വോഡഫോണില്‍ കിടിലന്‍ പ്രീ പെയ്ഡ് പ്ലാനുകള്‍: ഉടന്‍ ആക്ടിവേറ്റ് ചെയ്യൂ, അണ്‍ലിമിറ്റഡ് സേവനങ്ങള്‍

  • Written By:
Subscribe to Oneindia Malayalam

മുംബൈ: പുതിയ പ്രീ പെയ്ഡ് പ്ലാനുകളുമായി വോഡഫോണ്‍ ഇന്ത്യ. സൂപ്പര്‍ പ്ലാന്‍ എന്ന പേരിലാണ് ഓഫര്‍ പുറത്തിറക്കിയിട്ടുള്ളത്. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ഡാറ്റ ഓഫര്‍, മെസേജ് സര്‍വീസ് എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫര്‍. 2ജി- 3ജി- 4ജി ഉപയോക്താക്കള്‍ക്കാണ് വോഡഫോണ്‍ പുറത്തിറക്കിയ പ്രീ പെയ്ഡ് പ്ലാനിന്‍റെ ആനുകൂല്യം ലഭിക്കുക. അഞ്ച് പ്ലാനുകളാണ് വോഡഫോണ്‍ ഇതിനകം പുറത്തിറക്കിയിട്ടുള്ളത്.

ടെലികോം വിപണിയിലേയ്ക്ക് റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ഓഹരി വിപണിയിൽ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഭാരതി എയര്‍ടെല്ലും റിലയൻസ് ജിയോയും വോഡഫോണും വ്യത്യസ്ത ഓഫറുകളിലായി പ്രതിദിനം 1ജിബി ഡാറ്റയാണ് നൽകിവരുന്നത്. നവംബര്‍ 25നായിരുന്നു റിലയന്‍സ് ജിയോ പുതിയ ഓഫറുകള്‍ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുള്ളത്.

 509 രൂപ പ്ലാന്‍

509 രൂപ പ്ലാന്‍

പ്രതിദിനം 1 ജിബി ഡാറ്റ വീതം ലഭിക്കുന്നതാണ് വോഡ‍ഫോണിന്‍റെ 5൦9 രൂപയുടെ പ്ലാന്‍. ഈ പ്ലാനില്‍ പ്രതിദിനം 100 സൗജന്യ എസ്എംഎസും അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ്കോളുകളുമാണ് ഈ പ്ലാനില്‍ ലഭിക്കുന്ന മറ്റ് ഓഫറുകള്‍. 84 ദിവസമാണ് ഓഫറിന്‍റെ കാലാവധി.

 70 ദിവസത്തെ ഓഫര്‍

70 ദിവസത്തെ ഓഫര്‍

70 ദിവസം നീണ്ടുനില്‍ക്കുന്നതാണ് വോഡഫോണിന്‍റെ 458 രൂപയുടെ ഓഫര്‍. പ്രതിദിനം 1 ജിബി വീതം നല്‍കുന്ന ആ പ്ലാനിനൊപ്പം 28 ദിവസം നീണ്ടുനില്‍ക്കുന്ന 347 രൂപയുടെ ഓഫര്‍, 28 ദിവസം നീണ്ടുനില്‍ക്കുന്ന 199 രൂപയുടെ ഓഫര്‍, ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന 79 രൂപയുടെ ഓഫര്‍ എന്നിവയും വോഡഫോണ്‍ പുറത്തിറക്കിയിട്ടുണ്ട്.

 ഡാറ്റയും അണ്‍ലിമിറ്റഡ് കോളും

ഡാറ്റയും അണ്‍ലിമിറ്റഡ് കോളും

347 രൂപയുടെ വോഡഫോണ്‍ ഓഫറില്‍ അണ്‍ലിമിറ്റഡ് റോമിംഗ്, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, എന്നിവയ്ക്ക് പുറമേ 1.5 ജിബി ഡാറ്റയുമാണ് ലഭിക്കുക. 458 രൂപ, 509 രൂപ പ്ലാനുകളില്‍ വോയ്സ് കോളിംഗ് എസ്എംഎസ്, ഡാറ്റ എന്നിവയാണ് ലഭിക്കുന്നത്. രാജ്യത്ത് എമ്പാടും വോഡഫോണ്‍ സ്റ്റോറുകളില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും മൈ വോഡഫോണ്‍ ആപ്പില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും ഓഫര്‍ ലഭിക്കും.

