വാനാക്രൈയിലും ഭീതി ഒടുങ്ങുന്നില്ല:ഇറ്റേണല്‍റോക്ക്സിന്‍റെ പണി വരുന്നു,സൈബർ വിദഗ്ദരുടെ മുന്നറിയിപ്പ്!

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടൺ: സൈബർ ആക്രമണം കൊണ്ട് ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈയ്ക്ക് പിന്നാലെ പുതിയ ഭീഷണി. വാനാക്രൈ എന്ന കമ്പ്യൂട്ടർ പ്രോഗ്രാമിനേക്കാൾ ആക്രമണകാരിയായ മാൽവെയർ പ്രോഗ്രാമുകൾ പുറത്തുവരുന്നുണ്ടെന്നാണ് സൈബർ വിദഗ്ദര്‍ നൽകുന്ന സൂചന. ഇറ്റേണൽ റോക്സ് എന്ന മാൽവെയർ പ്രോഗ്രാം പ്രവർത്തിച്ചു തുടങ്ങിയെന്നും വാനാക്രൈയുടെ പിറവിയ്ക്ക് സഹായിക്കുന്ന സമാന സുരക്ഷാ പിഴവാണ് ഇറ്റേണൽ റോക്സ് എന്ന മാൽവെയറിന് പിന്നിലെന്നുമാണ് സൈബർ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

കണ്ടതൊന്നുമല്ല വാനാക്രൈ:അടുത്ത പതിപ്പ് ലോകത്തെ മുച്ചൂടും മുടിയ്ക്കും!സൈബർ വിദഗ്ദരുടെ മുന്നറിയിപ്പ്

യുഎസ് സുരക്ഷാ ഏജൻസി എൻഎസ്എയിൽ നിന്ന് ഹാക്കർമാർ ചോര്‍ത്തിയെടുത്ത രണ്ട് സുരക്ഷാ പിഴവുകളാണ് വാനാക്രൈ എന്ന മാൽവെയറിന്റെ വ്യാപനത്തിന് വഴി വെച്ചത്. വാനാക്രൈ സൈബര്‍ ലോകത്ത് വ്യാപിച്ചതിന് പിന്നിലെന്നാണ് സൈബർ വിദഗ്ദര്‍ നൽകുന്ന സൂചന. എന്‍എസ്എയുടെ എറ്റേണൽ ബ്ലൂ എന്ന ടൂള്‍ ഉപയോഗിച്ചായിരുന്നു  വാനാക്രൈ സൈബർ ആക്രമണം നടത്തിയത്.

കല്ലറ തുറന്നു മകന്‍ അമ്മയുടെ മൃതദേഹം കടത്തിയത്.. ഞെട്ടിക്കുന്ന ട്വിസ്റ്റ്!! പിന്നില്‍ കൂടുതല്‍ പേര്‍

വിൻഡോസിലെ സുരക്ഷാ പിഴവ്

വിൻഡോസിലെ സുരക്ഷാ പിഴവ്

വിൻഡോസിലെ സുരക്ഷാ പിഴവ് മുതലെടുത്ത് വാനാക്രൈ വ്യാപിച്ചതുപോലെയാണ് ഇറ്റേണൽറോക്ക്സും വ്യാപിക്കുന്നത്. അമേരിക്കയിലെ എന്‍എസ്എയിൽ നിന്ന് ഹാക്കർമാർ തട്ടിയെടുത്ത ഇറ്റേണൽ ബ്ലൂ ഉപയോഗിച്ചാണ് വാനാക്രൈ ആക്രമണം നടത്തിയതെന്ന് കമ്പ്യൂട്ടർ ഗവേഷകരും സൈബർ വിദഗ്ദരും നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

 എൻഎസ്എയില്‍ നിന്നുള്ള ടൂളുകള്‍

എൻഎസ്എയില്‍ നിന്നുള്ള ടൂളുകള്‍

എൻഎസ്എയിൽ നിന്നുള്ള മറ്റ് ആറ് ടൂളുകൾ ഉപയോഗിച്ചാണ് ഇറ്റേണൽറോക്ക്സ് എന്ന കമ്പ്യൂട്ടർ പ്രോഗ്രാം വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇറ്റേണൽചാമ്പ്യൻ, ഇറ്റേണൽറൊമാൻസ്, വാനാക്രൈയുടെ ഭാഗമായിരുന്നു ഡബിൾ പൾസർ എന്നിവ ഉപയോഗിച്ചാണ് ഇറ്റേണൽ റോക്ക്സ് പ്രവർത്തിയ്ക്കുന്നത്.

ആക്രമണം എങ്ങനെ

ആക്രമണം എങ്ങനെ

വാനാക്രൈ കമ്പ്യൂട്ടറുകളെ ആക്രമിച്ചതുപോലെ എല്ലാ കമ്പ്യൂട്ടറുകളേയും ഇറ്റേണൽറോക്ക്സ് ആക്രമിക്കുകയോ ഫയലുകൾ കണ്ടെത്തി നശിപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാൽ വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്ന് നിയന്ത്രിക്കുന്നതാണ് ഇറ്റേണല്‍റോക്ക്സ്.

 കൂടുതൽ അപകടകാരി

കൂടുതൽ അപകടകാരി

വാനാക്രൈയേക്കാൾ പ്രഹചരശേഷിയേറിയ മാല്‍വെയർ പ്രോഗ്രാമാണ് ഇറ്റേണൽ റോക്സ്‍. നേരത്തെ ആദ്യത്തെ റാൻസംവെയർ ആക്രമണത്തെ ചെറുക്കുന്നതിന് ഉപയോഗിച്ച കിൽ സ്വിച്ച് ഉൾപ്പെടെയുള്ള പഴുതുകൾ ഇറ്റേണൽറോക്ക്സിലില്ല എന്നുള്ളത് മാല്‍വെയറിന്‍റെല ഭീഷണിയെക്കുറിച്ച് സൂചന നൽകുന്നു. വൈറസ് ബാധയേൽക്കുന്ന കമ്പ്യൂട്ടറുകളിൽ മാല്‍വെയർ സജീവമാകുന്നതിന് 24 മണിക്കൂർ സമയം എടുക്കുന്നുവെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

വാനാക്രൈ ഭീതിയിൽ ലോകം

വാനാക്രൈ ഭീതിയിൽ ലോകം

മെയ് 12നാണ് ലോകത്ത് ചൈനയും അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ ലോകരാജ്യങ്ങളിൽ പലതും വാനാക്രൈ ആക്രമണത്തിന് ഇരയായത്. ആദ്യത്തെ സൈബർ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും പ്രതിരോധ ശ്രമങ്ങൾ നടത്തുകയും ചെയ്ത മാൽവെയർ ടെക് എന്ന ലണ്ടനിലെ കമ്പ്യൂട്ടർ ഗവേഷകനാണ് മെയ് 15ന് വീണ്ടും ആക്രമണമുണ്ടാകുമെന്ന് പ്രവചിച്ചത്. ആദ്യത്തെ വാനാക്രൈ വൈറസിനെക്കാൾ തീവ്രതയേറിയതായിരിക്കും വന്നാക്രൈ 2.0 എന്നും മാൽവെയർ ടെക് മുന്നറിയിപ്പിൽ പറയുന്നു.

വാനാക്രൈ കമ്പ്യൂട്ടർ പ്രോഗ്രാം!!

വാനാക്രൈ കമ്പ്യൂട്ടർ പ്രോഗ്രാം!!

കമ്പ്യൂട്ടർ ഉടമകളറിയാതെ ലോകത്തെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ബിറ്റ്കോയിന് സമാനമായ ഡിജിറ്റൽ കറൻസി ശേഖരിക്കുകയാണ് ഹാക്കര്‍മാരുടെ ലക്ഷ്യമെന്നാണ് സൂചന. ഉത്തരകൊറിയൻ ഹാക്കർമാർ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റൽ കറന്‍സിയാണ് ഹാക്കർമാർ ലക്ഷ്യമിടുന്നതെന്നുമാണ് സൈബര്‍ വിദഗ്ദർ നൽകുന്ന വിവരം. ഇത്തരത്തിൽ പത്തുലക്ഷത്തോളം ഡോളർ സമ്പാദിച്ചുവെന്നും കണക്കുകൾ പുറത്തുവന്നിട്ടുണ്ട്.

പാസ് വേർഡുകളും ഇമെയിൽ ഐഡികളും

പാസ് വേർഡുകളും ഇമെയിൽ ഐഡികളും

പണത്തിന് പുറമേ 56 കോടിയോളം വരുന്ന ഇമെയിലുകളും പാസ് വേർഡുകളും ഇന്‍റർനെറ്റിലൂടെ പരസ്യപ്പെടുത്തിയെന്നും സൈബർ സുരക്ഷാ സ്ഥാപനമായ ക്രോംടെക് റിസർച്ച് സെന്‍റർ കണ്ടെത്തിയിട്ടുണ്ട്. ഡ്രോപ്ബോക്സ്, അഡോബി, ലിങ്ക്ഡ് ഇൻ, എന്നിവയിൽ നിന്നാണ് പാസ് വേർ‍‍ഡുകൾ ചോർന്നിട്ടുള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

അമേരിക്ക പ്രതിസ്ഥാനത്ത്

അമേരിക്ക പ്രതിസ്ഥാനത്ത്

വാനാക്രൈ ആക്രമണത്തിന് സഹായിച്ചത് അമേരിക്കയിൽ നിന്നും ഹാക്കർമാർ മോഷ്ടിച്ച ഹാക്കര്‍ ടൂളുകളുപയോഗിച്ചാണ് ഹാക്കിംഗ് നടത്തിയിട്ടുള്ളതെന്ന വിവരം പുറത്തുവന്നതോടെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കമെന്നാവശ്യപ്പെട്ട് ചൈനീസ് മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു.

English summary
According to the researchers, "EternalRocks" exploits the same vulnerability in Windows that helped WannaCry spread to computers. It also uses a NSA tool known as "EternalBlue" for proliferation, Fortune reported on Sunday.
Please Wait while comments are loading...