കബാലി, പുലിമുരുകന്‍, ഇപ്പോള്‍ ഭൈരവയും ആദ്യദിനം ഇന്റര്‍നെറ്റില്‍... ആരാണീ ടീം തമിഴ്‌റോക്കേഴ്‌സ്?

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

കോളിവുഡിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ സംഭവമായിരുന്നു സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലി. വമ്പന്‍ ഹൈപ്പുമായി എത്തിയ കബാലി റിലീസായ ദിവസം തന്നെ ഇന്റര്‍നെറ്റിലും എത്തി. മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകനായിരുന്നു അടുത്തത്. റിലീസ് ദിവസം അല്ലെങ്കിലും വൈകാതെ മുരുകനും ലീക്കായി.

Read Also: സെന്റ് മേരീസ് കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ 42കാരിയുടെ സെക്‌സ്.. ആള് കൂടിയതും അടിവസ്ത്രം വലിച്ചുകയറ്റി ഓടാന്‍ ശ്രമം!

Read Also: താളവട്ടത്തിലെ സോമന്‍ മുതല്‍ കലിയിലെ ചെമ്പന്‍ വിനോദ് വരെ.. മലയാളത്തിലെ ഏറ്റവും വെറുപ്പ് തോന്നുന്ന 13 കഥാപാത്രങ്ങള്‍!

Read Also: കാറോടിച്ച ഡ്രൈവര്‍ ഉറങ്ങിയില്ല, കാര്‍ ഡിവൈഡറിലും തട്ടിയില്ല.. എല്ലാം കഥകള്‍... എങ്കില്‍ മോനിഷ മരിച്ചതെങ്ങനെ?

ഇതൊക്കെ ചെറുത്, റിലീസ് പോലും ആകുന്നതിന് മുമ്പ് പോലും ഇന്റര്‍നെറ്റില്‍ വ്യാജ പതിപ്പുകള്‍ ഇറങ്ങേണ്ടി വന്ന സിനിമകളും ഉണ്ട് എന്ന് കേട്ടാലോ. ഇപ്പോഴിതാ ഇളയ ദളപതി വിജയുടെ അറുപതാം ചിത്രമായ ഭൈരവ ഇറങ്ങിയ അന്ന് തന്നെ ഇന്റര്‍നെറ്റില്‍ എത്തി. അതും നേരത്തെ വാണിങ് തന്ന ശേഷമാണ് തമിഴ്‌റോക്കേഴ്‌സ് എന്ന ടീം ഇത് ചെയ്തത്. ആരാണിവര്‍, ഓരോ ദിവസവും ഇവര്‍ സമ്പാദിക്കുന്നത് എത്രയാണ്. കാണാം ഞെട്ടിക്കുന്ന കണക്കുകള്‍...

സത്യമായ ആ ഭീഷണി

സത്യമായ ആ ഭീഷണി

ഭൈരവ പുറത്തിറങ്ങുന്ന ദിവസം തന്നെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ എത്തിക്കുമെന്ന് ടീം തമിഴ്‌റോക്കേഴ്‌സ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. പറഞ്ഞത് തന്നെ നടന്നു. ഭൈരവ ഇറങ്ങി. അന്ന് തന്നെ പ്രിന്റ് തമിഴ്‌റോക്കേഴ്‌സ് എന്ന സൈറ്റിലും എത്തി. ഇവരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പോയി നോക്കിയാല്‍ ഈ ഭീഷണിയും ഭൈരവയുടെ പ്രിന്റിലേക്കുള്ള ലിങ്കും കിട്ടും.

 കബാലിക്കും പ്രേമത്തിനും പണി

കബാലിക്കും പ്രേമത്തിനും പണി

നേരത്തെ കബാലിയുടെ നിര്‍മ്മാതാവിനെ വെല്ലുവിളിച്ച് ആദ്യ ദിവസം തന്നെ തീയറ്റര്‍ കോപ്പി പുറത്ത് വിട്ടവരാണ് ഇവര്‍. പ്രേമം, പുലിമുരുകന്‍ എന്നീ സിനിമകളുടെ വ്യാജന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയതും തമിഴ്‌റോക്കേഴ്‌സാണ്. വെറുതെ എടുത്ത് ഓണ്‍ലൈനില്‍ ഇടുകയല്ല, നിര്‍മാതാക്കളെ വെല്ലുവിളിച്ച ശേഷം പ്രിന്റ് ലീക്കാക്കുക - ഇതാണ് ഇവരുടെ ശൈലി.

റെയ്ഡുകള്‍ അറസ്റ്റുകള്‍

റെയ്ഡുകള്‍ അറസ്റ്റുകള്‍

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ ലീക്കായതോടെ തമിഴ്‌റോക്കേഴ്‌സിന്റെ കോയമ്പത്തൂരിലെ ഓഫീസ് പോലീസ് റെയ്ഡ് ചെയ്തിരുന്നു. നാല് പേരെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സൈറ്റ് ഉടമകളെയല്ല, അഡ്മിന്‍മാരെ തൊടാന്‍ മാത്രമേ പോലീസിന് കഴിഞ്ഞുള്ളൂ എന്ന് പിന്നാലെ തെളിഞ്ഞു.ഒന്നാമത്തെ ദിവസം ഒന്നാമത്തെ ഷോ കഴിയുന്നതോടെ ഇവര്‍ പ്രിന്റ് പുറത്തിറക്കും.

