കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെക്കോഡ് സ്വര്‍ണം, കേരളം ഇനി 'ഗോള്‍ഡ് ഓണ്‍ കണ്‍ട്രി'

Google Oneindia Malayalam News

കൊച്ചി: വികസിത രാജ്യങ്ങളുടെ കരുതല്‍ സ്വര്‍ണ നിക്ഷേപത്തേക്കാള്‍ സ്വര്‍ണം സൂക്ഷിക്കുന്ന മൂന്നു കേരള കമ്പനികളുണ്ടെന്നു പറഞ്ഞാല്‍ എല്ലാവരും ഒന്നു ഞെട്ടും. പക്ഷേ, ഇത് സത്യമാണ്. സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കമ്പനികളുടെ കൈവശമുള്ള മൊത്തം സ്വര്‍ണം 195 ടണ്ണാണ്. സിംഗപ്പൂര്‍, സ്വീഡന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ ഗോള്‍ഡ് റിസര്‍വ് ഇതിനും എത്രയോ താഴെയാണ്.

സിംഗപ്പൂരിന്റെ കരുതല്‍ സ്വര്‍ണത്തിന്റെ അളവ് 127 ടണ്ണും സ്വീഡന്റെത് 126 ടണ്ണും ആസ്‌ത്രേലിയയുടെത് 80 ടണ്ണും ദക്ഷിണാഫ്രിക്കയുടെത് 125 ടണ്ണും മെക്‌സിക്കോയുടെത് 123 ടണ്ണും ഗ്രീസിന്‍റെത് 112 ടണ്ണും കുവൈത്തിന‍്റെത് 79ടണ്ണുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ കരുതല്‍ നിക്ഷേപമുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. 558 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ സൂക്ഷിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സാണ് പട്ടികയില്‍ മുന്നില്‍. 116 ടണ്‍ സ്വര്‍ണമാണ് കമ്പനിയുടെ കൈവശമുള്ളത്. മണപ്പുറം 40 ടണ്‍ സ്വര്‍ണവും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 39 ടണ്‍ സ്വര്‍ണവും സൂക്ഷിക്കുന്നു.

Gold

ലോകത്തെ മൊത്തം സ്വര്‍ണ ആവശ്യകതയുടെ 30 ശതമാനവും ഇന്ത്യയിലേക്കാണ്. സുരക്ഷിത നിക്ഷേപമാണെന്ന വിശ്വാസവും ഫാഷന്‍ പോലെ പടരുന്ന സ്ത്രീധന സമ്പ്രദായവുമാണ് സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുന്നത്. സ്വാഭാവികമായും ഈ സ്വര്‍ണത്തെ പണമാക്കി മാറ്റാനുള്ള ശ്രമമുണ്ടാകുന്ന തിരിച്ചറിവാണ് ധനകാര്യസ്ഥാപനങ്ങളെ സ്വീകാര്യമാക്കിയത്. ആദ്യകാലത്ത് പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള സ്വര്‍ണ പണയവായ്പ അത്ര എളുപ്പമുള്ള സംഗതിയായിരുന്നില്ല. കൂടുതല്‍ പണം, കുറഞ്ഞ നടപടിക്രമങ്ങള്‍ എന്നിവ കമ്പനികളുടെ വളര്‍ച്ച അതി വേഗമാക്കി.

മുത്തൂറ്റ് ഫിനാന്‍സിന് 21 സംസ്ഥാനങ്ങളിലായി 4265 ബ്രാഞ്ചുകളുണ്ട്. മണപ്പുറം ഫിനാന്‍സിന് 3200 ബ്രാഞ്ചുകളും 20000ല്‍ അധികം ജീവനക്കാരുമുണ്ട്. സ്വര്‍ണത്തോടുള്ള മലയാളികളുടെ താല്‍പ്പര്യം ഏറെ പ്രശസ്തമാണ്. കേരളത്തിലാണെങ്കില്‍ രണ്ടു ലക്ഷത്തോളം പേരാണ് സ്വര്‍ണ വിപണിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നത്.

English summary
Muthoot Finance holds 116 tonnes of gold as security for its loans, Manappuram Finance has 40 tonnes and Muthoot Fincorp, 39 tonnes. The trio's combined holdings are 195 tonnes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X