എയര്‍ ഇന്ത്യ ഇനി ടാറ്റക്ക്...? കമ്പനി ഏറ്റെടുക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍

Subscribe to Oneindia Malayalam

ദില്ലി: നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് വാങ്ങാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള ശ്രമങ്ങള്‍ ടാറ്റ ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ നായര്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എയര്‍ ഇന്ത്യയുടെ 51 ശതമാനം ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങുമെന്നാണ് സൂചനകള്‍.

എയര്‍ ഇന്ത്യ കേന്ദ്രത്തിന്റെ 'കെഎസ്ആര്‍ടിസി',കടം എഴുതിത്തള്ളുന്നു,കമ്പനി സ്വകാര്യമേഖലക്ക്...

നിലവില്‍ 60,000 കോടി രൂപയുടെ കടമാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇതില്‍ 30,000 കോടി രൂപയുടെ കടം എഴുതിത്തള്ളാന്‍ നീതി ആയോഗ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.21,000 കോടി രൂപയുടെ കടം എയര്‍ക്രാഫ്റ്റ് സംബന്ധമാണ്. 8,000 കോടി രൂപയുടേത് പ്രവര്‍ത്തനമൂലധനം സംബന്ധിച്ചുള്ളതുമാണ്. ആകെ കടത്തിന്റെ പകുതി സര്‍ക്കാര്‍ വഹിക്കും. ബാക്കി പകുതിയാണ് ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. എയര്‍ ഇന്ത്യക്ക് നിലവിലുള്ള ചില അവകാശങ്ങളും അധികാരങ്ങളും കൂടി കൈമാറ്റം ചെയ്യപ്പെടും.

air-india

ടാറ്റ എയര്‍ലൈന്‍സ് ആണ് പിന്നീട് എയര്‍ ഇന്ത്യയായി മാറിയത് എന്നുള്ളത് ചരിത്രം. 1953 ലാണ് ടാറ്റ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയായി മാറുന്നതും സര്‍ക്കാര്‍ ഉടമസ്ഥതയിലാകുന്നതും.

English summary
Reports say that Tata Group may buy Air India
Please Wait while comments are loading...