കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റീഡേഴ്‌സ് ഡൈജസ്റ്റ് വിറ്റത് 104 രൂപക്ക്!

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: ഒരു കാലത്ത് ലോകത്ത് ഏറ്റവും അധികം വായിക്കപ്പെട്ടിരുന്ന മാസികയായിരുന്ന റീഡേഴ്‌സ് ഡൈജസ്റ്റ് വിറ്റു. എത്ര രൂപക്കാണ് വിറ്റത് എന്നതാണ് രസകരമായ കാര്യം.

വെറും ഒരു പൗണ്ട് ആണ് റീഡേഴ്‌സ് ഡൈജസ്റ്റ് വിറ്റപ്പോള്‍ കിട്ടിയ തുക. ഇന്ത്യന്‍ റുപ്പിയില്‍ പറഞ്ഞാല്‍ 103.76 രൂപ.

Readers Digest

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന മാഗസിന്‍ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു ഉടമയായ ജോണ്‍ മൊള്‍ട്ടന്‍. അപ്പോഴാണ് വെഞ്ച്വര്‍ കാപിറ്റലിസ്റ്റ് ആയ മൈക്ക് ലക്ക് വെല്‍ എത്തുന്നത്. കച്ചവടം നടക്കുകയും ചെയ്തു.

ഏതാണ്ട് 14,000 കോടി രൂപയുടെ ആസ്തിയുണ്ട് മൈക്ക് ലക്ക് വെല്ലിന്. മികച്ച നിക്ഷേപകനായ മൈക്ക് ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഇന്‍ഷുറന്‍സ് ബിസിനസാണ്.നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന റീഡേഴ്‌സ് ഡൈജസ്റ്റ് ഏറ്റെടുക്കുമ്പോള്‍ ലക്ക് വെല്ലിന്റെ ലക്ഷ്യങ്ങള്‍ വലുതാണ്.

ഒരിടക്ക് ലോകത്ത് ഏറ്റവും പ്രചാരമുള്ള മാസികയായിരുന്നു റീഡേഴ്‌സ് ഡൈജസ്റ്റ്. അത്രയധികം ആളുകള്‍ വരിക്കാരുമായിരുന്നു. റീഡേഴ്‌സ് ഡൈജസ്റ്റിന്റെ വരിക്കാരുടെ ഡാറ്റാ ബേസ് ആണ് മൈക്ക് ലക്ക് വെല്ലിന്റെ ലക്ഷ്യം. നിലവില്‍ 15 ലക്ഷം വരിക്കാരുടെ വിവരങ്ങളാണ് റീഡേഴ്‌സ് ഡൈജസ്റ്റിന്റെ പക്കലുളളത്. ഇതിന്റെ ഒമ്പത് ശതമാനം മാത്രമേ പുതിയ വരിക്കാരുള്ളൂ. എന്നാലും ഈ വിവരങ്ങള്‍ തന്നെ മൈക്കിന്റെ ഇന്‍ഷുറന്‍സ് ബിസിനസിന് ഏറെ ഗുണകരമാകും.

1922 ല്‍ ഡെവിറ്റും ലീല ബെല്‍ വലാസും ചേര്‍ന്നാണ് റീഡേഴ്‌സ് ഡൈജസ്റ്റ് മാഗസിന്‍ തുടങ്ങിയത്.60 കളില്‍ മാഗസിന്റെ ആഗോള സര്‍ക്കുലേഷന്‍ 2.3 കോടി കവിഞ്ഞിരുന്നു. കഴിഞ്ഞ ദശകം വരെ ലോകത്തിലെ ഏറ്റവും പ്രചാരത്തിലുള്ള മാസികകളില്‍ ഒന്നായിരുന്നു റീഡേഴ്‌സ് ഡൈജസ്റ്റ്‌

English summary
Reader's Digest has been sold for just £1 to Mike Luckwell, whose previous major investments have included Bob the Builder creator HIT Entertainment and WPP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X