'സ്റ്റാലിന്‍ മരിക്കുമെന്ന് അഴഗിരി പറഞ്ഞു'
ചെന്നൈ: സഹിക്കാന്‍ പറ്റാത്ത വാക്കുകള്‍ പറഞ്ഞത് കൊണ്ടാണ് മകന്‍ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് ഡി എം കെ നേതാവ് എം കരുണാനിധി. ഇളയ സഹോദരന്‍ എം കെ സ്റ്റാലിന്‍ മൂന്ന് മാസത്തിനകം മരിച്ചുപോകുമെന്ന് അഴഗിരി തന്നോട് പറഞ്ഞതായും കരുണാനിധി ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്ത് കൊണ്ടാണ് സ്റ്റാലിനോട് അഴഗിരിക്ക് ഇത്ര ദേഷ്യം എന്നെനിക്ക് അറിയില്ല. ഏതാനും മാസങ്ങള്‍ക്കുള്ളിന്‍ സ്്റ്റാലിന്‍ മരിച്ചുപോകുമെന്ന് അഴഗിരി എന്നോട് പറഞ്ഞു. ഒരച്ഛന്‍ എങ്ങിനൊണ് ഇത് സഹിക്കുക. ജനുവരി 24 നാണ് കരുണാനിധിയുടെ മകന്‍ എം കെ അഴഗിരിയെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

ഡി എം കെ - എ ഡി എം കെ സഖ്യശ്രമങ്ങളെ എതിര്‍ക്കുന്നത് കൊണ്ടാണ് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അച്ഛനുമായുള്ള വാക്കുതര്‍ക്കവും അനുജന്‍ സ്റ്റാലിനുമായുള്ള വഴക്കുമാണ് അഴഗിരിയെ പാര്‍ട്ടിക്ക് പുറത്തെത്തിച്ചത് എന്നാണ് ഇപ്പോള്‍ കരുണാനിധിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.
ഡി എം കെയില്‍ ജനാധിപത്യം മരിക്കുന്നു എന്നായിരുന്നു അഴഗിരിയുടെ പ്രധാന പരാതി. കരുണാനിധിയുടെ പിന്‍ഗാമിയായി സ്വയം പ്രഖ്യാപിച്ചുവെച്ചിരുന്ന അഴഗിരി പാര്‍ട്ടിയില്‍ നിന്നേ പുറത്തായത് അണികളില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. എന്നാല്‍ അഴഗിരിയെ തല്‍ക്കാലം പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല എന്ന സൂചനയാണ് കരുണാനിധി നല്‍കുന്നത്.












Click it and Unblock the Notifications