കോടതി പറഞ്ഞത് ഇളയദളപതി കേട്ടു, റോള്‍സ് റോയ്‌സിന്റെ എന്‍ട്രി ടാക്‌സ് 40 ലക്ഷം അടച്ചു
ചെന്നൈ: ആഢംബര കാറുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലായിരുന്നു നടന്‍ വിജയ്. എന്നാല്‍ ആ വിവാദം വിജയ് അവസാനിപ്പിച്ചിരിക്കുകയാണ്. റോള്‍സ് റോയസ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്‌സ് അദ്ദേഹം അടച്ചിരിക്കുകയാണ്. 2012ല്‍ ലണ്ടനില്‍ നിന്ന് വന്‍ തുകയ്ക്കാണ് ഈ കാര്‍ വിജയ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. എന്നാല്‍ എന്‍ട്രി ടാക്‌സിന് വന്‍ തുക ആവശ്യപ്പെട്ടതാണ് വലിയ പ്രതിസന്ധികള്‍ക്ക് കാരണമായത്. ഇതിന് ഇളവ് തേടി വിജയ് കോടതിയെ സമീച്ചിരുന്നു. എന്നാല്‍ വിജയ് തന്റെ ജോലി പോലും ഹര്‍ജിയില്‍ പറയാതെയാണ് ഇളവ് തേടാന്‍ വന്നിരിക്കുന്നതെന്ന അടക്കമുള്ള വിമര്‍ശനങ്ങള്‍ മദ്രാസ് ഹൈക്കോടതി നടത്തിയിരുന്നു.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ
ഇതിനെതിരെ താരം അപ്പീല്‍ പോവുകയും ചെയ്തിരുന്നു. സിനിമയിലെ ഹീറോകള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ റോള്‍ മോഡലാവണമെന്നായിരുന്നു കോടതി പറഞ്ഞത്. എന്നാല്‍ കോടതി രൂക്ഷ വിമര്‍ശനം നടത്തിയതോടെ മുഴുവന്‍ തുകയും അടയ്ക്കാമെന്ന് വിജയ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം എന്‍ട്രി ടാക്‌സ് മുഴുവന്‍ അടച്ചിരിക്കുന്നത്. നേരത്തെ നടന്‍ ധനുഷും നികുതിയിളവിനായി കോടതിയെ സമീപിച്ചിരുന്നു. ധനുഷിനും കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്നിരുന്നു. ഒമ്പത് വര്‍ഷത്തോളമാണ് എന്‍ട്രി ടാക്‌സുമായി ബന്ധപ്പെട്ട കേസ് നീണ്ടത്. വിജയ്ക്ക് നേരത്തെ കോടതി ഒരു ലക്ഷം രൂപ പിഴയിടുകയും ചെയ്തിരുന്നു.
Recommended Video
സിംഗിള്‍ ബെഞ്ച് ജഡ്ജ് എസ്എം സുബ്രഹ്മണ്യമായിരുന്നു വിജയ്‌ക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്. വിജയ് പിന്നീട് ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ അപ്പീല്‍ നല്‍കുകയായിരുന്നു. നികുതിവെട്ടിപ്പ് ദേശവിരുദ്ധമായി കാണുന്ന കാര്യമാണ്. ഈ നടന്‍മാര്‍ സാമൂഹിക നീതി പ്രകടമാക്കുന്ന നായക കഥാപാത്രങ്ങളെയാണ് സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. ഇവരുടെ ചിത്രങ്ങള്‍ സമൂഹത്തിലെ അഴിമതികള്‍ക്കെതിരെയുള്ളതാണ്. എന്നാല്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ നികുതി വെട്ടിക്കുകയാണ്. ഇത് ശരിയല്ലെന്നും കോടതി പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിജയ് ഹര്‍ജി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരിക്കണം പിഴയായി ഒരു ലക്ഷം രൂപ നല്‍കേണ്ടതെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനെതിരെയുള്ള ഹര്‍ജിയില്‍ താന്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നേരത്തെ നല്‍കിയതാണെന്നും ഇപ്പോഴുള്ള പിഴ ഒഴിവാക്കി തരണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പിഴ തുകയുടെ കാര്യത്തില്‍ സ്റ്റേ നല്‍കിയിട്ടുണ്ട് ഡിവിഷന്‍ ബെഞ്ച്. എന്നാല്‍ എന്‍ട്രി ടാക്‌സ് മുഴുവന്‍ അടയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. നേരത്തെ എട്ട് ലക്ഷം രൂപ നികുതിയായി വിജയ് നല്‍കിയിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബാക്കിയുള്ള 32 ലക്ഷം കൂടി താരം അടച്ചു. മൊത്തം 40 ലക്ഷം രൂപയാണ് എന്‍ട്രി ടാക്‌സ്.












Click it and Unblock the Notifications