കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍, രണ്ടാഴ്ച്ചയ്ക്കിടെ നാലാമത്തെ കേസ്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം. തുടര്‍ച്ചയായ മരണങ്ങളില്‍ അമ്പരന്ന് നില്‍ക്കുകയാണ് സര്‍ക്കാരും പോലീസും. അതിനിടെയാണ് ഒരു കുട്ടി കൂടി മരിച്ചിരിക്കുന്നത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവകാശിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം നടന്നത്.

ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!

1

ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അക്കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ. അതിന് ശേഷമേ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാന്‍ പറ്റൂ എന്നും പോലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

പെണ്‍കുട്ടി ഇടയ്ക്കിടെ വലിയ തോതില്‍ വയറുവേദന ഉണ്ടെന്ന് പറയാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇതിന് കാരണം കണ്ടെത്തിയിട്ടില്ല. പോലീസ് ഇതെല്ലാം പരിശോധിക്കുന്നുണ്ട്. പക്ഷേ സര്‍ക്കാര്‍ ഇതിനോടകം തുടര്‍ മരണങ്ങളില്‍ പ്രതിരോധത്തിലാണ്. എന്താണ് സംഭവിക്കുന്നതെന്ന് പോലും ഇതുവരെ വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല.

മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളാണ് ഇതിന് മുമ്പ് മരിച്ചത്. നേരത്തെ മരിച്ചവരെല്ലാം പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നവരായിരുന്നു. ഇത് ആദ്യമായിട്ടാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി മരിക്കുന്നത്. മൂന്ന് പേര്‍ മരിച്ചത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ്. നേരത്തെ കടലൂര്‍ ജില്ലയിലായിരുന്നു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചത്.

ഈ കുട്ടി നാല് പേജ് വരുന്ന ആത്മഹത്യാ കുറിപ്പും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. മാതാപിതാക്കള്‍ തന്നെ ഐഎഎസ്സുകാരിയാക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും, തനിക്ക് അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുകയാണെന്നും ഇതില്‍ പറയുന്നുണ്ട്.

വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യാ മനോഭാവം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടികളെ ഒരിക്കലും ആത്മഹത്യാ ചിന്തയിലേക്ക് നയിക്കരുത്. വിദ്യാര്‍ത്ഥികളെ ലൈംഗികമായും, മാനസികമായും, ശാരീരികമായും പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

മേഘദേവത തന്നെ, ആരും ആ സൗന്ദര്യത്തില്‍ മയങ്ങിപ്പോകും, നിഖിലയുടെ ക്യൂട്ട്‌നെസ്സിന് വിശേഷണമില്ല, വൈലായി ചിത്രങ്ങള്‍

തിരുവള്ളൂര്‍ ജില്ലയിലെ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് സ്‌കൂളിലായിരുന്നു ഒരു വിദ്യാര്‍ത്ഥിനി നേരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിരുന്നില്ല.

ഭക്ഷണം കഴിക്കാനിരുന്ന ക്യാബിന്‍ ക്രൂ ഞെട്ടി; തുര്‍ക്കിഷ് വിമാനത്തില്‍ കണ്ടത്....സംഭവം ഇങ്ങനെഭക്ഷണം കഴിക്കാനിരുന്ന ക്യാബിന്‍ ക്രൂ ഞെട്ടി; തുര്‍ക്കിഷ് വിമാനത്തില്‍ കണ്ടത്....സംഭവം ഇങ്ങനെ

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
schoolgirl found dead again in tamil nadu, fourth case in last two weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X