മികച്ച വോയ്സ് കോള്‍ ഓഫര്‍ എയര്‍ടെല്ലിലോ ജിയോയിലോ?? ഉത്തരം ഇവിടെയുണ്ട്, അണ്‍ലിമിറ്റ‍ഡ് ഡാറ്റയും!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ അണ്‍ലിമിറ്റഡ‍് വോയ്സ് കോള്‍ ഓഫറുമായി എയര്‍ടെലും മുന്‍നിര കമ്പനികളും. 149 രൂപയുടെ റിലയന്‍സ് ജിയോയുടെ ഓഫറില്‍ രണ്ട് ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് ഡാറ്റയുമാണ് റിലയന്‍സ് ജിയോ നല്‍കിവരുന്നത്. 28 ദിവസമാണ് ഓഫര്‍ കാലാവധി. 187 രൂപയുടെ ബിഎസ്എന്‍എല്ലിന്‍റെ ഓഫറില്‍ സൗജന്യ ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും സൗജന്യ റോമിംഗുമാണ് ലഭിക്കുക.

വോഡഫോണിന്‍റെ 196 രൂപ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി വോയ്സ് കോളുകള്‍ക്കൊപ്പം ഇന്ത്യയില്‍ ഓഫര്‍ കാലാവധിക്കുള്ളില്‍ ഒരു ജിബി ഡാറ്റയുമാണ് ഈ പ്ലാനില്‍ ലഭിക്കുക. 28 ദിവസമാണ് ഓഫര്‍ കാലാവധി. റിലയന്‍സ് ജിയോയോട് മത്സരിക്കുന്നതിനായി എയര്‍ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി 448 രൂപയുടെ ഓഫര്‍ പുറത്തിറക്കിയിരുന്നു. 70 ദിവസത്തെ ഈ ഓഫറില്‍ പ്രതിദിനം ഒരു ജിബി വീതം ഡാറ്റയുമാണ് ലഭിക്കുക. ഡാറ്റയ്ക്ക് പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളും കമ്പനി നല്‍കുന്നുണ്ട്. റിലയന്‍സ് ജിയോയുടെ 70 ദിവസത്തെ ഓഫറിനോട് മത്സരിക്കുന്നതിന് വേണ്ടിയാണ് ഈ പ്ലാന്‍ പുറത്തിറക്കിയിട്ടുള്ളത്.

airtel-vodafone

399 രൂപയുടെ ഓഫറിലാണ് റിലയന്‍സ് ജിയോ ലോക്കൽ, എസ്‍ടിഡി, റോമിംഗ് കോളുകൾക്കൊപ്പം ഡാറ്റ ഓഫറുകളം നല്‍കുന്നത്. 309 രൂപ, 399 രൂപ നിരക്കുകളിലായി പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന ഓഫറുകളും റിലയന്‍സ് ജിയോയിലുണ്ട്. 400 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജ് ചെയ്യുന്നവർക്ക് വോയ്സ് കോളിനോ എസ്എംസിനോ അധിക ചാർജ് നൽകേണ്ടതില്ല. 399 രൂപയുടെ എയർടെല്ലിൻറെ സ്പെഷ്യൽ ഓഫറിൽ പ്രതിദിനം ഒരു ജിബി 4 ജി ഡ‍ാറ്റയും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയ്സ് കോളുകളും റോമിംഗ് കോളുകളുമാണ് ലഭിക്കുക. 35 ദിവസമാണ് ഓഫർ കാലാവധി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Amid increasing competition in the telecom sector led by Reliance Jio, Bharti Airtel is offering unlimited calls and 1 GB or gigabyte of data at Rs. 199. Airtel's recharge plan priced at Rs. 199 comes with a validity of 28 days, according to Bharti Airtel's website - airtel.in.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്