കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീടു ഇരകളെ പട്ടികളുമായി ഉപമിച്ചു, വൈരമുത്തു വിവാദത്തില്‍, ആരോപണം ഒതുക്കാന്‍ വിളിച്ചെന്ന് ചിന്‍മയി

Google Oneindia Malayalam News

ചെന്നൈ: മീടു ആരോപണങ്ങളോട് പ്രതികരിക്കവെ ഇരകളെ മോശമായി അധിക്ഷേപിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. പട്ടികളുമായിട്ടാണ് അദ്ദേഹം ഇരകളെ ഉപമിച്ചിരിക്കുന്നത്. അതേസമയം ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വൈരമുത്തുവിനെതിരെയുള്ള ആരോപണങ്ങള്‍ കടുപ്പിച്ച് ഗാകിയ ചിന്മയിയും രംഗത്ത് വന്നു.

പ്രശാന്തിന് സോണിയയുടെ വന്‍ ഓഫര്‍, കോണ്‍ഗ്രസിലെത്തിയാല്‍ കളിമാറും, പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കാണുംപ്രശാന്തിന് സോണിയയുടെ വന്‍ ഓഫര്‍, കോണ്‍ഗ്രസിലെത്തിയാല്‍ കളിമാറും, പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കാണും

കേസ് ഒതുക്കാനായി വൈരമുത്തു തന്നെ സമീപിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ വൈരമുത്തു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വ്യക്തിയാണെന്ന് ചിന്മറിയ പറഞ്ഞിരുന്നു. പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ അനുഭവം മാധ്യമപ്രവര്‍ത്തകയായ സന്ധ്യാ മേനോന്‍ പുറത്തുവിട്ടതോടെയാണ് വൈരമുത്തു ആദ്യമായി പ്രതിക്കൂട്ടിലായത്.

1

ജോലി സംബന്ധമായ കാര്യത്തിനായി വൈരുമുത്തുവിനെ കാണാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ ചിന്മയി നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു പരിപാടിക്ക് വേണ്ടി വൈരമുത്തുവുമായി സഹകരിക്കണമെന്ന് തന്നോട് പരിപാടിയുടെ സംഘാടകനാണ് ആവശ്യപ്പെട്ടത്. ലുസണ്‍ നഗരത്തിലെ ഹോട്ടലില്‍ വൈരമുത്തുവിനെ പോയി കാണാനും കാണാനും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താനത് നിരസിച്ചു. താനും അമ്മയും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെന്നും ചിന്‍മയി വ്യക്തമാക്കി. തന്റെ കരിയര്‍ ഇതോടെ അവസാനിച്ചുവെന്നാണ് അന്ന് പറഞ്ഞിരുന്നതെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു.

2

ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം വൈരമുത്തു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. മീടു വെളിപ്പെടുത്തലുകളിലെഇരകളെ അധിക്ഷേപിച്ചെന്നാണ് പരാതി. നമ്മളെ നായ് കടിക്കാനായി ഓടിക്കുകയാണെങ്കില്‍ അതിനെ ഗൗനിക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. അതിനെ ഗൗനിക്കാതിരുന്നാല്‍ അത് അങ്ങ് പോകും. എന്നാല്‍ നമ്മള്‍ ആ നായെ തിരിഞ്ഞ് നോക്കുകയാണെങ്കില്‍ അത് നമ്മളെ കടിച്ച് കുടയുകയും ചെയ്യും. ഇത്തരം കാര്യങ്ങളൊക്കെ ജീവിതത്തില്‍ വരുമ്പോള്‍ നമ്മള്‍ അതിനെ ഗൗനിക്കാതെ വിടണം. അത് വാലും ചുരുട്ടി പോക്കോളും എന്നായിരുന്നു വൈരമുത്തുവിന്റെ പരാമര്‍ശം. ഇത് തമിഴ് സിനിമാ-രാഷ്ട്രീയ ലോകത്ത് വലിയ വിവാദമായിരിക്കുകയാണ്.

