ഇത് ക്യാംപസ് കിറ്റ്!!കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വോഡഫോണിന്റെ അത്യുഗ്രന്‍ ഓഫര്‍!!

Subscribe to Oneindia Malayalam

ദില്ലി: ജിയോക്കു പിന്നാലെ കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ വോഡഫോണും. ക്യാംപസ് സര്‍വൈവല്‍ കിറ്റ് എന്നു പേരിട്ടിരിക്കുന്ന ഓഫര്‍ 84 ദിവസത്തേക്കാണ്. ദിവസേന 1 ജിബി ഡാറ്റ. പദ്ധതിയുമായി തലസ്ഥാന നഗരിയിലെ നൂറിലധികം സ്‌കൂളുകളിലേക്കെത്താനാണ് വോഡഫോണിന്റെ തീരുമാനം. ഹഡ്‌സണ്‍ ലേന്‍, കമലാ നെഹ്‌റു മാര്‍ക്കറ്റു് എന്നാ സ്ഥലങ്ങളാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. നിലവില്‍ ദില്ലിയില്‍ 110 ഓളം വൈഫൈ ഹോട്ട് സ്‌പോട്ടുകളുമുണ്ട്.

കലാലയ ജീവിതം വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അവസരങ്ങളും അനുഭവങ്ങളുമാണ് നല്‍കുന്നത്. പലപ്പോഴും അവസരങ്ങള്‍ക്കു പിറകേ പോകുമ്പോള്‍ കീശയിലെ പണം ഒരു തടസ്സമാകാറുണ്ട്. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വോഡഫോണ്‍ ദില്ലി സര്‍ക്കിള്‍ മേധാവി അലോക് ശര്‍മ്മ വ്യക്തമാക്കി. റീചാര്‍ജ് വൗച്ചറുകള്‍, ഓല,സൊമാറ്റോ എന്നിവയുടെ ഡിസ്‌കൗണ്ട് കൂപ്പണുകള്‍ എന്നിവയും വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഈ സ്‌പെഷ്യല്‍ കിറ്റില്‍ ലഭിക്കും.

vodafone
IdeaVodafone Merging: What Customers Can Expect ?

വോഡഫോണിനു മുന്‍പേ ജിയോയും കോളേജ് വിദ്യാര്‍ത്ഥികള്ഡക്ക് സൗജന്യ വൈഫൈ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര മാനവവിഭവ ശേശഷി മന്ത്രാലയത്തിന് കീഴിലുള്ള 38,000 ടെക്‌നിക്കല്‍- നോണ്‍ ടെക്‌നിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളായിരിക്കും റിലയന്‍സ് ജിയോയുടെ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

English summary
Vodafone launches new plan for students
Please Wait while comments are loading...