പെട്രോള്‍ വില 80ലെത്തി: വര്‍ധനവ് ആരും അറിയുന്നില്ല, കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ദിനംപ്രതിയുള്ള ഇന്ധവില പരിഷ്കരണത്തിന് ശേഷം ഇന്ധനവില കുത്തനെ ഉയരുന്നു. മുംബൈയില്‍ പെട്രോള്‍ വില ഇതോടെ 79.48 രൂപയിലെത്തി നില്‍ക്കുകയാണ്. ചൊവ്വാഴ്ച പെട്രോള്‍ വിലയില്‍ 7-8 പൈസയുടെ വര്‍ധനവാണുണ്ടായിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70.38 രൂപയാണ് ഈടാക്കുന്നത്. കൊല്‍ക്കത്ത (73.12 ), മുംബൈ (79.48), ചെന്നൈ ( 72.95) എന്നിങ്ങനെയാണ് ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പമ്പുകളിലെ ഇന്ധനവില. ഒരു ലിറ്റര്‍ ഡീസലിന് 61.37 രൂപയാണ് വില.

2017 ജൂണ്‍ മുതലാണ് മാസത്തില്‍ രണ്ട് തവണ വില പരിഷ്കരിക്കുന്ന രീതിയില്‍ മാറ്റം വരുത്തി അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പ്രതിദിനം വില പരിഷ്കരിക്കാന്‍ ആരംഭിച്ചത്. വില പരിഷ്കരണം ആരംഭിച്ച് ആദ്യ മാസത്തില്‍ പെട്രോള്‍- ഡീസല്‍ വില കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് വില ഉയരുന്ന പ്രവണതയാണ് പ്രകടമായത്.

വില പരിഷ്കരണം

വില പരിഷ്കരണം

ജൂണ്‍ 16 മുതലാണ് ഇന്ധനവില പ്രതിദിനം പരിഷ്കരിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വരുന്നത്. നിലവിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രം നടപ്പിലാക്കിയ ദിവസേന വിലപരിഷ്കരണം രാജ്യത്തെ എല്ലാ പൊതുമേഖലാ പെട്രോളിയം കമ്പനികളിലും പ്രാബല്യത്തില്‍ വരും. രാജ്യാന്തര തലത്തിലുള്ള ക്രൂഡ് ഓയിൽ വില ഇന്ധനവിലക്കനുസരിച്ചായിരിക്കും പ്രതിദിനം എണ്ണവിലയിൽ മാറ്റം വരുന്നത്.

പെട്രോള്‍ വിലയില്‍ സംഭവിക്കുന്നത്

പെട്രോള്‍ വിലയില്‍ സംഭവിക്കുന്നത്

നിലവില്‍ 70 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് പെട്രോളിന് ഇന്ധനക്കകമ്പനികള്‍ ഈടാക്കിവരുന്നത്. എല്ലാമാസവും ഒന്നാം തിയ്യതിയും 16ാം തിയ്യതിയും ഇന്ധനവില പരിഷ്കരിക്കുന്ന സംവിധാനം പരിഷ്കരിക്കുന്നത്. ഈ സംവിധാനം ആരംഭിക്കുമ്പോള്‍ 65.48 രൂപയായിരുന്നു പെട്രോളിന്‍റെ വില. ജൂലൈ രണ്ടോടെ ഇത് 63.06 രൂപയായി കുറഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം വില കുത്തനെ ഉയരുകയായിരുന്നു. ആഗസ്റ്റ് എട്ടിനായിരുന്നു 2014 ന് ശേഷമുള്ള റെക്കോര്‍ഡ് വിലയില്‍ പെട്രോളും ഡീസലുമെത്തിയത്.

