വിദ്യാസാഗര്‍ കൊവിഡ് ബാധിതനല്ലേ? മീനയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ സത്യാവസ്ഥ പറഞ്ഞ് ഖുശ്ബു
ചെന്നൈ: തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന വ്യാപക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി ഖുശ്ബു.

ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു വിദ്യാസാഗറിനെന്ന് നടി പറയുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇതൊന്നും അറിയാതെ എഴുതിയ കാര്യങ്ങളെല്ലാം തെറ്റാണെന്നും ഖുശ്ബു പറയുന്നു. മാധ്യമങ്ങള്‍ ഉത്തരവാദിത്തതോടെ പെരുമാറാന്‍ തയ്യാറാവണമെന്നും ഖുശ്ബു പറഞ്ഞു.
കുറച്ച് കൂടി ഉത്തരവാദിത്തത്തോടെ മാധ്യമങ്ങള്‍ പെരുമാറണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. മീനയുടെ ഭര്‍ത്താവിന് കൊവിഡ് ബാധിച്ചത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ്. കൊവിഡ് അദ്ദേഹത്തിന്റെ ശ്വാസകോശം അസുഖം ഗുരുതരമാക്കുകയാണ് ചെയ്തത്. ദയവ് ചെയ്ത തെറ്റായൊരു കാര്യം പ്രചരിപ്പിക്കുന്നത്.
ഇതിലൂടെ വലിയ പരിഭ്രാന്തിയുണ്ടാക്കി, ഞങ്ങള്‍ക്ക് കൊവിഡ് കാരണമാണ് സാഗറിനെ നഷ്ടമായതെന്ന് പറയരുത്. തീര്‍ച്ചയായും നമ്മള് ജാഗ്രത പാലിക്കുക തന്നെ വേണം. പക്ഷേ അത് തെറ്റായ സന്ദേശം പകര്‍ന്ന് കൊണ്ടാകരുതെന്നും ഖുശ്ബു കുറിച്ചു. മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്നയാളാണ്.
കഴിഞ്ഞ ദിവസം വിദ്യാസാഗറിന്റെ മരണം വലിയ ഷോക്കാണെന്ന് ഖുശ്ബു കുറിച്ചിരുന്നു. ഇന്ന് എഴുന്നേറ്റത് തന്നെ വലിയൊരു ദുരന്ത വാര്‍ത്ത കേട്ടാണ്. മീനയുടെ ഭര്‍ത്താവ് മരിച്ചെന്ന വാര്‍ത്തയില്‍ ഹൃദയം തകര്‍ന്ന് പോയി. ദീര്‍ഘകാലമായി ശ്വാസകോശം സംബന്ധമായ അസുഖങ്ങളോട് മല്ലിടുകയായിരുന്നു വിദ്യാസാഗര്‍. എന്റെ മനസ്സ് ഇപ്പോള്‍ മീനയും മകള്‍ക്കുമൊപ്പമാണ്.
കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഖുശ്ബു കുറിച്ചിരുന്നു. നടന് ശരത് കുമാറും സാഗറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകാരനായിരുന്നു വിദ്യാസാഗര്‍. 2009ലാണ് അദ്ദേഹം മീനയെ വിവാഹം ചെയ്യുന്നത്.
മീനയ്ക്കും വിദ്യാസാഗറിനും നൈനിക എന്നൊരു മകള്‍ കൂടിയുണ്ട്. നേരത്തെ വിജയ് ചിത്രം തെരിയില്‍ താരത്തിന്റെ മകളായി വേഷമിട്ടിരുന്നു നൈനിക. തമിഴില്‍ ഏറ്റവും പോപ്പുലര്‍ നായികയായിരുന്നു മീന. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട് മീന. നടന് വെങ്കിടേഷും വിദ്യാസാഗറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മീനയും ബാലതാരമായിട്ടാണ് കരിയര്‍ ആരംഭിച്ചത്.
1990കളില്‍ ദക്ഷിണേന്ത്യന്‍ സിനിമകളിലെ പോപ്പുലര്‍ നായികയായിരുന്നു മീന. അതേസമയം വിദ്യാസാഗര്‍ ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ശ്വാസകോശം മാറ്റിവെക്കമണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവയവദാതാവിനെ കിട്ടിയില്ല. അതുകൊണ്ട് നീണ്ട് പോവുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications