Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ പ്രതികരിച്ച് നടി മീന, എല്ലാവരോടും ഒരപേക്ഷ മാത്രം!!

ചെന്നൈ: നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു. ഇതിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. എന്താണ് മരണകാരണമെന്നായിരുന്നു പ്രധാനമായും അറിയേണ്ടത്. എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് കൊവിഡ് ബാധിച്ചാണ് സാഗര്‍ മരിച്ചതെന്നായിരുന്നു. പിന്നീട് നടി ഖുശ്ബു അടക്കം ഇതല്ല കാരണമെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു.

ഇതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. തമിഴ്‌നാട് ആരോഗ്യ മന്ത്രിയും ഒടുവില്‍ വിശദീകരണം നല്‍കിയിരുന്നു. ഒടുവിലാതെ മീന തന്നെ വിഷയത്തില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ ആദ്യമായിട്ടാണ് പ്രതികരിക്കുന്നത്.

1

ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെ മീന തള്ളി. തനിക്കൊപ്പം ഈ സമയത്ത് നിന്നവരോടുള്ള നന്ദിയും നടി അറിയിച്ചു. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബഹുമാനിക്കണമെന്ന് മീന മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. തന്റെ ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. തന്റെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തില്‍ പറഞ്ഞറിയാക്കാനാവാത്ത വിഷമമുണ്ടെന്ന് മീന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

2

ഇത്തരമൊരു വിഷമകരമായ ഘട്ടത്തില്‍ എല്ലാവരും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്നും, എന്റെ വിയോഗത്തെ കരുണയോടെ കാണുമെന്നും കരുതുന്നു. ഭര്‍ത്താവിന്റെ മരണകാരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതും ദയവായി അവസാനിപ്പിക്കണം. ഈ വൈഷ്യമം നിറഞ്ഞ സമയത്ത് തനിക്കൊപ്പവും കുടുംബത്തിനൊപ്പവും നിന്നവരോട് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്നും മീന പറഞ്ഞു. ആരും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നടി പറഞ്ഞു.

3

ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി ശ്രമിച്ച മെഡിക്കല്‍ ടീമിന് നന്ദി പറയുന്നു. അവര്‍ സാധ്യമായ എല്ലാ മാര്‍ഗവും നോക്കി. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, രാധാകൃഷ്ണന്‍ ഐഎഎസ്, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബം, മാധ്യമങ്ങള്‍, എന്റെ പ്രിയപ്പെട്ട ആരാധകര്‍ എന്നിവര്‍ക്കെല്ലാം നന്ദി പറയുന്നുവെന്നും മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മീനയുടെ ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കൊവിഡ് വന്നാല്‍ വിദ്യാസാഗര്‍ മരിച്ചതെന്നായിരുന്നു പ്രധാന പ്രചാരണം.

4

തമിഴ്‌നാട് ആരോഗ്യ മന്ത്രിയും നടി ഖുശ്ബുവുമാണ് ഈ അഭ്യൂഹങ്ങളെ പൊളിച്ചടുക്കിയത്. മീനയുടെ ഭര്‍ത്താവ് 95 ദിവസത്തോളം ആശുപത്രിയിലായിരുന്നുവെന്ന് ആരോഗ്യ മന്ത്രി സുബ്രഹ്മണ്യന്‍ പറഞ്ഞിരുന്നു. അദ്ദേഹം അവയം മാറ്റിവെക്കലിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ദാതാവിനെ ലഭിക്കാത്തത് കൊണ്ടാണ് അദ്ദേഹം മരിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് വിദ്യാസാഗറിന്റെ മരണകാരണമെന്ന് ഖുശ്ബുവും പറഞ്ഞിരുന്നു. കൊവിഡ് വന്നത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണെന്നും നടി വെളിപ്പെടുത്തിയിരുന്നു.

5

അതേസമയം മീനയുടെയും വിദ്യാസാഗറിന്റെയും ബന്ധം അത്രത്തോളം അടുപ്പമുള്ളതായിരുന്നു. 2009 ജൂലായിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ ഈ ബന്ധത്തെ കുറിച്ച് ആദ്യം വന്നപ്പോള്‍ താന്‍ സമ്മതിച്ചിരുന്നില്ലെന്ന് മീന നേരത്തെ വെളിപ്പെടുത്തിയിരുന്നു. മീനയുടെ വീട്ടുകാര്‍ ആ സമയം നല്ലൊരു ബന്ധം നോക്കുന്നുണ്ടായിരുന്നു. വിദ്യാസാഗറിന്റെ ജാതകവുമായി മീനയുടെ ജാതകത്തിന് നല്ല ചേര്‍ച്ചയുണ്ടായിരുന്നു. മീന ഇയാളെ കണ്ട് സംസാരിക്കുകയും ചെയ്തു. എന്നാല്‍ മീന വിദ്യാസാഗറില്‍ ആകൃഷ്ടയായിരുന്നില്ല. മറ്റൊരു പ്രൊഫഷനായത് കൊണ്ട് മീനയ്ക്ക് താല്‍പര്യവുമില്ലായിരുന്നു.

6

ഇവരുടെ നിലപാടുകളും വ്യത്യസ്തമായിരുന്നു. കുറച്ച് ദിവസത്തിന് ശേഷം വിദ്യാസാഗറിനെ തനിക്ക് താല്‍പര്യമില്ലെന്ന് വരെ മീന അറിയിക്കുകയും ചെയ്തു. എന്നാല്‍ വിദ്യാസാഗര്‍ അത് പൂര്‍ണ മനസ്സോടെ അംഗീകരിച്ചു. മീനയ്ക്ക് നല്ല ഭാവിയും നേര്‍ന്നിരുന്നു. എന്നാല്‍ മീനയുടെ അമ്മായിയുടെ ഇടപെടലാണ് എല്ലാം മാറ്റി മറിച്ചത്. അത്രയും നല്ല വ്യക്തിയാണ് വിദ്യാസാഗറെന്ന് അമ്മായി മീനയെ ബോധ്യപ്പെടുത്തി. അതിന് ശേഷമാണ് മീന വിദ്യാസാഗറിനെ വിവാഹം ചെയ്തത്. അമ്മായി പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അതേസമയം പ്രാവുകളുടെ കാഷ്ഠത്തിലൂടെയാണ് വിദ്യാസാഗറിന്റെ ശ്വാസകോശത്തിന് തകരാര്‍ സംഭവിച്ചത്. വായുവിലൂടെ ഈ രോഗം പകരുക. ഇത് അലര്‍ജിയായി മാറുകയാണ് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+