ആമസോണ്‍ പ്രൈമിന് വോഡഫോണ്‍ കൂട്ട്; വീഡിയോകള്‍ ഇനി തീര്‍ത്തും സൗജന്യം!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ആമസോണ്‍ പ്രൈമുമായി കൈകോര്‍ത്ത് വോഡഫോണ്‍ ഓഫര്‍. വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയിലെ പ്രത്യേക ഓഫര്‍ വഴി ബോളിവുഡ്, ഹോളിവുഡ് പ്രാദേശിക സിനിമകള്‍, യുഎസ് ടിവി പരിപാടികള്‍ കുട്ടികളുടെ പരിപാടികള്‍ എന്നിവ വോഡഫോണില്‍ കാണാന്‍ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. ആമസോണ്‍ പ്രൈമുമായി പാര്‍ട്ണര്‍ ഷിപ്പിലെത്തുന്ന ആദ്യത്തെ ടെലികോം കമ്പനിയാണ് വോഡഫോണ്‍. മാര്‍ച്ച് 22 മുതലാണ് സേവനം ലഭിച്ചുതുടങ്ങുക.

വോഡഫോണ്‍ വെബ്ബ്‌സൈറ്റില്‍ നിന്നോ മൈ വോഡഫോണ്‍ ആപ്പില്‍ നിന്നോ ആമസോണ്‍ പ്രൈം ഓഫര്‍ ആക്ടിവേറ്റ് ചെയ്ത് 499 രൂപ അടച്ച് വരിക്കാരാകണം. എന്നാല്‍ വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പേ ബാലന്‍സില്‍ നിന്ന് 250 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിയ്ക്കും. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഓഫര്‍ ലഭിക്കുകയുള്ളൂ.

amazonprimevideo

ആമസോണ്‍ പ്രൈമിന്റെ ആദ്യത്തെ ഓഫര്‍ വോഡഫോണ്‍ ഉപയോക്തക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രൈം വീഡിയോ ഇന്ത്യ ഡയറക്ടര്‍ നിതേഷ് കൃപലാനി അറിയിച്ചു. ഓഫര്‍ ആവശ്യക്കാര്‍ക്കനുസരിച്ച് കൂടുതല്‍ തിരഞ്ഞെടുക്കപ്പെട്ട  കൂടുതല്‍ പേരിലേക്കെത്തിക്കുമെന്ന്
ആമസോണ്‍ പ്രൈം ഉറപ്പുനല്‍കുന്നു.

English summary
Vodafone is the first telecom player to partner with Amazon Prime Video India and its consumers can enjoy Amazon Prime with a special offer on Vodafone SuperNet 4G network.
Please Wait while comments are loading...