കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ്-ഭാരതി കരാര്‍, കോള്‍ നിരക്ക് കുറയും ?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പുതിയ നീക്കത്തിന്റെ ഭാഗമായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയും സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയര്‍ടെലും കോള്‍, ബ്രോഡ്ബ്രാന്‍ഡ് നിരക്കുകള്‍ കുറയ്ക്കുാന്‍ സാധ്യത. പുതിയ കരാറിന്‍ പ്രകാരം ഇരു കമ്പനികളും ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ പങ്ക് വയ്ക്കാന്‍ ധാരണയിലെത്തിയതിനത്തുടര്‍ന്നാണ് സേവന നിരക്കുകള്‍ കുറയുക.

ടവറുകള്‍, ഫൈബര്‍ ശ്യംഖലകള്‍, കടലിനടിലിലൂടെയുള്ള കേബിള്‍ സംവിധാനം, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എന്നിവയാണ് ഇരു കമ്പനികളും പങ്ക് വയ്ക്കുക. മാത്രമല്ല കരാറിന്‍ പ്രകാരം ഭാവിയില്‍ ഇരു കമ്പനികള്‍ക്കിടയിലും ഉണ്ടാകുന്ന പുതിയ സൗകര്യങ്ങള്‍ പങ്ക് വയ്ക്കപ്പെടും.

ഡിസംബര്‍ 10 ചൊവ്വാഴ്ച ഇരു കമ്പനികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കരാര്‍ ഒപ്പിട്ടത്. പുതിയ നീക്കം ഇരു കമ്പനികള്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിയ്ക്കുന്നതിലൂടെ മെച്ചപ്പെട്ട സേവനവും കൂടുതല്‍ ഉപഭോക്താക്കളെയുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ ഏറ്റവും അധികം ടവറുകള്‍(35,376) സ്വന്തമായുള്ള കമ്പനിയാണ് ഭാരതി ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ ഭാരതി ഇന്‍ഫ്രാടെല്‍. അതേ സമയം ഇന്ത്യയിലെങ്ങും ബ്രോഡ് ബാന്‍ഡ് സൗകര്യം ലഭ്യമാക്കാന്‍ ലൈസന്‍സുള്ള സ്ഥാപനമാണ് റിലയന്‍സ് ജിയോ. അതിനാല്‍ ഈ രണ്ട് കമ്പനികളും തമ്മിലുള്ള കരാര്‍ ടെലികോം മേഖലയില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്.

English summary
Reliance-Bharti pact may cut phone bills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X