കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേര് ഡോഗ് സ്‌ക്വാഡ്;പക്ഷേ ഡോഗ് മാത്രം ഇല്ല

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ:ആവശ്യത്തിന് പട്ടികളില്ലാതെ ചെന്നൈ പൊലീസിലെ ഡോഗ് സ്ക്വാഡ് വിഭാഗം വിഷമിയ്ക്കുന്നു. 50 ല്‍ അധികം നായകള്‍ വേണ്ടിടത്ത് അതിന്റെ പകുതിയെണ്ണം പോലും ഇല്ലാതെ വിഷമിയ്ക്കുകയാണ് ഡോഗ് സ്‌ക്വാഡ്. നായകള്‍ ഇല്ലാത്തിനാല്‍ തന്നെ പല കേസുകളും മുടങ്ങിക്കിടക്കുകയാണ്.

2011 ല്‍ 28 പട്ടികളാണ് ഡോഗ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്. 2012 ല്‍ ഇവയുടെ എണ്ണം 29 ആയി 2013 ല്‍ ആകട്ടെ വെറും 22 എണ്ണമായി ചുരുങ്ങി. ഇപ്പോള്‍ വെറും 23 നായകല്‍ മാത്രമാണ് ഡോഗ് സ്‌ക്വാഡില്‍ ഉള്ളത്. അതിനാല്‍ തന്നെ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധിയ്‌ക്കേണ്ട കേസുകളുടെ എണ്ണവും കുറഞ്ഞു വരുന്നു. മതിയായ രീതിയില്‍ നായകളെ സംരക്ഷിയ്ക്കുന്നതിന് വേണ്ട ഫണ്ട് ലഭിയ്ക്കാത്തതാണ് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത്.

Dog Squad

രാവിലെ ഏഴു മണിമുതല്‍ ആരംഭിയ്ക്കുന്ന പരിശീലനത്തിലൂടെയും മറ്റുമാണ് ഒരു നായയെ പൊലീസ് നായ ആക്കി മാറ്റുന്നത്. മോക്ഡ്രില്ലുകളിലൂടെയാണ് ഇവയെ പരിശീലിപ്പിയ്ക്കുന്നത്. എട്ട് മണിമുതല്‍ തന്നെ ഇവയെ ഡ്യൂട്ടിയ്ക്കായി ഉപയോഗിയ്ക്കും. ലാബ്രഡോര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഡോബര്‍മാന്‍ എന്നീ വിഭാഗത്തില്‍ പെടുന്ന നായകളാണ് പ്രധാനമായും പൊലീസ് ഡോഗ് സ്‌ക്വാഡില്‍ ഉള്ളത്.

ചെന്നൈയില്‍ തന്നെ ഹൈക്കോടതി ഉള്‍പ്പടെ 22 ഓളം സ്ഥലങ്ങളില്‍ നിരീക്ഷണത്തിനായി ഈ നായകളെയാണ് ഉപയോഗിയ്ക്കുന്നത്. സ്‌ഫോടകവസ്തുക്കളുടെ സാന്നിദ്ധ്യം മനസിലാക്കുന്നതിനായി പ്രധാനമായും ലാബ്രഡോറുകളെയും ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെയുമാണ് ഉപയോഗിയ്ക്കുന്നത്. ഡോഗ് സ്വാഡില്‍ ആവശ്യത്തിന് നായകള്‍ ഇല്ലാത്തത് പൊലീസിന് തലവേദനയായിരിയ്ക്കുകയാണ്. പത്ത് ലക്ഷം രൂപയാണ് നായകളെ സംരക്ഷിയ്ക്കുന്നതിനായി ഡോഗ് സ്‌ക്വാഡിന് ലഭിയ്ക്കുന്നത്.

English summary
Dogs shortage in police department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X