ചെന്നൈ: 23 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ മകനെ തൂക്കുകയറില്‍ നിന്ന് മോചിപ്പിച്ചതിന്റെ സന്തോഷത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ് ഈ അമ്മ. തന്നെ സഹായിച്ചവരോടും ഒപ്പം നിന്നവരോടും കണ്ണുനീരില്‍ കുതിര്‍ന്ന നന്ദി. സന്തോഷവും സങ്കടവും അലതല്ലുമ്പോള്‍ ഈ അമ്മയുടെ തൊണ്ടയിടറുന്നത് സ്വാഭാവികം, രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കിയതില്‍ എല്ലാവരോടും നന്ദി പറയുകയാണ് പേരറിലാവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍.
മകന്റെ ജീവന് വേണ്ടി കഴിഞ്ഞ 23 വര്‍ഷമായി നിയമ പോരാട്ടം നടത്തുകയാണ് ഈ അമ്മ. "എന്റെ മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. 23 വര്‍ഷമായി അവന്‍ ഇരുന്പഴിയ്ക്ള്ളിലാണ്. എന്റെ പോരാട്ടത്തിന്റെ ഫലമാണ് വിധി. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി." അര്‍പ്പുതമ്മാളിന്റെ വാക്കുകള്‍ മുറിഞ്ഞ് പോകുന്നു
രാജീവ് ഗാന്ധി വധക്കേസില്‍ പേരളിവാളനെ അന്യായമായി പ്രതി ചേര്‍ത്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പേരറിവാളനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന ആക്ഷേപം ശക്തമായിരുന്നു. രാജീവ് വധക്കേസില്‍ പേരറിവാളനെതിരെ ശക്തമായ തെളിവുകളില്ലെന്ന് കേസന്വേഷിച്ച മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ ത്യാഗരാജന്‍ വെളിപ്പെടുത്തിയിരുന്നു.
Mother of A.G. Perarivalan alias Arivu expressed her happiness at the Supreme Court's decision Tuesday to commute her son's death sentence in the former prime minister Rajiv Gandhi's assassination case.