3

ചിന്മയി ഈ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. വൈരമുത്തുവിന് രാഷ്ട്രീയ ലോകത്ത് നിന്ന് വലിയ പിന്തുണ കിട്ടുന്നുണ്ട് എന്നത് രഹസ്യമായ കാര്യമല്ലെന്ന് ചിന്മയി പറയുന്നു. സ്വമേധയാ കേസെടുക്കാന്‍ പോലും ആരും തയ്യാറാവുന്നില്ല. ലൈംഗികാതിക്രമം നേരിട്ട ഇരകളെ നായ്ക്കള്‍ എന്നാണ് വൈരമുത്തു വിശേഷിപ്പിച്ചത്. അഭിമുഖം എടുത്തയാള്‍ സൂപ്പര്‍ എന്നാണ് പരാമര്‍ശത്തെ വിശേഷിപ്പിച്ചത്. മദന്‍ കര്‍ക്കിയുമായുള്ള ആ കോളില്‍ ആരോപണം ഉന്നയിച്ച മറ്റേ പെണ്‍കുട്ടിയുടെ പേരുള്ളത് കൊണ്ടാണ് പുറത്തുവിടാതിരിക്കുന്നത്. ഇല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടേനെ എന്നും ചിന്മയി തുറന്നടിച്ചു.

4

താന്‍ ഉന്നയിച്ച മീടൂ കേസില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നതിനായി വൈരമുത്തു തന്നെ വിളിച്ചിരുന്നുവെന്നും ചിന്‍മയി വെളിപ്പെടുത്തി. അതിന്റെ കോള്‍ റെക്കോര്‍ഡ് തന്റെ കൈവശമുണ്ട്. വളരെ തരംതാണ വ്യക്തിയാണ് വൈരമുത്തു. അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവരും അങ്ങനെയാണെന്ന് പറയേണ്ടി.അവര്‍ ഇനി ആരൊക്കെയാണെങ്കിലും അതിന് മാറ്റം വരില്ല. വളരെ പുരോഗമനപരമായ വിഭാഗമാണ് അവര്‍. പക്ഷേ പീഡകരെ തിരിച്ചറിയുന്ന സ്ത്രീകളെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കാന്‍ യാതൊരു മടിയില്ലാത്ത വ്യക്തിയാണ് വൈരമുത്തുവെന്നും ചിന്‍മയി പറഞ്ഞു. അതേസമയം ചിന്മയിയോട് ശബ്ദ സന്ദേശം പുറത്തുവിടാന്‍ നിരവധി പേരാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

5

നേരത്തെ തന്നെ വൈരമുത്തു സമീപിച്ചത് 2005-2006 കാലഘട്ടത്തിലാണെന്ന് ചിന്മയി വെളിപ്പെടുത്തിയിരുന്നു. മൂന്ന് നാല് വര്‍ഷം മുമ്പ് വൈരമുത്തു തന്നോട് തമിഴ് തായ് വാഴ്ത്തു ഒരു പുസ്തക പ്രകാശത്തിനിടെ ആലപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ അത് പറ്റില്ലെന്ന് പറഞ്ഞതോടെ എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. രാഷ്ട്രീയക്കാരോട് ചിന്മയി തന്നെ അപമാനിക്കാന്‍ ശ്രമിക്കുമെന്ന് പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗായിക പറഞ്ഞു. ഇത്രയും വര്‍ഷം സിനിമാ മേഖലയില്‍ ഉണ്ടായിട്ടും വൈരമുത്തു അല്ലാതെ മറ്റൊരാള്‍ തന്നോട് ഇത്രയും മോശമായി പെരുമാറിയിട്ടില്ലെന്നും ചിന്മയി പറഞ്ഞു. താനിനി സിനിമാ മേഖലയില്‍ പാടുമോ ഡബ്ബ് ചെയ്യുമോ എന്നറിയില്ല. പക്ഷേ അതാണ് സത്യമെന്നും ചിന്മയി പറഞ്ഞു.

ബിജെപിയെ വീഴ്ത്താന്‍ പ്രശാന്ത് നിര്‍ദേശിച്ചത് ഈ തന്ത്രം, കോണ്‍ഗ്രസിനെ പഴയ മോഡലിലെത്തിക്കുംബിജെപിയെ വീഴ്ത്താന്‍ പ്രശാന്ത് നിര്‍ദേശിച്ചത് ഈ തന്ത്രം, കോണ്‍ഗ്രസിനെ പഴയ മോഡലിലെത്തിക്കും

English summary
poet vairamuthu compares metoo victims to dogs, singer chinmayi says he tries to influence her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X