• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ടീഷന്‍ 'തെളിയിക്കാന്‍' നിറതോക്ക്; കളക്ടറേറ്റ് ജീവനക്കാരെ മുള്‍മുനയിലാക്കി 84കാരന്‍

Google Oneindia Malayalam News

കാക്കനാട്: കളക്ടറേറ്റിലെ തപാല്‍ വിഭാഗത്തിലെ ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി 84 കാരന്‍. തന്റെ റിവോള്‍വറിന്റെ പഴയ ലൈസന്‍ ചോദിച്ച് എത്തിയ ഇദ്ദേഹം ഏറെ നേരത്തേക്ക് ജീവനക്കാരെ ഭയത്തിലാക്കി. കാരണം നിറതോക്കുമായാണ് ഇയാള്‍ എത്തിയത്.

'നോക്കിക്കോ... ഇത് നല്ല കണ്ടീഷനിലുള്ള തോക്കാണ്... ലൈസന്‍സ് തരണം..' എന്ന് കാഞ്ചിയില്‍ വിരലിട്ട് നിറതോക്കു ചൂണ്ടി ഇയാള്‍ ഉദ്യോഗസ്ഥരോട് തര്‍ക്കിച്ചു. മൂവാറ്റുപുഴ മുടവൂര്‍ സ്വദേശിയായ 84-കാരനാണ് എട്ട് ഉണ്ടകള്‍ നിറച്ച തോക്കുമായി കളക്ടറേറ്റില്‍ എത്തിയത്. ഇദ്ദേഹത്തിന് സ്വയരക്ഷാര്‍ഥം റിവോള്‍വര്‍ ഉപയോഗിക്കാന്‍ 2007 മുതല്‍കളക്ടര്‍ ലൈസന്‍സ് നല്‍കിയിരുന്നു. പുതുക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം പഴയ ലൈസന്‍സ് ഇദ്ദേഹം മേയ് 10-ന് കളക്ടറേറ്റില്‍ നല്‍കിയിരുന്നു. അത് ചോദിച്ചാണ് നിറതോക്കുമായി ഇയാള്‍ എത്തിയത്.

പുതുക്കാനുള്ള റിപ്പോര്‍ട്ടിനായി ലൈസന്‍സ് അയച്ചിരിക്കുകയാണെന്ന് ഉദ്യോഹസ്ഥര്‍ ഇയാളോട് പറഞ്ഞെങ്കിലും, ഇയാള്‍ ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഉണ്ടയുള്ള തോക്ക് കാഞ്ചിയിലിട്ട് കറക്കുന്നത് കണ്ടതോടെ ജീവനക്കാര്‍ ഭയത്തിലായി. സംഭവം അറിഞ്ഞെത്തിയ മറ്റ് ജീവനക്കാര്‍ തോക്ക് തന്ത്രപൂര്‍വം വാങ്ങിയെടുത്തു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ എറണാകുളം കളക്ടറേറ്റിലാണ് സംഭവം.

'ഭീമൻ രഘുവിന് മാത്രം അറിയുന്നൊരു ദിലീപ് ഇല്ല,അദ്ദേഹം ദിലീപിനെ പിന്തുണയ്ക്കുന്നത് അതുകൊണ്ട് മാത്രം';അഡ്വ മിനി'ഭീമൻ രഘുവിന് മാത്രം അറിയുന്നൊരു ദിലീപ് ഇല്ല,അദ്ദേഹം ദിലീപിനെ പിന്തുണയ്ക്കുന്നത് അതുകൊണ്ട് മാത്രം';അഡ്വ മിനി

ലൈസന്‍സ് പുതുക്കുന്നതിനുള്ള റിപ്പോര്‍ട്ട് മൂവാറ്റുപുഴ താലൂക്കിലും പോലീസിനും കൈമാറിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ തിരികെ നല്‍കണം എന്നുപറഞ്ഞായി തര്‍ക്കം. ആവശ്യമുണ്ടെങ്കില്‍ തോക്ക് പരിശോധിച്ചോളൂ എന്ന് പറഞ്ഞാണ് ഉയര്‍ത്തിക്കാണിച്ചത്. നിറതോക്ക് ചൂണ്ടി രൂക്ഷമായി ഇടപെടുന്ന ആളെ കണ്ടപ്പോള്‍ തപാല്‍ സെക്ഷനിലെ ടൈപ്പിസ്റ്റുമാരായ ഷിനുവും റീനയും ഭയന്നു.

ഇത് തന്നെയാണ് ഞങ്ങള്‍ കാത്തിരുന്ന ചിത്രം; റോബിനൊപ്പം ദില്‍ഷ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സംഭവം കണ്ട മറ്റ് ജീവനക്കാര്‍ എ.ഡി.എം. എസ്. ഷാജഹാനെ വിവരം അറിയിച്ചു. ഇതിനിടെ കളക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ അനുനയിപ്പിച്ച് തോക്ക് വാങ്ങിയെടുത്ത് എ.ഡി.എമ്മിനു മുന്നില്‍ ഹാജരാക്കി. തൃക്കാക്കര പോലീസ് എത്തി തോക്കും ഉണ്ടകളും കസ്റ്റഡിയിലെടുത്തു. പന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി ഇദ്ദേഹത്തെ പറഞ്ഞുവിട്ടതായി തൃക്കാക്കര സിഐ ആര്‍. ഷാബു പറഞ്ഞു.

ഇദ്ദേഹത്തിന് നല്‍കിയ തോക്കിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍ പിന്നീട് പറഞ്ഞു. നിറ തോക്കുമായി ഒരാള്‍ കളക്ടറേറ്റില്‍ കടന്നുവന്നത് സുരക്ഷാ ഭീഷണിയാണ് എന്നാണ് വിലയിരുത്തല്‍. കളക്ടറേറ്റ് സ്ഫോടനം നടന്നിട്ട് ചൊവ്വാഴ്ച 13 വര്‍ഷം തികയാനിരിക്കെയാണ് വീണ്ടും ഗുരുതരമായൊരു സുരക്ഷാ വീഴ്ച സംഭവിച്ചത്.

Recommended Video

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  Ernakulam
  English summary
  84 year old man threatens collectorate staff with a gun in ernakulam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X