ജിയോയ്ക്കുള്ള പണി സ്വപ്‌നത്തിലും വരും, കിടു ഓഫറുമായി ഐഡിയ, 70 ജിബി ഫ്രീ!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റിലയന്‍സ് ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറിനെ മറികടക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യന്‍ ടെലികോം കമ്പനികള്‍. ഐഡിയയാണ് അത്യാകര്‍ഷകമായ ഓഫറുകളുമായി രംഗത്തെത്തിയിട്ടുള്ളത്. 297, 447 രൂപ എന്നിങ്ങനെയുള്ള രണ്ട താരിഫ് പ്ലാനുകളാണ് ഐഡിയ പുറത്തിറക്കിയിട്ടുള്ളത്. പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള ഓഫറുകളാണ് പുറത്തിറക്കിയിട്ടുള്ളത്.

ട്രായ് നിര്‍ദേശത്തോടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് പകരം ധന്‍ ധനാ ധന്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 309 രൂപ മുതലാണ് തുടങ്ങുന്നത്. പ്രതിദിനം ഒരു ജിബി വീതം മൂന്നുമാസത്തേയ്ക്കാണ് ഓഫര്‍. ഇതിന് പുറമേ അണ്‍ലിമിറ്റഡ് വോയ്സ് കോളും ലഭിക്കും. 84 ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ പാക്കിന് 509 രൂപയാണ് ജിയോ നിശ്ചയിച്ചിട്ടുള്ളത്.

 ഐഡിയ ടു ഐഡിയ

ഐഡിയ ടു ഐഡിയ

297 രൂപയുടെ താരിഫ് പ്ലാനില്‍ ലോക്കല്‍, എസ്ഡിഐഡിയ ടു ഐഡിയ അണ്‍ലിമിറ്റഡ് കോളുകളാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്ന ഐഡിയ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 70 ദിവസത്തെ കാലാവധിയുള്ള ഓഫറില്‍ പ്രതിദിനം ഓരോ ജിബി 4ജി ഡാറ്റയും ലഭിയ്ക്കും. ആഴ്ചയില്‍ 1200 മിനിറ്റ് എന്ന തോതില്‍ വോയ്‌സ് കോളിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.

 മറ്റ് നെറ്റ് വര്‍ക്കിലേയ്ക്ക് കലക്കന്‍ റീച്ചാര്‍ജ്

മറ്റ് നെറ്റ് വര്‍ക്കിലേയ്ക്ക് കലക്കന്‍ റീച്ചാര്‍ജ്

447 രൂപയുടെ താരിഫ് പ്ലാനില്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് സൗജന്യ അണ്‍ലിമിറ്റഡ് വോയ്‌സ്‌കോളും 70 ദിവസത്തേയ്ക്ക് പ്രതിദിനം ഓരോ ജിബി ഡാറ്റയുമാണ് ലഭിക്കുക. 3000 മിനിറ്റ് വോയ്‌സ് കോളാണ് ഈ പ്ലാനില്‍ സൗജന്യമായി ലഭിക്കുക. ഓഫര്‍ പരിധി പിന്നിടുന്നതോടെ മിനിറ്റിന് 30 പൈസ വീതം ഈടാക്കുകയും ചെയ്യും.

റിലയന്‍സ് ജിയോ ധന്‍ ധനാ ധന്‍

റിലയന്‍സ് ജിയോ ധന്‍ ധനാ ധന്‍

84 ദിവസം നീണ്ടുനില്‍ക്കുന്ന ജിയോ ധന്‍ ധനാ ധന്‍ ഓഫറില്‍ 309 രൂപ റീചാര്‍ജ്ജില്‍ പ്രതിദിനം 1 ജിബി 4ജി ഡാറ്റയും വോയ്‌സ് കോളുമാണ് ലഭിയ്ക്കുക. 84 ദിവസം നീണ്ടുനില്‍ക്കുന്ന
84 ദിവസം നീണ്ടുനില്‍ക്കുന്ന ജിയോ ഓഫര്‍ പാക്കിന് 509 രൂപയാണ് കമ്പനി നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ റീചാര്‍ജ് ചെയ്ത് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ആക്ടിവേറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് ഈ ഓഫര്‍ ലഭിയ്ക്കില്ല.

എയര്‍ടെല്‍ ജിയോയെ വെല്ലും

എയര്‍ടെല്‍ ജിയോയെ വെല്ലും

244 രൂപയ്ക്ക് 70 ജിബി ഡാറ്റയാണ് എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ഓഫര്‍. 70 ദിവസത്തെ കാലാവധിയുള്ള ഓഫറില്‍ പ്രതിദിനം ഓരോ ജിബി 4ജി ഡാറ്റയാണ് ലഭിയ്ക്കുക. ഡാറ്റാ ഉപയോഗത്തിന് നിയന്ത്രങ്ങളുണ്ടായിരിക്കില്ലെന്നും 300 മിനിറ്റ് എയര്‍ടെല്‍ ടു എയര്‍ടെല്‍ വോയ്‌സ് കോളും സൗജന്യമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

399ല്‍ വോയ്‌സ് കോള്‍ ഓഫര്‍

399ല്‍ വോയ്‌സ് കോള്‍ ഓഫര്‍

70 ദിവസത്തേയ്ക്കുള്ള 399 രൂപയുടെ ഓഫറില്‍ പ്രതിദിനം ഓരോ ജിബി വീതം 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി വോയ്‌സ് കോളുകള്‍ എന്നിവ ലഭിയ്ക്കും. ഇതിന് പുറമേ 70 ദിവസത്തിനുള്ളില്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 3000 മിനിറ്റ് സൗജന്യ വോയ്‌സ് കോള്‍ എന്നിവയും ലഭിക്കും.

ബിഎസ്എന്‍എല്ലിന്റെ ബംമ്പര്‍

ബിഎസ്എന്‍എല്ലിന്റെ ബംമ്പര്‍

ബിഎസ്എന്‍എല്‍ 249 രൂപയുടെ അണ്‍ലിമിറ്റഡ് ഓഫറാണ് ബംമ്പര്‍ ഓഫറെന്ന പേരില്‍ പുറത്തിറക്കിയിട്ടുള്ളത്. പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം 300 ജിബി വരെ ഡൗണ്‍ ലോഡ് ചെയ്യാമെന്നതാണ് ഓഫറിന്റെ മേന്മ.

English summary
Reliance Jio's powerful entry into the telecom market has entirely changed the game for data-hungry Indians. Following the bandwagon, many telecom operators have either slashed their prices or come up with lucrative offer for their customers.
Please Wait while comments are loading...