ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ച് ആത്മഹത്യാശ്രമം; നടി വിജയലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി
ചെന്നൈ: സൈബര്‍ ആക്രമണം കടുത്തതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയിലായ നടി വിജയലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. ഇതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്താന്‍ ആശുപത്രിയിലെത്തി. സൈബര്‍ ആക്രമണം കടുത്തതോടെയാണ് ജീവിതം അവസാനിപ്പിക്കാന്‍ തിരുമാനിച്ചതെന്ന് നടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്റെയും പനങ്കാട്ട് പാടൈ നേതാവ് ഹരി നാടാറിന്റെയും അനുയായികളില്‍ നിന്നും കടുത്ത ആക്ഷേപവും ആക്രമണവുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് വിജയലക്ഷ്മി വീഡിയോയില്‍ പറഞ്ഞിരുന്നു.

ജീവിതം അവസാനിപ്പിക്കാനായി ഉറക്ക ഗുളിക കഴിച്ചിട്ടുണ്ടെന്നാണ് അവര്‍ അവസാനമായി വീഡിയോയില്‍ പറഞ്ഞത്. കൂടിയ അളവില്‍ ഗുളിക കഴിച്ചതോടെ തന്റെ രക്തസമ്മര്‍ദ്ദം കൂടുമെന്നും അത് മരണത്തിലേക്ക് നയിക്കുമെന്നും വീഡിയോയില്‍ നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവരെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ വിവാഹവാഗ്ദാനം നല്‍കി സീമാന്‍ പീഡിപ്പിച്ചതായി നേരത്തെ വിജയലക്ഷമി ആരോപിച്ചിരുന്നു. ഇതോടെ നടിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. തമിഴ്നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ സാന്നിധ്യമുള്ള തമിഴ് ദേശീയ പാര്‍ട്ടിയായ നാം തമിലാര്‍ കാച്ചിയുടെ നേതാവാണ് സീമാന്‍.രാഷ്ട്രീയ സംഘടനയായ പനങ്കട്ട് പാദായിലെ നേതാവാണ് ഹരി നടാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന നംഗുനേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇയാള്‍ പരാജയപ്പെട്ടിരുന്നു.
Recommended Video
നടി അവസാനമായി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. -ഇത് എന്റെ അവസാനത്തെ വീഡിയോ ആണ്. സീമാനും അദ്ദേഹത്തിന്‍രെ പാര്‍ട്ടി അംഗങ്ങളേയും കാരണം കഴിഞ്ഞ നാലുമാസമായി ഞാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. എന്റെ കുടുംബത്തിന് വേണ്ടി ഈ വിഷയങ്ങളെ അതിജീവിക്കാന്‍ പരമാവധി ശ്രമിച്ചു. ഹരി നാടാര്‍ എന്നെ സോഷ്യല്‍ മീഡിയ വഴി വേട്ടയാടുകയാണ്. ഞാന്‍ ബിപി ഗുളികകള്‍ കഴിച്ചിട്ടുണ്ട്. കുറച്ച് സമയത്തിനുള്ള എന്റെ രക്തസമ്മര്‍ദ്ദം കുറയും ഞാന്‍ മരിക്കും, തന്റെ മരണം ഇത്തരം സംഭവങ്ങള്‍ക്ക് ഒരു പാഠമായിരിക്കണം. സീമാനയേയും ഹരി നാടാറയേയും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications