• search

500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍!! ഇടപാട് വാട്സ്ആപ്പും പേടിഎമ്മുംവഴി, ഉരുണ്ടുകളിച്ച് യുഐഡിഎഐ

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: 12 അക്ക ആധാര്‍ നമ്പര്‍ ഇതിനകം തന്നെ ഒരു വ്യക്തിയുടെ സുപ്രധാന തിരിച്ചറിയല്‍ രേഖയായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും എന്നുതുടങ്ങി സര്‍വ്വ മേഖലകളിലും ആധാര്‍ ഒഴിവാക്കാനാവാത്ത ഘടകവുമായിട്ടുണ്ട്. ഇതിനിടെയാണ് ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുഐഡിഎഐയുടെ വാദങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്നും ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നുമാണ് ദി ട്രിബ്യൂണിന്‍റെ റിപ്പോര്‍ട്ട്.

  500 രൂപയ്ക്ക് ഒരു ബില്യണ്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിട്ടുണ്ടെന്നും ആധാര്‍ കാര്‍ഡ് ഉടമകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇത്തരത്തില്‍ ലഭിക്കുന്നതെന്ന് ട്രിബ്യൂണ്‍ നടത്തിയ അന്വേഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ട്രിബ്യൂണിന്‍റെ റിപ്പോര്‍ട്ടിനെ തള്ളി രംഗത്തെത്തിയ യുഐഡിഎഐ തെറ്റായ കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  500 രൂപ മാത്രം!!

  500 രൂപ മാത്രം!!


  ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന വാദങ്ങള്‍ ഉയര്‍ന്നതോടെ കഴിഞ്ഞ നവംബറിലാണ് ആധാര്‍വിവരങ്ങള്‍ സുരക്ഷിതമാണെന്നും ചോരുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് യുഐഡിഎഐയും കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്ന് തങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞുവെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വെറും 500 മാത്രം നല്‍കിയാല്‌ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കുമെന്നും ട്രിബ്യൂട്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

   തട്ടിപ്പ് പേടിഎം വഴി!!

  തട്ടിപ്പ് പേടിഎം വഴി!!


  മെസേജിംഗ് വെബ്സൈറ്റുകളില്‍ നിന്ന് ഉപയോക്താക്കളെ കണ്ടെത്തിയ ശേഷം പേടിഎം വഴിയാണ് പണമിടപാട് നടത്തുകയെന്നും ട്രിബ്യൂണ്‍ പറയുന്നു. പത്ത് മിനിറ്റിനുള്ളില്‍ ഏജന്‍റ് ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും കൈമാറുമെന്നും ഇതുവഴി ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ട്രിബ്യൂണ്‍ പറയുന്നു. ആധാര്‍ ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ലഭിക്കും.

   വാട്സ്ആപ്പ് കേന്ദ്രീകരിച്ച് തട്ടിപ്പ്

  വാട്സ്ആപ്പ് കേന്ദ്രീകരിച്ച് തട്ടിപ്പ്

  ആധാര്‍ കാര്‍ഡ് നിര്‍മാണത്തിനായി കേന്ദ്ര ഐടി മന്ത്രാലയം ആരംഭിച്ച കോമണ്‍ സര്‍വീസ് സെന്‍റേഴ്സ് സ്കീമിന് കീഴിലുള്ള വില്ലേജ് തലത്തിലുള്ള എന്റര്‍പ്രൈസുകളില്‍ നിന്നാണ് സംഘം വിവരം ചോര്‍ത്തിയതെന്നാണ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി ഈ സംഘം പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു. ആധാര്‍ കാര്‍ഡ‍് നിര്‍മാണത്തിന് സിഎസ്സിഎസ് പദ്ധതിയ്ക്ക് കീഴില്‍ ഏല്‍പ്പിച്ച കമ്പനികളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നിട്ടുള്ളത്.

   അന്വേഷണം തുടങ്ങി

  അന്വേഷണം തുടങ്ങി


  ദി ട്രിബ്യൂണ്‍ ആധാര്‍ കാര്‍ഡിന്റെ വിവരങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതോടെ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

   വിവരങ്ങള്‍ പ്രിന്‍റ് ചെയ്തുും!!

  വിവരങ്ങള്‍ പ്രിന്‍റ് ചെയ്തുും!!

  300 രൂപ അധികം നല്‍കിയാല്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പ്രിന്‍റ് ചെയ്ത് ലഭിക്കുന്നതിനുള്ള സൗകര്യവും ഈ സംഘം ഒരുക്കുന്നുണ്ടെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ആധാര്‍ വെബ്സൈറ്റില്‍ നിന്നും ഹാക്കര്‍മാര്‍ ആധാര്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  English summary
  Your Aadhaar card will soon become your biggest and most important personal identification document, if it hasn't already. With all the various institutions like banks and telecom service providers now requiring you to link your Aadhaar details, your 12-digit unique ID number is now of high value, which naturally makes it a prime target for hackers.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more