കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാലക്‌സി ഫോണുകളുടെ വില കുറച്ചു

  • By Gokul
Google Oneindia Malayalam News

ദില്ലി: ചൈനീസ്, ഇന്ത്യന്‍ ഫോണുകള്‍ സാംസങിനെ കടത്തിവെട്ടി വിപണി പിടിച്ചടക്കവെ ഗാലക്‌സി സീരീസിലുള്ള സ്മാര്‍ട് ഫോണുകളുടെ വില സാംസങ് കമ്പനി കുറച്ചു. ഗാലക്‌സി നോട് 3 നിയോ, ഗാലക്‌സി ഏസ് എന്‍.എക്‌സ്.ടി, ഗാലക്‌സി സ്റ്റാര്‍ അഡ്വാന്‍സ്, ഗാലക്‌സി ഗ്രാന്‍ഡ് നിയോ, ഗാലക്‌സി എസ് 3 നിയോ എന്നിവയുടെ വിലയിലാണ് കുറവു വരുത്തിയത്.

ഗാലക്‌സി ഏസ് എന്‍.എക്‌സ്.ടി വില 780 രൂപ കുറഞ്ഞ് 6,620 രൂപയ്ക്കും, ഗാലക്‌സി സ്റ്റാര്‍ അഡ്വാന്‍സിന്റെ വില 610 രൂപ കുറഞ്ഞ് 6,790 രൂപയ്ക്കും ലഭിക്കും. 26,200രൂപയ്ക്ക് ലോഞ്ച് ചെയ്ത ഗാലക്‌സി എസ് 3 നിയോക്ക് 5,290 രൂപ കുറച്ചു. 20,910 രൂപയ്ക്ക് ഈ ഫോണുകള്‍ വിപണിയില്‍ ലഭ്യമാകും.

samsung-galaxy

29,570 രൂപ വിലയുണ്ടായിരുന്ന ഗാലക്‌സി നോട് 3 നിയോ ഇപ്പോള്‍ 24,378 രൂപയ്ക്ക് ലഭിക്കും. 5192 രൂപയാണ് ഈ ഫോണിന് കുറച്ചത്. 18,450 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഗാലക്‌സി ഗ്രാന്‍ഡ് നിയോ ആവട്ടെ ഇപ്പോള്‍ 13,668 രൂപയ്ക്ക് ലഭിക്കും. രണ്ടാം തവണയാണ് ഈ ഫോണിന്റെ വില കുറയ്ക്കുന്നത് ഈ ഫോണിന് ഏപ്രിലില്‍ 17,100 രൂപയായി കുറച്ചിരുന്നു.

43,250 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഗാലക്‌സി എസ് 5 ഫോണുകളുടെ വില ഇപ്പോള്‍ 37,500രൂപ മാത്രമാണ്. ഗാലക്‌സി എസ് 5 എല്‍.ടി.ഇ ഫോണുകള്‍ക്ക് 40,300രൂപയാണ് വില. കുറഞ്ഞത് 4,990 രൂപ. ചൈനീസ് ഫോണായ ഷിയോമി, ഇന്ത്യന്‍ ഫോണുകളായ കാര്‍ബണ്‍, മൈക്രോമാക്‌സ് തുടങ്ങിയ ഫോണുകള്‍ വലകുറച്ച് നല്‍കിയതോടെ സാംസങിന്റെ വിപണിയെ കാര്യമായി ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി വിലകുറയ്ക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Samsung smartphones get official price cuts in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X