കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി ഇഫക്ട്: സൂപ്പര്‍ കാറുകള്‍ക്ക് വില 1 ലക്ഷം വരെ കുറയും!!!

കെടിഎം ബൈക്കുകളും വില പുതുക്കി

  • By Anoopa
Google Oneindia Malayalam News

ദില്ലി: ജൂലൈ 1 നാണ് രാജ്യം മുഴുവന്‍ ഏകീകൃത നികുതി എന്ന വ്യവസ്ഥയോടെ പുതിയ ചരക്കു സേവന നികുതി ബില്‍(ജിഎസ്ടി) നിലവില്‍ വന്നത്. അവശ്യ വസ്തുക്കള്‍ക്ക് വില കുറയുമെന്നും ആഢംബര വസ്തുക്കള്‍ക്ക് വില കൂടുമെന്നുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് ഒരാഴ്ച പിന്നിട്ടിട്ടും പൊതുവിപണിയിലടക്കം ആശങ്ക നിലനില്‍ക്കുകയാണ്. ജൂണ്‍ 30 അര്‍ദ്ധരാത്രി രാജ്യം സാക്ഷ്യം വഹിച്ച വിപ്ലവകരമായ സാമ്പത്തിക മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ജിഎസ്ടിയുടെ പ്രതിഫലനമറിയാന്‍ ആറു മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ ഇപ്പോഴും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.

ജിഎസ്ടി കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറക്കുമെന്നായിരുന്നു നേരത്തേ മുതലുള്ള റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വില കുറയുമത്രേ.

 സൂപ്പര്‍ കാറുകള്‍ക്ക് കുറയുന്നത് ഒരു ലക്ഷം വരെ

സൂപ്പര്‍ കാറുകള്‍ക്ക് കുറയുന്നത് ഒരു ലക്ഷം വരെ

റോഡ് നികുതിയില്‍ കുറവു വന്നതോടെ സൂപ്പര്‍ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാംബോര്‍ഗിനി പോലുള്ള സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇതിനോടകം തന്നെ പുതുക്കിയ വിലകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഉടന്‍ മറ്റുള്ളവരും

ഉടന്‍ മറ്റുള്ളവരും

മറ്റ് സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സ്, ഓസ്റ്റണ്‍ മാര്‍ട്ടിന്‍, ഫെരാരി, ബെന്റ്‌ലി എന്നിവരും പുതുക്കിയ വിലകള്‍ ഉടനെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 കെടിഎം ബൈക്കുകളും വില പുതുക്കി

കെടിഎം ബൈക്കുകളും വില പുതുക്കി

ജിഎസ്ടി നിലവില്‍ വന്നതോടെ രാജ്യത്തെ പ്രമുഖ സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം ബൈക്കും വില പുതുക്കിയിട്ടുണ്ട്. കെടിഎമ്മിന്റെ ജനപ്രിയ മോഡലുകളായ ഡ്യൂക്ക് 200, ഡ്യൂക്ക് 250 എന്നിവക്ക് വില കുറഞ്ഞിട്ടുണ്ട്.

 350 സിസിയില്‍ കുറവുള്ളവയ്ക്ക് വിലക്കുറവ്

350 സിസിയില്‍ കുറവുള്ളവയ്ക്ക് വിലക്കുറവ്

ജിഎസ്ടി അനുസരിച്ച് 350 സിസിയില്‍ കൂടുതലുള്ള ബൈക്കുകള്‍ക്ക് വില വര്‍ദ്ധനവുണ്ടാകും. അതേസമയം 350 സിസിയില്‍ കുറവുള്ള ബൈക്കുകള്‍ക്ക് വില കുറയുകയും ചെയ്യും.

ഇന്നോവക്കും എസ്‌യുവിക്കും കുറയും

ഇന്നോവക്കും എസ്‌യുവിക്കും കുറയും

ചെറുകാറുകള്‍ക്ക് മാത്രമല്ല സെഡാന്‍, എസ്യുവി എന്നിവയ്ക്കും വില കുറയും.ഇന്നോവയുടെ വിലയിലും ഒരു ലക്ഷത്തോളം രൂപയുടെ കുറവുണ്ടാകും.

ഇരുചക്ര വാഹനങ്ങള്‍ക്കും

ഇരുചക്ര വാഹനങ്ങള്‍ക്കും

ഹോറോ മോട്ടോര്‍ ബൈക്കുകള്‍, ഹോണ്ട മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂട്ടര്‍ ഇന്ത്യയുടെ വാഹനങ്ങള്‍ എന്നിവയ്ക്കും വില കുറയും. ആക്ടീവ സ്‌കൂട്ടറിനും 3,400 ഓളം രൂപയുടെ കുറവുണ്ടാകും.

സാധാരണക്കാര്‍ക്ക് സന്തോഷം

സാധാരണക്കാര്‍ക്ക് സന്തോഷം

വാഹന വിലയില്‍ കുറവു വരുന്നതോടെ സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വിധത്തില്‍ വാഹനങ്ങള്‍ ലഭ്യമാകും. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ്,ബുള്ളറ്റ പ്രേമികള്‍ക്ക് ജിഎസ്ടി തിരിച്ചടിയാകും.

English summary
With the implementation of of Goods and Service Tax a.k.a. GST, Supercar prices now see a massive drop as road tax has been capped at Rs. 20 lakh and octroi has been removed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X