വാനാക്രൈ ആക്രമണം: ഇന്ത്യയിൽ എടിഎമ്മുകൾ അടച്ചിടാൻ നിർദേശം, സത്യാവസ്ഥ വെളിപ്പെടുത്തി ആർബിഐ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വാനാക്രൈ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് രാജ്യത്തെ നൂറോളം എടിഎമ്മുകൾ അടച്ചിട്ടു. സൈബർ ആക്രമണത്തെ ചെറുക്കാനുള്ള നടപടികളെന്നോണമാണ് സർക്കാർ ഇത്തരത്തിലുള്ള നിർദേശം നല്‍കിയിട്ടുള്ളത്. വിന്‍ഡോസ് അപ്ഡ‍േറ്റ് ചെയ്ത ശേഷം തുറന്ന് പ്രവർത്തിക്കാനും സർക്കാർ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തെ എടിഎമ്മുകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

എന്നാൽ മുൻകരുതലിന്‍റെ ഭാഗമായി മാത്രമാണ് എടിഎമ്മുകള്‍ അടച്ചിടാൻ നിർദേശിച്ചതെന്ന് ആഭ്യന്തര മന്ത്രാലയവുമായി ബന്ധുപ്പെട്ട വൃത്തങ്ങൾ പറയുന്നു. ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തി വരുന്നുണ്ട്.

 റിസർവ് ബാങ്ക് നിര്‍ദേശം

റിസർവ് ബാങ്ക് നിര്‍ദേശം

വാനാക്രൈ സൈബർ ആക്രമണത്തെ തടയുന്നതിനായി വിൻഡോസ് അപ്ഡേറ്റ് ചെയ്യാനും അതിന് ശേഷം എടിഎമ്മുകൾ തുറന്നുപ്രവർത്തിക്കാനുമായിരുന്നു റിസർവ് ബാങ്ക് നൽകിയ നിർദേശം. ലോകത്തെ പേയ്മെന്റ് സംവിധാനങ്ങൾ ആക്രമിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു ഈ നിർദേശം. എന്നാല്‍ എടിഎമ്മുകൾ അടച്ചിടാൻ നിർദേശം നൽകിയെന്ന വാർത്ത റിസർവ് ബാങ്ക് തള്ളിക്കളഞ്ഞു.

അത് വ്യാജവാർത്തയോ !!!

അത് വ്യാജവാർത്തയോ !!!

ആഗോള സൈബര്‍ ആക്രമണ ഭീഷണിയെ തുടർന്ന് എടിഎമ്മുകൾ അടച്ചിടാൻ ആർബിഐ ബാങ്കുകൾക്ക് നിര്‍ദേശം നല്‍കിയെന്ന വാർത്ത തെറ്റായിരുന്നുവെന്നും അത്തരമൊരു നിർദേശം നല്‍കിയിരുന്നില്ലെന്നും ആര്‍ബിഐ വക്താവ് വ്യക്തമാക്കി.

 ബാങ്കുകൾക്ക് നിർദേശം

ബാങ്കുകൾക്ക് നിർദേശം

കമ്പ്യൂട്ടറുകൾ, ആന്‍റിവൈറസ് പ്രോഗ്രാമുകൾ എന്നിവ അപ്ഡേറ്റ് ചെയ്ത ശേഷം പ്രവര്‍ത്തനം ആരംഭിച്ചാൽ മതിയെന്നായിരുന്നു ബാങ്ക് ജീവനക്കാര്‍ക്ക് ലഭിച്ച നിർദേശം. ഇതിനെല്ലാം പുറമേ പുറത്തുനിന്നുള്ള ഇമെയിലുകളിലെ അറ്റാച്ച്മെന്‍റ് ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തി. എടിഎമ്മുകളുടേയും സുരക്ഷ ഉറപ്പുവരുത്തിയിരുന്നു.

ലോകത്തെ ആശങ്കയിൽ നിർത്തി

ലോകത്തെ ആശങ്കയിൽ നിർത്തി

റഷ്യ, ചൈന. ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ആശങ്കയിലാക്കിക്കൊണ്ടായിരുന്നു പ്രവൃത്തിദിവസമായ തിങ്കളാഴ്ചയിലെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍. ചൈനയില്‍ 29000 സ്ഥാപനങ്ങളെ റാൻസംവെയർ ആക്രമിച്ചു. കാസ്പെർസ്കിയുടെ കണക്ക് പ്രകാരം ഏറ്റവുമധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് റഷ്യയിലാണ്. എന്നാല്‍ വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞതായും സൈബർ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

 പുതിയ വാർത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദർശിക്കൂ....

പുതിയ വാർത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദർശിക്കൂ....

അപകടശേഷം അച്ഛനെ സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ല, കാരണം ആ സ്വഭാവമെന്ന് ജഗതിയുടെ മകള്‍ കൂടുതല്‍ വായിക്കാൻ

വാനാക്രൈയ്ക്ക് പിന്നിൽ ഉത്തരകൊറിയ!! ഗവേഷകരുടെ കണ്ടെത്തൽ ഞെട്ടിയ്ക്കുന്നത്, ആദ്യത്തെ ഇര യുഎസ്!! കൂടുതൽ വായിക്കാൻ

English summary
"RBI has not given any direction or issued any advisory to banks to shut down their ATMs. Wrong information is floating around that RBI has instructed banks to shut down ATMs," an RBI spokesperson said.
Please Wait while comments are loading...