 149യ്ക്ക് അണ്‍ലിമിറ്റ‍് വോയ്സ് കോളും ഡാറ്റയും

149യ്ക്ക് അണ്‍ലിമിറ്റ‍് വോയ്സ് കോളും ഡാറ്റയും


28 ദിവസം നീണ്ടുനില്‍ക്കുന്ന റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനില്‍ 4.2ജിബി ഡാറ്റയാണ് ലഭിക്കുക. പ്രതിദിനം 0.15 ജിബി ഡാറ്റയാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. പ്രതിദിന ഡാറ്റാ ലിമിറ്റ് കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റ് സ്പീഡ് 64 കെബിപിഎസ്സായി കുറയും. ഉപയോക്താക്കള്‍ക്ക് എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി വോയ്സ് കോള്‍, റോമിംഗില്‍ 300 ലോക്കല്‍, എസ്ടിഡി വോയ്സ് കോള്‍, എസ്എംഎസ് എന്നിവയും ലഭിക്കും. റിലയന്‍സ് ജിയോയുടെ മൈജിയോ ആപ്പ്, ജിയോ സിനിമ, ജിയോ മ്യൂസിക് എന്നിവയും ഈ പ്ലാനില്‍ ഉപയോഗിക്കാന്‍ കഴിയും.

 എയര്‍ടെല്ലില്‍

എയര്‍ടെല്ലില്‍

149 രൂപയ്ക്ക് 300 ജിബി ഡാറ്റ നല്‍കുന്നതാണ് എയര്‍ടെല്ലിന്‍റെ 149 രൂപയുടെ പ്ലാന്‍. 28 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റ‍ഡ് ലോക്കല്‍- എസ്ടിഡി വോയ്കോള്‍ എന്നിവയും ഈ പ്ലാനില്‍ ലഭിക്കും. 4ജി ഹാന്‍ഡ് സെറ്റ് ഉപയോദിക്കുന്നവര്‍ക്ക് 300 ജിബി ഡാറ്റയും അല്ലാത്തവര്‍ക്ക് ഈ പ്ലാനില്‍ 50 എംബി ഡാറ്റയുമാണ് ലഭിക്കുക. എയര്‍ടെല്ലിന്‍റെ 199 രൂപയുടെ ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി കോളുകള്‍ക്കൊപ്പം ഒരു ജിബി 3ജി/ 4ജി ഡാറ്റയുമാണ് ലഭിക്കുക.

വോഡഫോണില്‍

വോഡഫോണില്‍

149 രൂപ പ്ലാന്‍ പ്രീപെയ്ഡ‍് ഉപയോക്താക്കള്‍ക്ക് 1ജിബി 3ജി/ 4ജി ഡാറ്റ നല്‍കുന്നതാണ് വോഡഫോണിന്‍റെ 199 രൂപയുടെ ഓഫര്‍. 28 ദിവസമാണ് ഓഫറിന്‍റെ കാലാവധി. 199 രൂപയുടെ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ഓഫര്‍ കാലയളവിനുള്ളില്‍ ഏഴ് ദിവസത്തേയ്ക്ക് 1000 ലോക്കല്‍- എസ്ടിഡി കോളുകളും ലഭിക്കും. ഇതിന് ശേഷം ഒരു മിനിറ്റിന് 30 പൈസ വീതം ഈടാക്കും. ഏഴ് ദിവസത്തിന് ശേഷം 250 മിനിറ്റ് വോയ്സ് കേളാണ് ലഭിക്കുക. കൂടുതല്‍ നമ്പറുകളിലേയ്ക്ക് വിളിക്കാന്‍ ശ്രമിച്ചാല്‍ ഓരോ മിനിറ്റിന് 30 പൈസ വീതം ഈടാക്കും. ഇന്ത്യയില്‍ പ്രതിദിനം 1ജിബി ഡാറ്റ വീതം ലഭിക്കുന്ന പ്ലാനുകള്‍ പരിശോധിക്കാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Vodafone India has announced five different pre-paid plans under 'Super Plans' scheme that offer a combination of data, short messaging services, unlimited local, STD and national roaming calls for its customers.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്