കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?
ചെന്നൈ: തമിഴകത്ത് ഒറ്റരാത്രി കൊണ്ട് പുത്തന്‍ രാഷ്ട്രീയോദയം ഉണ്ടായിരിക്കുകയാണ്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ രാഷ്ട്രീയ-ആരാധക ക്ലബ് ഞെട്ടിച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ്. നിലവിലെ ഏറ്റവും വലിയ രണ്ട് താരങ്ങള്‍ തോറ്റ് മടങ്ങിയ രാഷ്ട്രീയ ഗോദയിലാണ് ഈ വിജയം എന്നതും പ്രസക്തം. ഇത് വലിയൊരു രാഷ്ട്രീയ മുന്നേറ്റമായി വളരാനുള്ള എല്ലാ സാധ്യതയുമുണ്ട്.
വിജയ്‌യുടെ പിതാവ് ചന്ദ്രശേഖര്‍ നേരത്തെ പിരിച്ചുവിട്ട സംഘടനയ്ക്ക് തിരിച്ചുവരാനുള്ള അവസരം കൂടി ഈ വിജയം നല്‍കുന്നുണ്ട്. ഒരുപക്ഷേ വിജയ്‌യുടെ മനസ്സ് വരെ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ മാറിയേക്കും. അത് തമിഴകത്തിന്റെ രാഷ്ട്രീയത്തെ പുതിയ ദിശയിലേക്ക് നയിക്കാനാണ് സാധ്യത.

ഇളയദളപതിയെന്നാണ് നടന്‍ വിജയിനെ ആരാധകര്‍ വിളിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഡിഎംകെ പ്രവര്‍ത്തകര്‍ വിളിക്കുന്നതും ഇളയദളപതി തന്നെയാണ്. രണ്ട് പേരും യുവാക്കളായ പടത്തലവന്മാര്‍ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്റ്റാലിന്‍ ഡിഎംകെയുടെ തലവനായി കരുണാനിധിക്ക് പകരക്കാരനായിട്ടാണ് വരുന്നത്. വിജയ് ആണെങ്കില്‍ തമിഴ്‌നാട് കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരം രജനീകാന്തിന്റെ പുതിയ തലമുറയിലെ പകരക്കാരന്‍ എന്ന നിലയിലും. രണ്ട് പേരും നേര്‍ക്കുനേര്‍ വരികയാണെങ്കില്‍ അത് മറ്റ് കക്ഷികളെ എല്ലാം അപ്രസക്താക്കും. ഒറ്റ തിരഞ്ഞെടുപ്പോടെ വിജയ് ജനപ്രീതിയില്‍ എത്ര മുന്നിലാണെന്ന് സ്റ്റാലിനും ഡിഎംകെയ്ക്കും വ്യക്തമായിട്ടുണ്ടാവും.

വിജയ് മക്കള്‍ ഇയക്കം എന്ന രാഷ്ട്രീയ-ആരാധക സംഘടനയാണ് വിജയ്‌യുടെ ആശീര്‍വാദത്തോടെ മത്സരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയതാവട്ടെ 115 സീറ്റുകളാണ്. നേരത്തെ സ്വന്തം പിതാവിനും അമ്മയ്ക്കുമെതിരെ അടക്കം കേസ് നല്‍കിയിരുന്നു വിജയ്. തന്റെ പേരോ ചിത്രങ്ങളോ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലെന്നായിരുന്നു കോടതിയില്‍ വിജയ് പറഞ്ഞത്. അതേസമയം തന്നെ അദ്ദേഹം ഒമ്പത് ജില്ലകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആരാധക സംഘത്തിന് മത്സരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ വിജയ്‌യുടെ ചിത്രങ്ങളൊന്നും ഇവര്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ അല്ലാതെ തന്നെ വിജയ്‌യ്ക്ക് ജയിക്കാനുള്ള കരുത്ത് തമിഴ്‌നാട്ടിലുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ മുന്‍ പുതുച്ചേരി എംഎല്‍എ ബുസ്സി ആനന്ദാണ് സം ഘടനയുടെ ജനറല്‍ സെക്രട്ടറി. വിജയ്‌യെ നല്ല രീതിയില്‍ തന്നെ ഉപയോഗിച്ചതില്‍ ആനന്ദിനും ക്രെഡിറ്റുണ്ട്. 13 സീറ്റില്‍ എതിരില്ലാതെയാണ് വിജയ് മക്കള്‍ ഇയക്കം വിജയിച്ചത്. ഇതില്‍ 45 പേര്‍ സ്ത്രീകളാണ്. കര്‍ഷകര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ അധ്യാപകര്‍, വ്യാപാരികള്‍ എന്നിവരാണ് വിജയിച്ചവര്‍ എല്ലാം. ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം പ്രധാന പ്രതിപക്ഷമായ അണ്ണാഡിഎംകെ തകര്‍ന്ന് തരിപ്പണമായി പോയെന്നാണ്. അവിടെയാണ് വിജയ്‌യ്ക്ക് വന്‍ നേട്ടം സ്വന്തമാക്കാനായത്. വിജയ് സ്വന്തം പാര്‍ട്ടിയുണ്ടാക്കി കളത്തിലിറങ്ങിയാല്‍ അണ്ണാഡിഎംകെയുടെ പൊടിപോലുമുണ്ടാവില്ല.