 ഡീസലും പെട്രോളും

ഡീസലും പെട്രോളും

പ്രതിദിന വില പരിഷ്കരണം ആരംഭിക്കുമ്പോള്‍ 54. 49 രൂപയായിരുന്നു ഡീസല്‍ വില. ജൂലൈ രണ്ടിന് ഇത് 53. 36 രൂപയായി കുറഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം പിന്നീട് വിലവര്‍ദ്ധിക്കുക മാത്രമാണുണ്ടായത്. എന്നാല്‍ പ്രതിദിന വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ വിലയില്‍ വരുന്ന മാറ്റങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെടുകയോ വാര്‍ത്തയാകുകയോ ചെയ്യുന്നില്ല എന്നതിനാല്‍ വിലയിലെ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.

തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍

തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍

പുതുച്ചേരി, ആന്ധ്രപ്രദേശിലെ വിസാഗ്, രാജസ്ഥാനിലെ ഉദയ്പൂർ, ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍, ചണ്ഡീഗർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സമ്പ്രദായം നടപ്പിലാക്കിയിട്ടുള്ളത്. മെയ് ഒന്നുമുതലായിരുന്നു അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ധനവില പരിഷ്കരണം നടപ്പിലാക്കുന്നത്. 40 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ സംവിധാനമാണ് ജൂലൈ 16 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.

പൊതുമേഖലാ കമ്പനികള്‍

പൊതുമേഖലാ കമ്പനികള്‍

ആദ്യഘട്ടത്തിൽ പൊതുമേഖലാ പെട്രോള്‍ കമ്പനികള്‍ മാത്രം നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന സംവിധാനം പിന്നീട് സ്വകാര്യമേഖലാ പെട്രോളിയം കമ്പനികളായ റിലയന്‍സ്, ഷെല്‍ ഇന്ത്യ തുടങ്ങിയ കമ്പനികളും ജൂണ്‍ 16 മുതല്‍ നടപ്പിൽ വരുത്തും. ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷൻ, ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ് ലിമിറ്റഡ് എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ് രാജ്യത്തെ 95 ശതമാനം പെട്രോൾ പമ്പുകളും.

എഎംഎസിലറിയാം

എഎംഎസിലറിയാം


പ്രതിദിനം പരിഷ്കരിക്കുന്ന എണ്ണവില എസ്എംഎസിലറിയാനുള്ള സംവിധാനം ഇതിനകം തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം പരിഷ്കരിച്ച വില ഉടന്‍ തന്നെ പെട്രോൾ പമ്പുകളിൽ പ്രദര്‍ശിപ്പിക്കും. ഇതിന് പുറമേ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ മൊബൈല്‍ ആപ്പ് Fuel@IOCയിലും പ്രതിദിനം പരിഷ്കരിച്ച പെട്രോൾ, ഡീസൽ വില ലഭ്യമാകും. മൊബൈലിൽ നിന്ന് എസ്എംഎസ് അയച്ചും ഇന്ധനവിലയിലെ പരിഷ്കാരങ്ങൾ അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന് പുറമേ 92249-92249 എന്ന നമ്പറിലേയ്ക്ക് RSPDEALER എന്ന കോഡ് അയയ്ക്കുന്നതോടെ ഓരോ നഗരങ്ങളിലേയും പെട്രോൾ- ഡീസൽ വില അറിയാൻ കഴിയും

 ആപ്പിലുമറിയാം

ആപ്പിലുമറിയാം

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ മൊബൈല്‍ ആപ്പ് Fuel@IOCയിലും പ്രതിദിനം പരിഷ്കരിച്ച പെട്രോൾ, ഡീസൽ വില ലഭ്യമാകും. മൊബൈലിൽ നിന്ന് എസ്എംഎസ് അയച്ചും ഇന്ധനവിലയിലെ പരിഷ്കാരങ്ങൾ അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന് പുറമേ 92249-92249 എന്ന നമ്പറിലേയ്ക്ക് RSPDEALER എന്ന കോഡ് അയയ്ക്കുന്നതോടെ ഓരോ നഗരങ്ങളിലേയും പെട്രോൾ- ഡീസൽ വില അറിയാൻ കഴിയും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Petrol price was hiked today by 7-8 paise per litre and diesel rate increased by 10-11 paise per litre in the four major cities, as part of the daily revision exercise.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്