എത്രയെത്ര യു ആര്‍ എല്ലുകള്‍

എത്രയെത്ര യു ആര്‍ എല്ലുകള്‍

കേസില്‍ പെടുന്നതോടെ തമിഴ്‌റോക്കേഴ്‌സിന്റെ പണി തീര്‍ന്നു എന്ന് വിചാരിച്ചെങ്കില്‍ തെറ്റി. മറ്റേതെങ്കിലും ഒരു രാജ്യത്തിരുന്ന് മറ്റേതെങ്കിലും ഒരു ഹോസ്റ്റിങില്‍ ഡൊമൈനെടുത്ത് ഇവര്‍ പണി തുടരും. തമിഴ്‌റോക്കേഴ്‌സ് ഡോട്ട് കോം. തമിഴ്‌റോക്കേഴ്‌സ് ഡോട്ട് ലു, തമിഴ്‌റോക്കേഴ്‌സ് ഡോട്ട് കോ, തമിഴ്‌റോക്കേഴ്‌സ് ഡോട്ട് ഇന്‍, തമിഴ്‌റോക്കേഴ്‌സ് ഡോട്ട് നെറ്റ് എന്നിങ്ങനെ പോകുന്നു പലപ്പോഴായി ഇവര്‍ നടത്തിയ പേര് മാറ്റം.

ഓപ്പറേഷന്‍ വിദേശരാജ്യങ്ങള്‍ വഴി

ഓപ്പറേഷന്‍ വിദേശരാജ്യങ്ങള്‍ വഴി

മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ സിനിമാ സൈറ്റുകള്‍ വഴിയാണ് ഇവര്‍ പ്രിന്റുകള്‍ സംഘടിപ്പിക്കുന്നതെന്നാണ് വിവരം. ശീലങ്കയില്‍ നിന്നുള്ള സെര്‍വര്‍ വഴിയാണ് തമിള്‍റോക്കേഴ്‌സ് സിനിമ അപ്ലോഡ് ചെയ്യുന്നത് എന്നും പറയപ്പെടുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ള സെര്‍വര്‍ വഴി അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും എളുപ്പമല്ല.

ഭൈരവയ്ക്ക് സ്‌പെഷല്‍ ഭീഷണി

ഭൈരവയ്ക്ക് സ്‌പെഷല്‍ ഭീഷണി

റിലീസ് ചെയ്യാത്ത സിനിമകളുടെ സെന്‍സര്‍ കോപ്പി സ്വന്തമാക്കി ടോറന്റില്‍ അപ് ലോഡ് ചെയ്തിരുന്നു എന്നാണ് ഒരു പരാതി. റിലീസാവുന്നതിന് മുമ്പേ സിനിമകള്‍ ഇന്റര്‍നെറ്റില്‍ എങ്ങനെയെത്തി എന്നതിന്റെ ഉത്തരമാണ് ഇത്. റിലീസ് ചെയ്ത ദിവസം തന്നെ ഭൈരവയുടെ വ്യാജപതിപ്പ് പുറത്ത് വിട്ടതോടെ ഈ പരാതികള്‍ വെറുതെയല്ല എന്നും തെളിയുന്നു.

വിസിറ്റര്‍മാരുടെ എണ്ണം

വിസിറ്റര്‍മാരുടെ എണ്ണം

പഴയതും പുതിയതുമായ സിനിമാ പ്രിന്റുകളുടെ കമനീയ ശേഖരമാണ് തമിഴ്‌റോക്കേഴ്‌സ്. ഒരു ദിവസം ശരാശരി എഴുപതിനായിരത്തിന് അടുത്താണ് ഇവരുടെ സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം എന്നാണ് അറിയുന്നത്. മൂന്ന് ലക്ഷത്തോളം പേജ് വ്യൂ. മൂന്നര മിനുട്ടാണ് ഓരോ ആളും സൈറ്റില്‍ ചെലവഴിക്കുന്നത്. ഇനിയാണ് ഏറ്റവും രസം, എത്രയാണ് ഇവര്‍ ഇത് വഴി സമ്പാദിക്കുന്നത് എന്ന് നോക്കൂ..

 ലക്ഷങ്ങളാണ് സമ്പാദ്യം

ലക്ഷങ്ങളാണ് സമ്പാദ്യം

ഒരു ദിവസം തമിഴ്‌റോക്കേഴ്‌സിന് പരസ്യത്തിലൂടെ കിട്ടുന്നത് നാല്‍പതിനായിരം രൂപ. മാസം പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍. മാസം കോടിയില്‍പ്പരം രൂപ. വെറുതെയാണോ ടീം തമിഴ്‌റോക്കേഴ്‌സ് ഇത്രയും റിസ്‌ക് എടുത്ത് സിനിമകള്‍ ഇന്റര്‍നെറ്റില്‍ എത്തിക്കുന്നത്.

English summary
Vijay movie Bhairava leaked in internet. Who is Tamilrockers team?
Please Wait while comments are loading...