വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് ഛോട്ടാ ചാമ്പ്യന്‍ ഓഫര്‍: 28 ദിവസത്തെ പ്ലാനില്‍ ഡാറ്റയും വോയ്സ് കോളും!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: പുതിയ പ്രീ പെയ്ഡ് റീചാര്‍ജ് പാക്ക് അവതരിപ്പിച്ച് വോഡഫോണ്‍. ഛോട്ടാ ചാമ്പ്യന്‍ എന്ന പേരിലാണ് വോഡഫോണ്‍ 38 രൂപയ്ക്ക് പ്രീ പെയ്ഡ‍് പ്ലാന്‍ അവതരിപ്പിച്ചിട്ടുള്ളത്. 28 ദിവസത്തെ കാലാവധിയുള്ള ഓഫറില്‍ 100 മിനിറ്റ് ലോക്കല്‍- എസ്ടിഡി കോളുകളും വാലിഡിറ്റി കാലയളവിനുള്ളില്‍ 100 എംബി ഡാറ്റയും ലഭിക്കും. റീട്ടെയില്‍ ഔട്ട് ലെറ്റുകള്‍, മൈ വോഡ‍ഫോണ്‍ ആപ്പ്, മറ്റ് റീചാര്‍ജ് വെബ്സൈറ്റുകള്‍ എന്നിവ വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കും വോഡഫോണിന്‍റെ ഛോട്ടാ ചാമ്പ്യന്‍ ഓഫറിന്‍റെ ആനുകൂല്യം ലഭിക്കും.

ജിയോയെ പുകച്ചുപുറത്തുചാടിക്കും!എയര്‍ടെല്ലിനും വോഡഫോണിനും 499 രൂപ ഓഫര്‍, 20ജിബി ഡാറ്റയും കോളും!


ജിയോയെയും എയര്‍ടെല്ലിനെയും വെട്ടി ഐഡിയ: 179 രൂപയ്ക്ക് അത്യുഗ്രന്‍ ഓഫര്‍, അംബാനിയ്ക്കും പണികിട്ടി

മറ്റ് സര്‍ക്കിളുകള്‍ക്ക് 100 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുകയെങ്കില്‍ ലഭിമധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബീഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന സര്‍ക്കിളുകളിലുള്ളവര്‍ക്ക് ഛോട്ടാ ചാമ്പ്യന്‍ പാക്കില്‍ 200 ജിബി ഡാറ്റയാണ് ലഭിക്കുക. ഇതോടെ നെറ്റ് വര്‍ക്ക് 2ജി സ്പീഡിലേയ്ക്ക് മാറുകയും ചെയ്യും. മറ്റ് സര്‍ക്കിളുകളിലുള്ളവര്‍ക്ക് 3ജി/ 4 ജി സ്പീഡിലായിരിക്കും ഡാറ്റ ലഭിക്കുക. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കായി വോഡഫോണ്‍ നേരത്തെ പ്ലാനുകള്‍ പുറത്തിറക്കിയിരുന്നു.

 വോഡഫോണ്‍ റെഡ്

വോഡഫോണ്‍ റെഡ്


പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി 499 രൂപയുടെ ഓഫറാണ് വോഡഫോണ്‍ റെഡ് പുറത്തിറക്കിയിട്ടുള്ളത്. റെഡ‍് ട്രാവലര്‍ പ്ലാന്‍ എന്നപേരിലുള്ള ഓഫറില്‍ 20 ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റ‍ഡ് ലോക്കല്‍/ എസ്ടിജി വോയ്സ് കോള്‍, പ്രതിദിനം 100 എസ്എംഎസുകള്‍ എന്നിവയാണ് ഓഫറില്‍ ലഭിക്കുക. ഫോണിന്‍റെ സുരക്ഷയും ഉള്‍പ്പെടുത്തിയിട്ടുള്ള ബണ്ടില്‍ പ്ലാനാണ് വോഡഫോണ്‍ റെഡ് നല്‍കിവരുന്നത്. എയര്‍ നല്‍കുന്ന എയര്‍ടെല്‍ സെക്യുറിന് സമാനമാണ് വോഡഫോണിന്‍റെ റെഡ് ഷീല്‍ഡ്. ഫോണ്‍ മോഷണം പോകുന്നത് തടയാനും ഫോണിന് തകരാര്‍ സംഭവിക്കുന്നത് തടയുന്നതിനുമുള്ള സുരക്ഷ നാല് മാസത്തേയ്ക്ക് മാത്രമാണ് ലഭിക്കുക.

