നുമുതല്‍ ആദായ നികുതി സമര്‍പ്പിക്കുന്നതിന് പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ആദായനികുതി നിയമത്തിലെ പുതിയ ഭേദഗദതി പ്രകാരമായിരുന്നു 12 അക്ക ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നീക്കം.

English summary
The government might soon make Aadhaar mandatory for buying shares and mutual funds to prevent the conversion of black money into white through the stock market.
Please Wait while comments are loading...