രാജ്യത്ത് മാറ്റമില്ലാതെ പെട്രോൾ- ഡീസൽ വില: 24ാം ദിവസവും ഉയർന്ന നിരക്കിൽ, നൂറ് കടന്ന് മുംബൈ
ദില്ലി: രാജ്യത്ത് തുടർച്ചയായ 24ാം ദിവസവും മാറ്റമില്ലാതെ തുടർന്ന് ഇന്ധനവില. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന കമ്പനികളുടെ കണക്ക് അനുസരിച്ച് രാജ്യത്ത് പെട്രോൾ- ഡീസൽ വിലയിൽ റെക്കോർഡ് വില തുടരുകയാണ്. അവസാന വില വർധനവ് അനുസരിച്ച് ദില്ലിയിൽ ഒരു ലിറ്റർ പെട്രോളിന് 102 രൂപയ്ക്കടുത്താണ് വില. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്ക് പ്രകാരം 89.87 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞെങ്കിൽ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്ന നിരക്കിൽ തന്നെ തുടരുകയാണ്.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.83 രൂപയും ഡീസൽ ലിറ്ററിന് 97.45 രൂപയുമാണ് നിരക്ക്. മെയ് 29 ന്, പെട്രോൾ വില ലിറ്ററിന് 100 കടന്ന ആദ്യത്തെ മെട്രോ നഗരമായി മുംബൈ മാറിയിട്ടുണ്ട്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.49 രൂപയും ഡീസലിന് 94.39 രൂപയും തുടരുന്നു. കൊൽക്കത്തയിൽ, ഇന്ധന നിരക്ക് മാറ്റമില്ലാതെ തുടർന്നു, പെട്രോൾ വില ലിറ്ററിന് 102.08 രൂപയും ഡീസൽ ലിറ്ററിന് 93.02 രൂപയുമാണ് വില.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ നിരക്കുകൾ:
പശ്ചിമബംഗാൾ, അസം, കേരളം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 41 തവണ ഇന്ധന നിരക്ക് ഉയർന്നു. ഈ കാലയളവിൽ പെട്രോൾ വില ലിറ്ററിന് 11.44 രൂപയും ഡീസൽ നിരക്ക് 9.14 രൂപയുമായി ഉയർന്നിട്ടുണ്ട്. മൂന്നാഴ്ചയിലേറെയായി പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുമ്പോഴും മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എക്കാലത്തെയും ഉയർന്ന നിരക്കിലാണ്.
മൂല്യവർദ്ധിത നികുതി, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം രാജസ്ഥാനാണ് രാജ്യത്തെ ഏറ്റവും ഉയർന്ന വാറ്റ് ചുമത്തുന്നത്. മഹാരാഷ്ട്രയും മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
നിലവിലുള്ള സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് അടിസ്ഥാന സൗകര്യ നിർമ്മാണത്തിനും മറ്റ് വികസന ചെലവുകൾക്കുമായി വിഭവങ്ങൾ സൃഷ്ടിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ നിരക്കുകൾ കാലിബ്രേറ്റ് ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി പങ്കജ് ചൗധരി ജൂലൈ 20 ന് ഒരു ചോദ്യത്തിനുള്ള രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു. മെയ് മാസത്തിൽ പെട്രോൾ വില ലിറ്ററിന് 3.83 രൂപയും ജൂണിൽ 4.58 രൂപയും ജൂലൈയിൽ 2.73 രൂപയും (ജൂലൈ 16 വരെ) വർദ്ധിച്ചതായി രാജ്യസഭയിൽ അറിയിച്ചു.
Recommended Video
ഏപ്രിലിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 0.16 രൂപയും 0.14 രൂപയും കുറച്ചിരുന്നു. ഡീസലിന്റെ ചില്ലറ വിൽപ്പന വില മേയ് മാസത്തിൽ ലിറ്ററിന് 4.42 രൂപയും ജൂണിൽ 4.03 രൂപയും ജൂലൈയിൽ 0.69 രൂപയും ഉയർന്നു. ഇന്ത്യയുടെ എണ്ണ ഉപയോഗം 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ ആഭ്യന്തര ഇന്ധനനിരക്കുകൾ അന്താരാഷ്ട്ര എണ്ണ വിലയിൽ ആശ്രയിച്ചാണുള്ളത്.
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, തമിഴ്‌നാട്, കേരള, ബീഹാർ, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തർപ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലെയും നിരന്തരമായ വിലവർധന പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലേക്ക് എത്തിയിട്ടുണ്ട്. ദില്ലി, ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുൾപ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണുള്ളത്.












Click it and Unblock the Notifications