ഒരു ദോശ ഉണ്ടാക്കിയതിനു പിന്നിലെ കഥ
ദില്ലി: ഇത് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ആഷിഖ് അബുവിന്റെ മലയാള സിനിമയല്ല. യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചാണ് പറയുന്നത്. ഒരു ദോശയ്ക്ക് ഒരാളുടെ ജീവിതത്തില്‍ ഇത്രയും സ്വാധീനം ചെലുത്താന്‍ കഴിയുമോ?
ജയറാം ബനാന്‍, ഉഡുപ്പിയില്‍ ഒരു ബസ്‌ഡ്രൈവറുടെ മകനായാണ് ജനനം. കുട്ടിക്കാലത്തെ എന്തോ പിണക്കത്തിന്റെ പേരില്‍ വീടു വിട്ടിറങ്ങി ബോംബെയിലെത്തി. ഒന്നും കൈയ്യില്‍ കരുതാതെ അന്ന് നാടുവിട്ട പയ്യന്‍ ഇന്ന് രാജ്യം മുഴുവന്‍ ശാഖകളുള്ള സാഗര്‍ രത്‌ന എന്ന റസ്റ്റോറന്റിന്റെ അധിപനാണ്.

നാടുവിട്ട് ആദ്യം ചെന്നുപെട്ടിടത്ത് വിളമ്പുകാരനായി ജോലി നോക്കി. പിന്നീട് വ്യവസായം തുടങ്ങാം എന്ന ചിന്തയില്‍ 1986ല്‍ ചെറിയ കാന്റീന്‍ പോലൊരു കടതുടങ്ങി. അതിന് സാഗര്‍ എന്ന് പേരിട്ടു.
ദില്ലിയിലെ ബട്ടര്‍ ചിക്കന്‍ രൂചിയുമായി വന്നവര്‍ക്ക് ബനാന്‍ തന്റെ തെക്കന്‍രാജ്യത്തിന്റെ രീതിയുള്ള ദോശകള്‍ വിളമ്പി. വൈകാതെ ബാനന്‍ 2001ല്‍ സാഗറിന്റെ മറ്റ് ശാഖകളും തുറന്നു. ഇന്ന് പത്തോളം ശാഖകളായി സാഗര്‍ രത്‌ന റസ്‌റ്റോറന്റ് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു.
ഇപ്പോള്‍ സാഗര്‍ റെസ്‌റ്റോറന്റിന് പാര്‍ട്‌നര്‍മാരും ഏറെയാണ്. ഫ്രഞ്ച്കാരും അതില്‍പ്പെടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനഉള്ളല്‍ ഇപ്പോളുള്ളതിന്റെ ഇരട്ടി ശാഖകള്‍ തുറക്കാനാണ് സാഗര്‍ രത്‌ന റസ്‌റ്റോറന്റിന്റെ ലക്ഷ്‌യമെന്ന് ജയറാം ബനാന്‍ പറയുന്നു.












Click it and Unblock the Notifications