ടുജി വിധി നിര്‍ണായകം: ഓഹരി വിപണിയില്‍ ഉണര്‍വ്, സണ്‍ടിവിയ്ക്കും യുണിടെക്കിനും നേട്ടം

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ടുജി സ്പെക്ട്രം കേസിലെ നിര്‍ണായക വിധി വന്നതോടെ ഓഹരി വിപണിയില്‍ ഉണര്‍വ്. ടുജി സ്പെക്ട്രവുമായി ബന്ധപ്പെട്ട കമ്പനികളുടെ സ്റ്റോക്ക് നിരക്കുകളാണ് ഉയര്‍ന്നിട്ടുള്ളത്. സണ്‍ടിവി നെറ്റ് വര്‍ക്ക് ലിമിറ്റഡിന്‍റെ യുടെ സ്റ്റോക്കുകളുടെ നിരക്കില്‍ 5.3 ശതമാനവും ഡിബി റിയാലിറ്റിയുടെ സ്റ്റോക്കില്‍ 19.94 ശതമാനത്തിന്‍റെ വര്‍ധനവുമാണ് ഉണ്ടായിട്ടുള്ളത്. യുണിടെകിന്‍റെ ഓഹരികളില്‍ 15. 82 ശതമാനം നേട്ടവുമാണ് ടുജി സ്പെക്ട്രം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കിയതോടെ ഉണ്ടായിട്ടുള്ളത്.

ടുജി സ്പെക്ട്രം കേസില്‍ കുറ്റവാളിയാക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഷാഹിദ് ബല്‍വയായിരുന്നു ഡിബി റിയാലിറ്റിയുടെ മാനേജിംഗ് ഡയറക്ടര്‍. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് 2011ലാണ് ബല്‍വ രാജിവയ്ക്കുന്നത്. ടുജി സ്പെക്ട്രം കേസിലുള്‍പ്പെട്ട മാരന്‍ കുടുംബമാണ് സണ്‍ ടിവിയുടെ ഉടമകള്‍. കേസിലുള്‍പ്പെട്ട സഞ്ജയ് ചന്ദ്ര മാനേജിംഗ് ഡയറക്ടറായുള്ള ഉടമസ്ഥതയിലുള്ള കമ്പനിയാണ് യുണിടെക് വയര്‍ലെസ് ലിമിറ്റഡ്.

sensex

1.76 ലക്ഷം കോടി രൂപയാണ് സ്പെക്ട്രം ഇടപാടില്‍ പൊതുഖജനാവിന് നഷ്ടം വരുത്തിയതെന്നാണ് മുന്‍ സിഎജിയായിരുന്ന വിനോദ് റായ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ടെന്‍ഡര്‍ നടപടികള്‍ കൃത്യമായി പാലിച്ചിരുന്നുവെങ്കില്‍ 1.76 ലക്ഷം കോടി രൂപ പൊതു ഖജനാവിലേയ്ക്ക് എത്തുമായിരുന്നുവെന്നും 2010ല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അഴിമതി ആരോപിക്കപ്പെട്ട സ്പെക്ട്രം കേസില്‍ കുറ്റവാളികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെയാണ് മുന്‍ ടെലികോം മന്ത്രി രാജ, കരുണാനിധിയുടെ മകള്‍ കനിമൊഴി എന്നിവരുള്‍പ്പെടെ 17 പേരെ കുറ്റവിമുക്തരാക്കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sun TV limited's stocks go up after 2g verdict by CBI court on December 21.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്