ഹൗസ് ബോട്ട് പിടിക്കാൻ ആലപ്പുഴയ്ക്ക് പോവണ്ട!.. മറൈൻ ഡ്രൈവിൽ 50 ഹൗസ് ബോട്ട് സർവീസുകൾ
കൊച്ചി: മറൈൻ ഡ്രൈവ് കേന്ദ്രമായി 50 ഹൗസ് ബോട്ടുകൾ സർവീസ് തുടങ്ങാൻ സ്വകാര്യ സംയുക്ത സംരംഭമായ ഗ്രീനിക്സ് വെഞ്ചേഴ്സും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമ്പയര്‍ മറൈന്‍ ഇന്റര്‍നാഷണലും. കിംകോ ബോട്ട് ജെട്ടിക്ക് സമീപമുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ക്രൂയിസ് ടെർമിനൽ മൂന്നു കൊല്ലത്തേക്ക് വാടകയ്ക്കെടുത്താണ് സർവീസ് തുടങ്ങുന്നത്. ആദ്യ കെട്ടുവള്ളത്തിന്റെയും നവീകരിച്ച ക്രൂയിസ് ടെർമിനലിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് കോർപ്പറേഷന്റെ "മിഷേൽ' എന്ന ക്രൂയിസ് ബോട്ടിന്റെ സർവീസും ഇതോടൊപ്പം തുടങ്ങി. സ്വകാര്യ സംയുക്ത സംരംഭത്തിനാണ് ഇതിന്റെയും ചുമതല. വൈകാതെ ഒരു വിനോദ സഞ്ചാര കപ്പലും സർവീസ് തുടങ്ങും. ടൂറിസം രംഗത്തേക്ക് കടന്നുവരുന്ന എല്ലാ സംരംഭകര്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം നല്കുമെന്നു മന്ത്രി പറഞ്ഞു.

പ്രളയത്തെ തുടര്‍ന്നു ടൂറിസം മേഖലക്ക് വലിയ ഉലച്ചില്‍ സംഭവിച്ചിരുന്നെങ്കിലും സര്‍ക്കാരിന്റെ നയതന്ത്രപരമായ ഇടപെടലുകളിലൂടെ അതിവേഗം കേരളത്തിന് കരകയറാന്‍ കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഹൗസ് ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ തുടങ്ങിയവ എത്തുന്നതോടെ ടൂറിസം രംഗത്തു കൊച്ചി
ചരിത്രം കുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബോൾഗാട്ടി, ഗോശ്രീ ഉൾപ്പെടെ കായൽകാഴ്ചകൾ ഉൾപ്പെടുത്തിയാണ് ഹൗസ് ബോട്ടുകൾ സർവീസ് നടത്തുക. കൊച്ചിയില്‍ ഒരു ബോട്ട് ഹബ്ബ് എന്ന ലക്ഷ്യമാണ് ഇതുവഴി യാഥാര്‍ഥ്യമാകുന്നത്. തദ്ദേശവാസികള്‍ക്ക് ബോട്ട് നിര്‍മിക്കാനും ബോട്ട് സവാരിയില്‍ വീട്ടില്‍ തയാര്‍ ചെയ്ത നാടന്‍ രുചികള്‍ പരിചയപ്പെടുത്തി വീട്ടമ്മമാര്‍ക്കൊരു കൈത്താങ്ങാനും ലക്ഷ്യമിടുന്നു. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് കോർപ്പറേഷൻ എംഡി എന്‍ പ്രശാന്ത്, സിനിമ താരം ധര്മ്മജന് ബോള്‍ഗാട്ടി, ഡിറ്റിപിസി സെക്രട്ടറി വിജയകുമാർ, വിവിധ ടൂറിസം ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications