കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിന് നടുക്കമായി ആരോഗ്യ പ്രവർത്തകന്റെ മരണം: രോഗം സ്ഥിരീകരിച്ചത് കാലിന് പരിക്കേറ്റതിന് പിന്നാലെ

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ രണ്ടു പേർ മരിച്ചത് നടുക്കമുണ്ടാക്കി. ഞായറാഴ്ച ആരോഗ്യ പ്രവർത്തകനും വയോധികനുമാണ് കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്. പയ്യന്നുർ കാനായി തോട്ടം കടവ് സ്വദേശി രാജേഷ് ( 45 ) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓഫീസ് അസിസ്റ്റന്റാണ്. തലശ്ശേരി ചോനാടത്തെ പതിയാൻ മുള്ളൻ സോമനാണ് ( 74 ) ഞായറാഴ്ച്ച പുലർച്ചെ കൊവിഡ് ബാധിച്ചു മരിച്ചവയോധികൻ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് . കോവിഡ് സ്ഥിരീകരിച്ചത് കാലിന് പരിക്കുപറ്റി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 13കാരിയായ സഹോദരിയെ പീഡിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ, പിതാവ് അറസ്റ്റിലായത് പീഡനക്കേസിൽ!! 13കാരിയായ സഹോദരിയെ പീഡിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ, പിതാവ് അറസ്റ്റിലായത് പീഡനക്കേസിൽ!!

കഴിഞ്ഞ കുറെ കാലമായി വിശ്രമമില്ലാതെ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് കൊവിഡിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു രാജേഷ്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും കൊ വിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടാണ് രാജേഷിന് അന്തിമോപചാരമർപ്പിച്ചത് കാഴ്ചക്കാരിൽ നടുക്കമുണ്ടാക്കി. ഇതിനിടെ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 47 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു.

healthworkersdies-1

ഇതിനിടെ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 88 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3846 ആയി. സി.എഫ്.എല്‍.ടി.സി പാലയാട് നിന്ന് 25 പേരും, അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 20 പേരു,ം റയിന്‍ബോ ഹോട്ടല്‍ ജിം കേയറില്‍ നിന്ന് 12 പേരുമാണ് രോഗമുക്തരായത്. പ്രീമെട്രിക് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 11 പേരും, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഏഴ് പേരും, ഹോം ഐസോലേഷനില്‍ നിന്ന് അഞ്ച് പേരും രോഗമുക്തരായി. എംഐടി ഡിസിടിസിയില്‍ നിന്ന് നാല് പേരും സി.എഫ്.എല്‍.ടി.സി പരിയാരം, സ്പോര്‍ട്സ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

ഇതിനിടെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റേയും ഭാര്യ ഇന്ദിരയുടേയും ആരോഗ്യനില തൃപ്തികരം. വിവിധ വിഭാഗങ്ങളിലെ മേധാവികള്‍ അടങ്ങുന്ന എട്ടംഗ വിദഗ്ദ മെഡിക്കല്‍ സംഘമാണ് മന്ത്രിയേയും ഭാര്യയേയും ചികിത്സിക്കുന്നത്. സംസ്ഥാന കൊവിഡ് കണ്‍ട്രോള്‍ ബോര്‍ഡ് മുമ്പാകെ സമര്‍പ്പിക്കുന്ന ഓരോ ദിവസത്തേയും റിപ്പോര്‍ട്ടില്‍, ഇരുവരുടേയും ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. മന്ത്രിയുടേയും ഭാര്യയുടേയും ആരോഗ്യ സ്ഥിതി സംബന്ധിച്ചും ആശുപത്രിയിലെ കൊവിഡ് രോഗികളുടെ ചികിത്സ സംബന്ധിച്ചും മുഖ്യമന്ത്രി ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച ചെയ്തു.

English summary
Coronavirus positive health worker dies in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X