രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ഉണ്ടാവാതെ പോയത് ദൗര്‍ഭാഗ്യകരമായ സംഭവം: എസ് ഗുരുമൂര്‍ത്തി
ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ പിടിയില്‍ നിന്നും തമിഴ്നാടിനെ മോചിപ്പിക്കാന്‍ രജനീകാന്തിന് സാധിക്കുമായിരുന്നുവെന്ന് രാഷ്ട്രീയ നരീക്ഷകനായ എസ് ഗുരുമൂര്‍ത്തി. ജയലളിതയുടേയും എം കരുണാനിധിയുടേയും മരണത്തോടെ ഉണ്ടായ ശൂന്യതയ്ക്ക് പകരമായി ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കാനുള്ള ആശയം രജനീകാന്ത് ഉപേക്ഷിക്കേണ്ടിവന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ കോൺക്ലേവ് സൗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രവേശനത്തേക്കുറിച്ച് വലിയ പ്രതീക്ഷകൾ പങ്കുവെച്ച സൂപ്പർ സ്റ്റാർ രജനീകാന്ത് കഴിഞ്ഞ ഡിസംബറിറിലാണ് ആരോഗ്യനില മോശമായതിനാൽ പാര്‍ട്ടി രൂപീകരണത്തിന് ഇല്ലെന്ന് പ്രഖ്യാപിക്കുന്നത്. നിരവധി വർഷങ്ങളായി സൂപ്പർസ്റ്റാറിന്റെ അടുത്ത സുഹൃത്തും രാഷ്ട്രീയ ഉപദേഷ്ടാവുമായിരുന്ന എസ് ഗുരുമൂർത്തി. രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തില്‍ നിന്നും രജനീകാന്ത് പിന്‍മാറിയതില്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ ഞാൻ ശ്രമിക്കുന്നുവെന്നായിരുന്നു പൊതു ധാരണ. എന്നാല്‍, ഒരു പാർട്ടി രൂപീകരിക്കുക എന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു. ആരോഗ്യം വളരെ ദുർബലമായ ഒരു വ്യക്തിക്ക് ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നിരുന്നാലും ഇക്കാര്യത്തില്‍ ആത്യന്തികമായി തീരുമാനമെടുക്കേണ്ടത് സൂപ്പർസ്റ്റാറും കുടുംബവും ഡോക്ടർമാരും ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രജനീകാന്ത് വലിയ ഒരു ഐക്കൺ ആകാമെന്ന് ആളുകൾ കരുതിയിരുന്നെങ്കിൽ അതിന് പിന്നില്‍ അദ്ദേഹത്തിന്‍റെ വര്‍ഷങ്ങളായുള്ള പ്രയത്നം ഉണ്ട്. അദ്ദേഹം പ്രതീക്ഷയും രാഷ്ട്രീയ അടിത്തറയും സൃഷ്ടിച്ചു. രണ്ട് ദ്രാവിഡ പാർട്ടികളിൽ നിന്ന് (എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ) നിന്ന് അദ്ദേഹം തങ്ങളെ മോചിപിക്കുമെന്ന് ഒരു വിഭാഗം ആളുകള്‍ പ്രതീക്ഷിച്ചു. അത് പരസ്പരം പ്രതിഫലിപ്പിക്കുന്ന ഒരു പ്രതിച്ഛായയാണ്. എന്നാല്‍ അദ്ദേഹത്തിന് അതിന് സാധിക്കാതെ പോയത് വലിയ നിര്‍ഭാഗ്യകരമായ കാര്യമാണെന്നും ഗുരുമൂര്‍ത്തി പറഞ്ഞു












Click it and Unblock the Notifications