Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി മനോരമയെ സോഷ്യല്‍ മീഡിയ 'കൊന്നു'

ചെന്നൈ: സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റം ഒട്ടേറെ നല്ലകാര്യങ്ങള്‍ക്ക് ഉപകാരപ്പെടുന്നുണ്ടെങ്കിലും സെലിബ്രിറ്റികളെ സംബന്ധിച്ചിടത്തോളം പേടി സ്വപ്‌നമാണ്. നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചും, മരിക്കാത്തവരെ കൊന്നുമൊക്കെ പലപ്പോഴും തങ്ങളുടെ കഴിവുകള്‍ ചില സോഷ്യല്‍ മീഡിയ ഉപയോക്തക്കാള്‍ തെളിയിച്ചിട്ടുണ്ട്.

തെന്നിന്ത്യന്‍ സിനിമാ രംഗത്തെ പ്രശസ്തയായ അഭിനേത്രി മനോരമയാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ അവസാനത്തെ ഇര. ആരോഗ്യവതിയായി ഇരിക്കുന്ന ഇവര്‍ മരിച്ചെന്ന് ഒരു സംഘം പ്രചരിപ്പിക്കുകയായിരുന്നു. വാര്‍ത്ത അതിവേഗം പടര്‍ന്നതോടെ ഇവരുടെ വീട്ടിലെ ഫോണിന് പിടിപ്പത് പണിയായി. ഒട്ടേറെ പേര്‍ ഫോണ്‍വിളി തുടര്‍ന്നപ്പോള്‍ മനോരമയ്ക്ക് ഒടുവില്‍ പത്രക്കുറിപ്പുതന്നെ പുറത്തിറക്കേണ്ടിവന്നു.

manorama-discharged

താന്‍ ആരോഗ്യവതിയായിരിക്കുന്നെന്നും മരിച്ചില്ലെന്നും കാട്ടി മനോരമയ്ക്കുവേണ്ടി മകന്‍ ഭൂപതി പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു. മാത്രമല്ല, തമിഴിലും തെലുങ്കിലുമായി മൂന്നു പ്രൊജക്ടുകള്‍ ചെയ്യാനിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. അടുത്തിടെ നെഞ്ചുവേദനയെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയിലായിരുന്നു. എന്നാല്‍, മരിച്ചെന്നുള്ള വ്യാജപ്രചരണം ആരാണ് നടത്തിയതെന്ന് അറിയില്ലെന്ന് മനോരമ പറഞ്ഞു.

നേരത്തെ പ്രശസ്ത മലയാളം, തമിഴ് നടി കനക മരണപ്പെട്ടതായും സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് നടി തന്നെ നേരിട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ താന്‍ ജീവനോടെയുണ്ടെന്ന് അറിയിക്കുകയായിരുന്നു. നടിയുടെ പിതാവാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന പിന്നീട് ആരോപണം ഉയര്‍ന്നു. നടന്‍ സലിം കുമാറിനെതിരെയും പത്തോളം തവണ സമാന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+