കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ഇളയദളപതി വാഴ്ച്ച, ഡിഎംകെ 147 സീറ്റില്‍ മേല്‍ക്കൈ, കേവല ഭൂരിപക്ഷം കടന്നു

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ തേരോട്ടം. 147 സീറ്റില്‍ ഡിഎംകെ സഖ്യം ശക്തമായ മുന്നേറ്റം നടത്തുകയാണ്. എക്‌സിറ്റ് പോളുകളെ ശരിവെക്കുന്ന തരത്തിലാണ് ഡിഎംകെ മുന്നേറുന്നത്. അണ്ണാഡിഎംകെ സഖ്യം 87 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കമല്‍ഹാസന്റെ മക്കല്‍ നീതി മയ്യത്തിന് ഒരു സീറ്റില്‍ ലീഡുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം ഡിഎംകെ അധികാരത്തില്‍ തിരിച്ചുവരുന്നുവെന്നാണ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. 1996ന് ശേഷം ആദ്യമായിട്ടാണ് കേവല ഭൂരിപക്ഷമെന്ന കടമ്പയും ഡിഎംകെ മറികടക്കാന്‍ പോകുന്നത്.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

1

കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ ലീഡ് നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. ഒ പനീര്‍സെല്‍വം അടക്കം ആറ് മന്ത്രിമാര്‍ പിന്നിലാണ്. ഖുശ്ബു, എച്ച് രാജ, അണ്ണാമലൈ അടക്കം ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്. അതേസമയം എല്ലാവോട്ടും എണ്ണി തീരാതെ ആരും ബൂത്ത് വിട്ട് പോകരുതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ജയം സുനിശ്ചിതമാണ്. എന്നാല്‍ ആഘോഷിക്കേണ്ടതില്ല. കൊവിഡിനെ കുറിച്ച് എല്ലാ ചിന്തിക്കേണ്ടതാണ്. ഡിഎംകെ ചരിത്രത്തില്‍ പുതിയൊരു അധ്യായമെഴുതിയിരിക്കുകയാണ്. ഡിഎംകെയെയും ഒപ്പം സംസ്ഥാനത്തെയും സംരക്ഷിക്കുക എന്നതിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം

അതേസമയം കോയമ്പത്തൂരില്‍ കമല്‍ഹാസന്‍ നാലായിരത്തില്‍ അധികം വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നത്. അതോടൊപ്പം ടിടിവി ദിനകരന്‍ കോവില്‍പ്പെട്ടി മണ്ഡലത്തില്‍ നിന്ന് അയ്യായിരം വോട്ടിന് പിന്നിലാണ്. കരുണാനിധിയും ജയലളിതയും ഇല്ലാത്ത തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് വിജയക്കൊടി പാറിച്ചിരിക്കുന്നത്. ബിജെപിയുടെ പല സീറ്റുകളിലും ഇത്തവണ മുന്നേറ്റമുണ്ടാക്കിയിട്ടില്ല. കോയമ്പത്തൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി വാനതി മൂന്നാം സ്ഥാനത്താണ്.

Recommended Video

cmsvideo
#Breaking KLElection Results; തൃശ്ശൂരിൽ പി ബാലചന്ദ്രൻ വിജയിച്ചു

English summary
Tamil nadu Election Results 2021: dmk set for a majority in tamil nadu, leading in 147 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X