• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാഡിഎംകെയില്‍ ഇനിയെന്ത്? കരുത്തനായി ഇപിഎസ്, ഒപിഎസ്സിന്റെ നീക്കത്തില്‍ സസ്‌പെന്‍സ്!!

Google Oneindia Malayalam News

ചെന്നൈ: അണ്ണാഡിഎംകെയിലെ അധികാര വടംവലിയില്‍ വിജയം എടപ്പാടി പളനിസ്വാമി സ്വന്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായും അദ്ദേഹം നിയമിതനായി. ഇതോടെ രണ്ട് തലത്തിലുള്ള നേതൃ നിരയ്ക്കും പാര്‍ട്ടിയില്‍ അവസാനമായിരിക്കുകയാണ്. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു നിര്‍ണായക തീരുമാനം.

ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!

അത് മാത്രമല്ല ഒ പനീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ശശികലയുടെ പാതയിലേക്ക് തന്നെയാണ് ഒപിഎസ്സിന്റെയും സഞ്ചാരം. അണ്ണാഡിഎംകെയില്‍ ഒപിഎസ്സിന്റെ ഭാവിയെന്ത് എന്നതില്‍ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍ പളനിസ്വാമി കാര്യങ്ങള്‍ എളുപ്പമാവില്ല. വിശദ വിവരങ്ങളിലേക്ക്....

1

2500 അംഗങ്ങള്‍ ചേര്‍ന്നാണ് പാര്‍ട്ടിയുടെ പരമോന്നത നേതാവായി ഇപിഎസ്സിനെ പ്രഖ്യാപിച്ചത്. അതേസമയം പനീര്‍സെല്‍വം ഡിഎംകെയുമായി ചേര്‍ന്ന് അണ്ണാഡിഎംകെയെ ദുര്‍ബപ്പെടുത്താന്‍ പനീര്‍സെല്‍വം ശ്രമിക്കുന്നുവെന്നാണ് നേതാക്കളെല്ലാം ജനറല്‍ കൗണ്‍സിലില്‍ ഉന്നയിച്ചത്. തന്നെ ഒന്നര കോടി വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കോര്‍ഡിനേറ്ററായി നിയമിച്ചതെന്നും, ഇപിഎസ്സിന് എന്നല്ല ആര്‍ക്കും തന്നെ പുറത്താക്കാനുള്ള അധികാരമില്ലെന്ന് പനീര്‍ സെല്‍വം വ്യക്തമാക്കി. പാര്‍ട്ടി തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

2

അതേസമയം പനീര്‍സെല്‍വത്തിന്റെ ജനപിന്തുണയില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. സ്വാഭാവികമായി മുഖ്യമന്ത്രിയായ വ്യക്തിയല്ല അദ്ദേഹം. ജയലളിത മാറിനിന്ന ഒഴിവിലാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം തന്നെ കിട്ടിയത്. വിശ്വാസ്യത ഉണ്ടെന്ന് മാത്രം. അല്ലാതെ ജനപ്രീതിയില്ല. പക്ഷേ സ്വന്തം മണ്ഡലത്തില്‍ അദ്ദേഹം അതിശക്തനാണ്. പളനിസ്വാമിയും ജനപ്രീതിയില്‍ മുമ്പനല്ല. പക്ഷേ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ സ്വാധീനമുണ്ട്. കൃത്യമായ നീക്കത്തോടെയാണ് അദ്ദേഹം പനീര്‍സെല്‍വത്തിനെതിരെ നീങ്ങിയത്. പുറത്താക്കാന്‍ കൃത്യമായ കാരണം ഇപിഎസ് വിഭാഗം കണ്ടെത്തുകയും ചെയ്തു.

