ചെറുകിട കാര്‍ വാങ്ങുന്നവര്‍ക്ക് പണി കിട്ടും!! ജൂലൈ മുതല്‍ എല്ലാം മാറും...

  • By: Sooraj
Subscribe to Oneindia Malayalam

ദില്ലി: ചെറുകിട കാറുകള്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ജൂലൈ മുതല്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. ചരക്കുസേവന നികുതി (ജിഎസ്എടി) നിലവില്‍ വരുന്നതോടെയാണ് ചെറുകിട കാറുകളുടെ വിലയെയാണ് അതു ബാധിക്കുക.

എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... ജിഎസ്ടിയെക്കുറിച്ച് അറിയേണ്ടതെല്ലാം!!

പാവപ്പെട്ടവന് താങ്ങായി മോദി സര്‍ക്കാര്‍..! ജിഎസ്ടി വിപ്ലവം.! ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലക്കുറവ്!!

നികുതി കൂടും

ചരക്കുസേവന നികുതിയില്‍ ചെറുകിട കാറുകളുടെ നികുതിയില്‍ വരുന്ന വര്‍ധനവാണ് ഉപഭോക്താക്കള്‍ക്കു തിരിച്ചടിയാവുക. ജൂലൈ മുതല്‍ ചെറുകിട കാറുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണമെന്നാണ് ജിഎസ്ടിയില്‍ ശുപാര്‍ശ ചെയ്യുന്നത്.

എസ്‌യുവിക്ക് കുറയും

ചെറുകിട വാങ്ങുന്നവര്‍ അതു വിട്ട് എസ്‌യുവികള്‍ അടക്കമുള്ള വലിയ വാഹനങ്ങളിലേക്ക് ചേക്കേറുന്നതാവും നല്ലത്. ആഡംബര കാറുകള്‍ക്കും ജൂലൈ മുതല്‍ വിലയില്‍ കുറവുണ്ടാവും. 15 ശതമാനം സെസ് ഈടാക്കിയാലും അത് ആകെയുള്ള നികുതിയേക്കാള്‍ കുറവായിരിക്കും.

പുതുക്കിയ നികുതി

ജിഎസ്ടി പ്രകാരം 28 ശതമാനമെന്ന ഏകീരകിക്ക നികുതിയായിരിക്കും കാറുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയെന്നാണ് സൂചന. എന്നാല്‍ ചെറിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് ഒന്നു മുതല്‍ മൂന്നു ശതമാനം വരെ സെസ് ചുമത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

15 ശതമാനം സെസ്സ്

വലിയ കാറുകള്‍ക്കും ആഡംബര വാഹനങ്ങള്‍ക്കും അടിസ്ഥാന നികുതി നിരക്കായ 28 ശതമാനത്തോടൊപ്പം 15 ശതമാനം സെസ്സും നല്‍കേണ്ടിവരും. നിലവില്‍ 25 ശതമാനം മുതല്‍ 55 ശതമാനം വരെയാണ് നികുതി. ജിഎസ്ടി നിലവില്‍ വരുന്നതോടെയുള്ള വരുമാന നഷ്ടം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് അധിക സെസ് ഈടാക്കുന്നത്.

നിര്‍മാണത്തെ ബാധിക്കും

ചെറുകിട കാറുകള്‍ക്ക് നികുതിയോടൊപ്പം സെസ്സും ഈടാക്കുന്നത് രാജ്യത്തെ ചെറുകിട കാറുകളുടെ വില്‍പ്പനയെ തന്നെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

English summary
you may have to shell out some extra money for small cars once GST is implemented
Please Wait while comments are loading...