കാത്തിരിപ്പിന് ശുഭപര്യവസാനം; നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
മുംബൈ: ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ പുതിയ നാഴികക്കല്ലാകാന്‍ ഒരുങ്ങുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (എന്‍എംഐഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും അഭിമാനകരമായ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഒന്നാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം.
പ്രാദേശിക കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കാന്‍ കൂടി ലക്ഷ്യമിടുന്ന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയതോടെ മുംബൈ നഗരവാസികളുടെ ദീര്‍ഘകാല കാത്തിരിപ്പ് അവസാനിച്ചതായി ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു. മുംബൈ നഗരത്തിന് ലഭിച്ച രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്. ഏഷ്യയിലെ ഏറ്റവും വലിയ കണക്ടിവിറ്റി ഹബ്ബായി മുംബൈയെ മാറ്റിയെടുക്കുന്നതില്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം സുപ്രധാന പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസിത ഇന്ത്യ എന്ന ദര്‍ശനം പ്രതിഫലിപ്പിക്കുന്ന പദ്ധതിയാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ മണ്ണിലാണ് ഈ വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. താമരപ്പൂവിന്റെ ആകൃതിയോട് സാമ്യമുള്ള വിമാനത്താവളത്തിന്റെ രൂപകല്‍പ്പന ഇന്ത്യന്‍ സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും ജീവസുറ്റ പ്രതീകമാണ്.

മുംബൈയിലെ പ്രാദേശിക കര്‍ഷകരെയും വ്യവസായങ്ങളെയും ആഗോള വിതരണ ശൃംഖലകളുമായി ബന്ധിപ്പിക്കാനും അതുവഴി കര്‍ഷകരുടെ ഉയര്‍ച്ചയും വിമാനത്താവളം ലക്ഷ്യമിടുന്നുണ്ട്. ഈ പുതിയ വിമാനത്താവളത്തിലൂടെ മഹാരാഷ്ട്രയിലെ കര്‍ഷകരെ യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിതരണ ശൃംഖലകളുമായി നേരിട്ട് ബന്ധിപ്പിക്കും. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പൂക്കളും പച്ചക്കറികളും മത്സ്യവിഭവങ്ങളും ആഗോള വിപണിയിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ പുതിയ വിമാനത്താവളത്തിലൂടെ കഴിയും.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നതോടെ പ്രദേശത്തെ ചെറുകിട, സൂക്ഷ്മ വ്യവസായങ്ങളുടെ ലോജിസ്റ്റിക്കല്‍ ചെലവ് കുറയും. ഇത് മുംബൈയിലേക്ക് കൂടുതല്‍ വ്യവസായങ്ങളെയും സംരംഭങ്ങളെയും വരാന്‍ പ്രോത്സാഹിപ്പിക്കും. വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച മഹാരാഷ്ട്രയിലെയും മുംബൈയിലെയും എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നതയും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി വിമാനത്താവളം സന്ദര്‍ശിച്ച് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ അവലോകനം ചെയ്തു. വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ടെര്‍മിനലിന്റെ അത്യാധുനിക സാങ്കേതിക വശങ്ങള് വിലയിരുത്തുകയും ചെയ്തു.
മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവ്രത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു, മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിമാരായ അജിത് പവാര്‍, ഏക്നാഥ് ഷിന്‍ഡെ, കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മോഹോള്‍, അദാനി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജീത് അദാനി എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനും സംയുക്തമായുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഭാഗമായാണ് എന്‍എംഐഎ വികസിപ്പിച്ചെടുത്തത്.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സുപ്രധാന കാല്വയപ്പാണ് ഈ വിമാനത്താവള പദ്ധതി. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള ശ്രമത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഈ വിമാനത്താവളത്തിന് കഴിയും.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ വളര്‍ന്നുവരികയാണ്. ഒരു വിമാനത്താവളം എന്നതിലുപരി ഭാരതത്തിന്റെ ഒരു കവാടമായും ഈ വിമാനത്താവളത്തെ കാണാമെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി പറഞ്ഞു.
ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല നാളത്തെ സാധ്യതകള്‍ കൂടി പരിഗണിച്ചാണ് ഈ വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലൂടെയുള്ള ഓരോ വിമാനവും യാത്രക്കാരെ മാത്രമല്ല പുരോഗതി കൈവരിക്കുന്ന ഒരു രാജ്യത്തിന്റെ അഭിലാഷങ്ങളും സ്വപ്നങ്ങളും കൂടിയാണ് വഹിച്ചുകൊണ്ട് ഉയരുന്നത്.
മുംബൈയില്‍ നിലവിലുള്ള ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും വേണ്ട പിന്തുണ നല്‍കാനും എന്എംഐഎയ്ക്കു സാധിക്കും. പരസ്പരപൂരകമായി പ്രവര്‍ത്തിക്കാന്‍ ഇരു വിമാനത്താവളങ്ങള്‍ക്കും കഴിയും.
നിലവില്‍ 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ പ്രാരംഭ ശേഷിയുള്ള നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വൈകാതെ 90 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്ക് വളരും. ഇത് ഇന്ത്യയിലെ ഏറ്റവും അധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളില്‍ ഒന്നായി മാറും.
അത്യാധുനിക സാങ്കേതികവിദ്യ, സുസ്ഥിരത, യാത്രക്കാര്‍ക്ക് പ്രഥമ പരിഗണന എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വ്യോമയാന യാത്രയിലെ നാഴികക്കല്ലാണ് എന്‍എംഐഎ എന്ന് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് ഡയറക്ടര്‍ ജീത് അദാനി പറഞ്ഞു.
ഒരു മള്‍ട്ടി മോഡല്‍ ഹബ്ബ് ആയി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മുംബൈ മെട്രോയുമായും സബര്‍ബന്‍ റെയില്‍ നെറ്റ്വര്‍ക്കുകളുമായും ജലപാതകളുമായും ബന്ധിപ്പിക്കും. ഇത് യാത്ര സമയവും ചെലവും കുറയ്ക്കുകയും പ്രാദേശിക കണക്ടിവിറ്റി വര്‍ധിപ്പിക്കുകയും പ്രാദേശിക മേഖലകളില്‍ ചരക്ക് ഗതാഗതം ശക്തിപ്പെടുത്തുകയും ചെയ്യും.
ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഒരൊറ്റ റണ്‍വേയും ടെര്‍മിനലും ഉപയോഗിച്ചായിരിക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുക. വൈകാതെ വിമാനത്താവളം നാല് റണ്വേകളിലേക്കും ഒന്നിലധികം ടെര്‍മിനലുകളിലേക്കും വളരും. ഇന്ത്യയുടെ വ്യാപാര-ലോജിസ്റ്റിക്സ് രംഗത്തിന്റെ വളര്‍ച്ചയ്ക്കും ഈ വിമാനത്താവളം മുതല്‍ക്കൂട്ടാകും
ഭാവിക്ക് അനുയോജ്യമായ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. വികസിത ഭാരതത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോള്‍ ആഗോള വ്യോമയാന മേഖലയിലെ സുപ്രധാന നാഴികക്കല്ലായി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം നിലകൊള്ളും.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications