കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ ബാങ്കുമായി ലിങ്ക് ചെയ്‌തോ..? അനായാസമായി അറിയാം.. എന്തു ചെയ്യണം..?

  • By Anoopa
Google Oneindia Malayalam News

ഇന്ത്യയിലെ പൗരന്‍മാരുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ് ആധാര്‍. രാജ്യത്തെ ഒരുവിധം എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചക വാതക സബ്സിഡി തുടങ്ങല്‍, അങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആധാര്‍ ഒരു ഇന്ത്യന്‍ പൗരന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറി.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനായും പോസ്റ്റ് ഓഫീസ് വഴിയും തിരുത്താം.. എന്തു ചെയ്യണം..?ആധാറിലൂടെ ജോലി നേടാം, ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ..?ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനായും പോസ്റ്റ് ഓഫീസ് വഴിയും തിരുത്താം.. എന്തു ചെയ്യണം..?ആധാറിലൂടെ ജോലി നേടാം, ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ..?

ആധാറിനെ ബാങ്ക് അക്കൗണ്ടുമായും ബന്ധപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഡിസംബര്‍ 31 ആണ് ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. നിങ്ങളുടെ ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും തമ്മില്‍ ലിങ് ആയോ എന്ന് എങ്ങനെ അറിയാം..?

എങ്ങനെ അറിയാം..?

എങ്ങനെ അറിയാം..?

1.രാജ്യത്തെ പൗരന്‍മാര്‍ക്ക് ആധാര്‍ വിതരണം ചെയ്യുന്ന യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uidai.gov.in സന്ദര്‍ശിക്കുക. അതിനു ശേഷം ചെക്ക് ആധാര്‍ ആന്റ് ബാങ്ക് അക്കൗണ്ട് ലിങ്കിങ് സ്റ്റാറ്റസ്' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാര്‍ നമ്പറും സെക്യൂരിറ്റി കോഡും നല്‍കുക. ആധാര്‍ നമ്പറും സെക്യൂരിറ്റി കോഡും നല്‍കി സബ്മിറ്റ് ചെയ്തു കഴിയുമ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും.

ഒടിപി ലഭിച്ചാല്‍..

ഒടിപി ലഭിച്ചാല്‍..

ഒടിപി നല്‍കിയതിനു ശേഷം 'ലോഗിന്‍' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇത്രയും ഘട്ടങ്ങള്‍ തെറ്റു കൂടാതെ പൂര്‍ത്തിയാക്കിയാല്‍ ബാങ്ക് ലിങ്കിങ് സ്റ്റാറ്റസ്, ലിങ്ക് ചെയ്ത തിയതി, ബാങ്കിന്റെ പേര് എന്നിവയുമായി പുതിയ പേജ് കാണാം.

മൊബൈല്‍ ഫോണ്‍ വഴിയും..

മൊബൈല്‍ ഫോണ്‍ വഴിയും..

മൊബൈല്‍ ഫോണ്‍ വഴിയും ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ലിങ് ആയോ എന്നറിയാം. ചെയ്യേണ്ടത്..
1. *99*99*1# എന്ന നമ്പറിലേക്ക് ഡയല്‍ ചെയ്യുക
2.നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ ചേര്‍ക്കുക
3.നമ്പര്‍ ശരിയാണെന്ന് ഉറപ്പു വരുത്തുക
4.ഇത്രയും ഘട്ടങ്ങള്‍ പൂര്‍ത്തിയായാല്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ലഭിക്കും.

ഓര്‍ക്കേണ്ട കാര്യങ്ങള്‍

ഓര്‍ക്കേണ്ട കാര്യങ്ങള്‍

ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള അവസാനത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് നിങ്ങള്‍ക്ക് ലഭ്യമാകുക. നിങ്ങള്‍ക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ ബാങ്കില്‍ നേരിട്ടെത്തി പരിശോധിക്കണം.

മൊബൈല്‍ നമ്പറും ലിങ് ചെയ്തില്ലെങ്കില്‍ നടക്കില്ല

മൊബൈല്‍ നമ്പറും ലിങ് ചെയ്തില്ലെങ്കില്‍ നടക്കില്ല

നിങ്ങളുടെ മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ വഴിയുള്ള വേരിഫിക്കേഷന്‍ ലഭിക്കൂ. റീട്ടെയ്ല്‍ സെന്ററുകള്‍ വഴി ബന്ധിപ്പിക്കല്‍ നടത്താം.

ആധാറും മൊബൈല്‍ ഫോണും എങ്ങനെ ബന്ധിപ്പിക്കാം

ആധാറും മൊബൈല്‍ ഫോണും എങ്ങനെ ബന്ധിപ്പിക്കാം

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ സര്‍വീസ് റീട്ടെയിലറുമായും ബന്ധപ്പെടാം. മിക്ക ടെലികോം കമ്പനികളും ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ വളരെ എളുപ്പത്തില്‍ ചെയ്തു നല്‍കുന്നുണ്ട്. ഇതിന് അവര്‍ പ്രത്യേക ഫീസ് ഈടാക്കുന്നുമില്ല.

ബന്ധിപ്പിച്ചില്ലെങ്കില്‍

ബന്ധിപ്പിച്ചില്ലെങ്കില്‍

മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കേണ്ടത് വളരെ നിര്‍ബന്ധമാണ്. 2018 ഫെബ്രുവരി 6ന് മുമ്പ് ഇത് ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ സേവനങ്ങള്‍ നിയന്ത്രണ വിധേയമാകും. 2018 ഫെബ്രുവരി 6 ആണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി.

 പാന്‍ കാര്‍ഡ് അസാധുവായോ എന്ന് എങ്ങനെ അറിയാം?

പാന്‍ കാര്‍ഡ് അസാധുവായോ എന്ന് എങ്ങനെ അറിയാം?

11 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പാന്‍ കാര്‍ഡ് അസാധു ആയോ എന്നറിയാന്‍ ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ്ങ് പോര്‍ട്ടലായ www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് തുറക്കുക. തുടര്‍ന്ന് ഹോം പേജിലെ Know your Pan എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന പേജില്‍ ചോദിച്ചിരിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതേത്തുടര്‍ന്ന് ഒരു ഒടിപി ലഭിക്കും. ഇത് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍ഡ് ആക്ടീവാണോ എന്നറിയാം.

English summary
you can check if your bank account is linked to Aadhaar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X