3

പനീര്‍സെല്‍വത്തിന് ഇനിയൊരു വിമത നീക്കം നടത്തിയാല്‍ ജയിക്കാനാവില്ല. പക്ഷേ ശശികലയ്‌ക്കൊപ്പം നിന്നാല്‍ അത് വലിയ നേട്ടമായി മാറിയേക്കാം. ദിനകരന്‍ അടക്കമുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയാവും ലക്ഷ്യം. അണ്ണാഡിഎംകെയില്‍ ശശികല വിഭാഗത്തിന് സ്വാധീനമുണ്ട്. അവര്‍ തിരിച്ചുവന്നാല്‍ വിമത നീക്കം സംഭവിച്ചേക്കാം. ഏതെങ്കിലും ഒരു നേതാവിന്റെ കൂടെ നില്‍ക്കുക എന്ന സ്റ്റൈലാണ് പനീര്‍സെല്‍വത്തിനുള്ളത്. അത് ശശികലയാവുമോ എന്ന് തമിഴ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. സ്റ്റാലിന്‍ ശക്തനായി വാഴുന്ന തമിഴ്‌നാട്ടില്‍ പളനിസ്വാമിക്ക് ഒറ്റയ്ക്ക് അണ്ണാഡിഎംകെയെ നയിക്കാനാവില്ല എന്ന് നല്ല ബോധ്യമുണ്ട് പനീര്‍സെല്‍വത്തിന്.

4

ഹൈക്കോടതി അടക്കം പനീര്‍സെല്‍വത്തിന്റെ ഹര്‍ജി തള്ളി കഴിഞ്ഞു. പാര്‍ട്ടി യോഗ തീരുമാനം സ്‌റ്റേ ചെയ്യാനാവില്ലെന്നാണ് കോടതി അറിയിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ ഇടപെടാനാവില്ലെന്നും കോടതി അറിയിച്ചു. ഒപിഎസ് ക്യാമ്പ് അണ്ണാഡിഎകെ ആസ്ഥാനത്തേക്ക് ഇരച്ചെത്തുന്നതാണ് കണ്ടത്. വന്‍ പ്രതിഷേധങ്ങളാണ് പനീര്‍സെല്‍വത്തെ പുറത്താക്കിയ ശേഷം അരങ്ങേറിയത്. പോലീസ് ഞങ്ങള്‍ക്ക് സുരക്ഷ നല്‍കിയില്ലെന്ന് പളനിസ്വാമി പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിനും ഒപിഎസും ചേര്‍ന്ന് അണ്ണാഡിഎംകെയുടെ ഓഫീസ് തകര്‍ക്കാന്‍ നോക്കി. ഇതിനെ അപലപിക്കുന്നുവെന്നും പളനിസ്വാമി വ്യക്തമാക്കി.

5

പളനിസ്വാമിയുടെയും പനീര്‍സെല്‍വത്തിന്റെയും ക്യാമ്പിലുള്ള അനുയായികള്‍ തമ്മിലായിരുന്നു വലിയ ഏറ്റുമുട്ടലുണ്ടായത്. പരസ്പരം കല്ലെറിയുന്നതും കാണാമായിരുന്നു. വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തു. റവന്യൂ വിഭാഗം അണ്ണാഡിഎംകെ ആസ്ഥാനം സീല്‍ ചെയ്തിരിക്കുകയാണ്. ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒപിഎസ് പാര്‍ട്ടി ഓഫീസില്‍ നിന്ന പലതും എടുത്ത് കൊണ്ടുപോയതായി പളനിസ്വാമി ആരോപിച്ചു. നിര്‍ണായക രേഖകളാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പനീര്‍സെല്‍വത്തിന് തോല്‍വിയാണ് നേരിട്ടത്. പക്ഷേ അണ്ണാഡിഎംകെയെ ശക്തമാക്കാനുള്ള പളനിസ്വാമിയുടെ നീക്കങ്ങള്‍ വിജയിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരും.

അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല... പൃഥ്വിരാജിന്റെ മറുപടി വൈറല്‍അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല... പൃഥ്വിരാജിന്റെ മറുപടി വൈറല്‍

Recommended Video

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  English summary
  paneerselvam may be a big challenge for eps, aiadmk crisis not ends too soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X