നിലവില്‍ 140ല്‍ 138 സീറ്റുകള്‍ ഡിഎംകെയാണ് നേടിയത്. എന്നാല്‍ അണ്ണാഡിഎംകെ നേടിയത് ആകെ രണ്ട് സീറ്റുകളാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ വലിയ തകര്‍ച്ചയാണിത്. പ്രതിപക്ഷ സ്ഥാനത്തേക്ക് വിജയ് മക്കള്‍ ഇയക്കം വളര്‍ന്ന് വരുമോ എന്ന ഭയം പനീര്‍സെല്‍വത്തിനും പളനിസാമിക്കും ഉണ്ട്. ജയലളിതയ്ക്ക് ശേഷം ജനപ്രീതിയുള്ള നേതാക്കളാരും ആ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായിട്ടില്ല. പെട്ടെന്നാണ് സ്റ്റാലിനെ വെല്ലുവിളിക്കുന്ന ഒരു സംഘടന ഉണ്ടായിരിക്കുന്നത്. എന്നാല്‍ അണ്ണാഡിഎംകെയുമായി വിജയ്‌യുടെ പാര്‍ട്ടി ഒരിക്കലും ചേരില്ല. വിജയ് ചിത്രങ്ങളെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് അണ്ണാഡിഎംകെയാണ്. എന്നാല്‍ സ്റ്റാലിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം വിജയ്‌യ്ക്കുണ്ട്.

തമിഴകത്ത് വീണ്ടും എംജിആര്‍-കരുണാനിധി പോരാട്ടം വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളും ഡിഎംകെയില്‍ പകരക്കാരില്ലാത്ത നേതാക്കളുമായിരുന്നു എംജിആറും കരുണാനിധിയും. പിന്നീട് തെറ്റിപിരിയുകയും, തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എംജിആര്‍ തന്നെ വരികയും ചെയ്തിരുന്നു. എംജിആര്‍ ജീവിച്ചിരുന്ന കാലത്തോളം കരുണാനിധിക്ക് അണ്ണാഡിഎംകെയെ പരാജയപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും ഇതിനൊക്കെയുള്ള സാധ്യതകളുണ്ട്. കരുണാനിധിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിലുള്ള അഴിമതിയായിരുന്നു എംജിആര്‍ ചോദ്യം ചെയ്തത്. വിജയ് സമാന ചിന്താഗതിയുള്ളയാളാണ്. ഡിഎംകെയുമായി ഒന്നിച്ചാലും പ്രശ്‌നങ്ങള്‍ പരസ്യമായി അദ്ദേഹം ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്. അത് ചിലപ്പോള്‍ ഡിഎംകെയുടെ അവസാനത്തിനാവും വഴിവെക്കുക.