 17 ജിബി അധിക ഡാറ്റ

17 ജിബി അധിക ഡാറ്റ

നേരത്തെ എയര്‍ടെല്‍ പുറത്തിറക്കിയ 499 രൂപയുടെ ഓഫറില്‍ മൂന്ന് ജിബി 4 ജി ഡാറ്റയാണ് കമ്പനി നല്‍കിവന്നിരുന്നത്. ഇപ്പോള്‍ 17 ജിബി അധിക ഡാറ്റയാണ് എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് പുതിയ പ്ലാനില്‍ ലഭിക്കുന്നത്. വോഡഫോണ്‍ റെഡ് പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നതിന് മുമ്പായി 3 ജിബി 4ജി ഡാറ്റയാണ് നല്‍കിവന്നിരുന്നത്.

 വോഡ‍ഫോണ്‍ റെഡ് ട്രാവലര്‍ പ്ലാന്‍

വോഡ‍ഫോണ്‍ റെഡ് ട്രാവലര്‍ പ്ലാന്‍

വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് രാജ്യത്ത് എവിടെയും സൗജന്യ നാഷണല്‍ റോമിംഗ് ലഭിക്കുന്നതാണ് റെഡ‍് ട്രാവലര്‍ പ്ലാന്‍. ഇതോടെ ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് രാജ്യത്തെവിടെയും സൗജന്യ റോമിംഗ് ലഭിക്കും. 200 ജിബി ഡാറ്റയാണ് ഇതിനൊപ്പം ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

റെഡ് ഇന്‍റര്‍നാഷണല്‍

റെഡ് ഇന്‍റര്‍നാഷണല്‍

യുഎസ്, കാനഡ, ചൈന, ഹോങ്കോങ്, തായ് ലന്‍റ്, സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്ക് സൗജന്യ ഐഎസ്ടി കോള്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് റെഡ് ഇന്‍ര്‍നാഷണല്‍ പ്ലാന്‍. 1299 രൂപ, 1699 രൂപ, 1999 രൂപ എന്നീ റീചാര്‍ജുകള്‍ വഴിയാണ് റെഡ് ഇന്‍റര്‍നാഷണല്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുക.

 റെഡ് സിഗ്നേച്ചര്‍ പ്ലാന്‍

റെഡ് സിഗ്നേച്ചര്‍ പ്ലാന്‍

20 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, നാഷണല്‍ റോമിംഗ്, എന്നിവ ലഭിക്കുന്ന വോഡഫോണിന്‍റെ റെഡ് സിഗ്നേച്ചര്‍ പ്ലാനില്‍ 200 മിനിറ്റ് സൗജന്യ ഇന്‍റര്‍നാഷണല്‍ കോളും ലഭിക്കും.

വോഡഫോണ്‍ റെഡ‍ില്‍

വോഡഫോണ്‍ റെഡ‍ില്‍


വോഡഫോണ്‍ കമ്പനിയുടെ റെഡ് വരിക്കാര്‍ക്കായി 12മാസത്തെ നെറ്റ്ഫ്ലിക്സ് സേവനത്തിനൊപ്പം പുതിയ സിനിമ, ലൈവ് ടിവി, വോഡഫോണ്‍ പ്ലേ എന്നീ സേവനങ്ങളും നല്‍കുന്നുണ്ട്. വോഡഫോണ്‍ പ്രഖ്യാപിച്ച പുതിയ പ്ലാനുകള്‍ നവംബര്‍ എട്ടുമുതല്‍ തന്നെ പോസ്റ്റ് പെയ്ഡ‍് ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

English summary
Vodafone has launched a new prepaid recharge pack, named Chhota Champion, with both data and calling benefits at Rs. 38. The new recharge pack comes with validity of 28 days and comes with 100 minutes of local and STD calls as well as 100MB data for the entire validity period.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്