കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം: 5 തൊഴിലാളികള്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു മരിച്ചു. മധുര - വിരുദ് നഗര്‍ അതിര്‍ത്തിപ്രദേശമായ കല്ലുപ്പെട്ടിക്ക് സമീപം ചെങ്കുളം ഗ്രാമത്തിലെ പടക്ക നിര്‍മ്മാണ ശാലയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറിയുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ വിരുദ് നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 fire

അഞ്ച് തൊഴിലാളികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതില്‍ മൂന്നു പേരും സ്ത്രീകളാണ്. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ മൂന്ന് തൊഴിലാളികളെ വിരുദ്‌നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപാവലിക്കായുള്ള പടക്ക നിര്‍മ്മാണത്തിലായിരുന്നു തൊഴിലാളികള്‍. സാധാരണ പടക്കങ്ങള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സാണ് ഉടമ അഴകന്‍ സ്വാമി സര്‍ക്കാരില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ ഫാന്‍സി പടക്കങ്ങളാണ് ഇവിടെ നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റോഷി അഗസ്റ്റിന്‍ പിണറായി മന്ത്രിസഭയിലേക്കോ? ചൂട് പിടിച്ച് ചര്‍ച്ചകള്‍, നിലപാട് വ്യക്തമാക്കി ജോസ്റോഷി അഗസ്റ്റിന്‍ പിണറായി മന്ത്രിസഭയിലേക്കോ? ചൂട് പിടിച്ച് ചര്‍ച്ചകള്‍, നിലപാട് വ്യക്തമാക്കി ജോസ്

Recommended Video

cmsvideo
Modi govt has set aside Rs 50,000 crore to give Covid vaccine to entire country | Oneindia Malayalam

പൊട്ടിത്തെറിയുണ്ടായി അല്‍പ്പ സമയത്തിനകം തന്നെ വിരുദ്‌നഗറിലെ തിരുമംഗലത്ത് നിന്നും ശിവകാശിയില്‍ നിന്നും നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്. ലൈസന്‍സ് ഉടമ അഴകന്‍ സ്വാമി ഒളിവിലാണ്. തൊഴിലാളികളുടെ മരണത്തില്‍ ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ദു:ഖം രേഖപ്പെടുത്തി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും രംഗത്തെത്തി.

English summary
Explosion at fireworks factory in Tamil Nadu: 5 workers killed, 3 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X