ബാങ്കുകള്‍ക്കും നമ്പർ പോർട്ടബിലിറ്റി!! അക്കൗണ്ട് നമ്പർ മാറാതെ ബാങ്ക് മാറാമെന്ന് റിസർവ്വ് ബാങ്ക്

  • Written By:
Subscribe to Oneindia Malayalam

മുംബൈ: അക്കൗണ്ട് നമ്പർ മാറാതെ തന്നെ ബാങ്ക് മാറാവുന്ന സംവിധാനവുമായി റിസർവ് ബാങ്ക്. അക്കൗണ്ട് മാറാതെ ഏത് ബാങ്കിലേയ്ക്കും അക്കൗണ്ട് മാറാവുന്ന സംവിധാനമാണിത്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയ്ക്ക് സമാനമായ സംവിധാനമാണിത്. ഇടപാടുകാർക്ക് പഴയ ബാങ്കിലേയ്ക്ക് മാറാമെന്നതാണ് ഇതിന്റെ സവിശേഷത.

ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതോടെ വ്യക്തിയുടെ തിരിച്ചറിയൽ രേഖയായി ഇത് മാറുകയാണ്. നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കേന്ദ്രീകൃത പണമിടപാട് സംവിധാനം കൂടി ഇതിനൊപ്പം ചേരുമ്പോൾ അക്കൗണ്ട് നമ്പർ പോർട്ടബിലിറ്റി എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും.

 അക്കൗണ്ട് പോർട്ടബിലിറ്റി എങ്ങനെ

അക്കൗണ്ട് പോർട്ടബിലിറ്റി എങ്ങനെ

സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതും അക്കൗണ്ട് നമ്പർ പോർട്ടബിലിറ്റി സംവിധാനം എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എസ് എസ് മുദ്ര ചൂണ്ടിക്കാണിക്കുന്നു. ബാങ്കിംഗ് കോഡ്സ് ആൻഡ് സ്റ്റാൻഡേർഡ് ബോർഡ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മുദ്ര ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

എങ്ങനെ സഹായകമാവും

എങ്ങനെ സഹായകമാവും

ഏത് ബാങ്കിലേയ്ക്ക് അക്കൗണ്ട് മാറ്റണമെങ്കിലും അക്കൗണ്ട് ഉടമകളെ സഹായിക്കുന്നതാണ് അക്കൗണ്ട് നമ്പർ പോർട്ടബിലിറ്റി സംവിധാനം. ഒന്നിലേറെ അക്കൗണ്ടുകൾ ആരംഭിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള ബുദ്ധിമുട്ടുകൾക്ക് ഇതോ
ടെ അന്ത്യമാവും. ഇത് ബാങ്കുകൾ തമ്മിൽ മികച്ച സേവനം ലഭ്യമാക്കുന്നതിന് മത്സരമുണ്ടാക്കുന്നതിനും സഹായിക്കും.

ബാങ്കുകൾക്ക് വെല്ലുവിളി

ബാങ്കുകൾക്ക് വെല്ലുവിളി

അക്കൗണ്ട് പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പിലാക്കുമ്പോൾ ഡാറ്റാ ഇൻറഗ്രേഷൻ, സാങ്കേതിക വിദ്യ എന്നിവയിൽ ബാങ്കുകൾക്ക് സുരക്ഷാ പഴുതുകൾ ഭീഷണിയാവും. അതിന് പുറമേ ബാങ്കുകൾക്ക് അക്കൗണ്ട് നമ്പറിംഗ് സംവിധാനം പൊളിച്ചുപണിയേണ്ടതായും വരും. ഓരോ ബാങ്കുകളും ഇതിനായി വ്യത്യസ്ത മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്. ഇത് ബാങ്കുകളുടെ സോഫ്റ്റ് വെയർ ഇന്‍റഗ്രേഷൻ സംവിധാനങ്ങളേയും അടിസ്ഥാനമാക്കിയാണുള്ളത്.

സാങ്കേതിക രംഗത്തെ മുന്നേറ്റം

സാങ്കേതിക രംഗത്തെ മുന്നേറ്റം

ആധാര്‍ എൻറോൾമെന്‍റ്, ഐഎംപിഎസ് എന്നിവയുൾപ്പെടെയുള്ള സംവിധാനങ്ങളും സാങ്കേതിക രംഗത്ത് ഒട്ടേറെ മാറ്റങ്ങളും വന്നതോടെ അക്കൗണ്ട് പോർട്ടബിലിറ്റി സംവിധാനങ്ങളും എളുപ്പത്തിൽ നടപ്പിലാക്കാൻ കഴിയുമെന്നാണ് ആർബിഐ ഡെപ്യൂട്ടി ഗവർണർ എസ് എസ് മുദ്ര പറഞ്ഞത്.

English summary
Just like your mobile number, you could soon move your account from one bank to another without having to change the account number.
Please Wait while comments are loading...