വിജയ് മക്കള്‍ ഇയക്കത്തിന് പത്ത് ലക്ഷം അംഗങ്ങളുണ്ട്. ആരാധക സംഘത്തിന് രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ല. 2011ല്‍ വിജയ് അണ്ണാഡിഎംകെയെയും ജയലളിതയെയും പരസ്യമായി പിന്തുണച്ചിരുന്നു. മെഡിക്കല്‍ ക്യാമ്പുകള്‍, കിയോസ്‌കുകള്‍ സ്ഥാപിക്കുക, ജനകീയ പ്രശ്‌നങ്ങളില്‍ പ്രചാരണം നടത്തുക എന്നിവയാണ് ഇവര്‍ പ്രധാനമായും ചെയ്യുന്നത്. ഇത്ര ഡിഎംകെയും അണ്ണാഡിഎംകെയുടെ അത്രയും ആഴത്തില്‍ അല്ല. എന്നാല്‍ വിജയ്‌യുടെ ആരാധകരുടെ ശക്തമായ പിന്തുണ ഇവര്‍ക്കുണ്ട്. അതാണ് ഏറ്റവും വലിയ കരുത്ത്. വിജയ്‌യുടെ ചിത്രങ്ങള്‍ കുറച്ച് കാലമായി രാഷ്ട്രീയ മോഹങ്ങള്‍ പ്രകടക്കാുന്നതാണ്. സര്‍ക്കാരും മെര്‍സലുമെല്ലാം അത്തരത്തിലുള്ളതായിരുന്നു.

ജിഎ്‌സ്ടിയെയും നോട്ടുനിരോധനത്തെയും നേരത്തെ മെര്‍സലില്‍ പരിഹസിച്ചു. ബിജെപി താരത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. പിന്നാലെ വിജയ്‌ക്കെതിരെ ആദായനികുതി വകുപ്പ് റെയ്ഡ് അടക്കം നടത്തിയിരുന്നു. ഇതിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ പിതാവ് രാഷ്ട്രീയ പാര്‍ട്ടിയുമായി മുന്നോട്ട് പോയത് വിജയ്ക്ക് തിരിച്ചടിയായിരുന്നു. ഇതിനെ ഒരുവിധത്തിലാണ് താരം തടഞ്ഞത്. എന്നാല്‍ സാധാരണക്കാരില്‍ വിജയ് എത്രത്തോളം പോപ്പുലറാണെന്നാണ് വിജയ് മക്കള്‍ ഇയക്കം കാണിച്ച് തരുന്നത്. നേരത്തെ ബിഗിള്‍ ഓഡിയോ ലോഞ്ചിന്റെ സമയത്ത് തിരക്ക് കാരണം ട്രാഫിക് ബ്ലോക്ക് വരെയുണ്ടായിരുന്നു.

രജനീകാന്തും കമല്‍ഹാസനും പരാജയപ്പെട്ട വഴിയിലാണ് വിജയ് തുടക്കത്തില്‍ തന്നെ മികച്ച ജയം നേടിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ചയാണ് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം നേരിട്ടത്. വിജയകാന്തിന്റെ ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ് കഴകവും തകര്‍ന്ന് തരിപ്പണമായി. നിലവില്‍ സ്റ്റാലിനാണ് സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവ്. പിന്നാലെ ഉദയനിധി സ്റ്റാലിനുമുണ്ട്. എന്നാല്‍ ആരാധകരുടെ കാര്യത്തില്‍ ഇവര്‍ രണ്ട് പേരും വിജയ്‌യ്ക്ക് പിന്നിലാണ്. വിജയ് രാഷ്ട്രീയ വഴിയിലേക്ക് തിരിഞ്ഞാല്‍ ആ നിമിഷം എംജിആറിന് സമാനമായി അദ്ദേഹം മാറും. അണ്ണാഡിഎംകെയ്‌ക്കൊപ്പം ചേര്‍ന്ന് ആ പാര്‍ട്ടിയുടെ നേതാവായി വിജയ് മാറാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ വെല്ലുവിളികള്‍ ധാരാളം വിജയ്‌യ്ക്ക് മുന്നിലുണ്ട്.
സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications