സുഹൃത്തുക്കളുടെ വിവരങ്ങള്‍ വരെ ചികഞ്ഞെന്ന് അര്‍ച്ചന കവി; മോശമായി പെരുമാറിയില്ലെന്ന് പോലീസുകാരന്‍
കൊച്ചി: നടി അര്‍ച്ചന കവിയുടെ പോലീസിനെതിരെ പോസ്റ്റ് വൈറലായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നടിയോട് അത്തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ആരോപണ വിധേയനായ പോലീസുകാരന്‍. അതേസമയം പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അര്‍ച്ചന കവി പറഞ്ഞു.
'ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം'
സദാചാരവാദികളെ പോലെയാണ് പോലീസ് പെരുമാറിയതെന്ന ആരോപണമാണ് നേരത്തെ അര്‍ച്ചന കവി ഉന്നയിച്ചത്. പോലീസിന്റെ പെരുമാറ്റം ലൈംഗിക തൊഴിലാളിയോടെന്ന പോലെയായിരുന്നുവെന്ന് അര്‍ച്ചന കവി നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു.

അര്‍ച്ചന കവിയുടെ ആരോപണങ്ങള്‍ പോലീസുകാരന്‍ നിഷേധിക്കുന്നുണ്ട്. അര്‍ച്ചനയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്ന് പോലീസുകാരന്‍ പറഞ്ഞു. പട്രോളിംഗിന്റെ ഭാഗമായി വിവരം ശേഖരിച്ചതാണെന്നാണ് ഇയാളുടെ ന്യായീകരണം. അതേസമയം ഈ പോലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മട്ടാഞ്ചേരി എസിപിക്കാണ് അന്വേഷണ ചുമതല. പോലീസുകാരന്‍ ചോദ്യം പരുഷമായിരുന്നുവെന്നും, തന്നോട് ചോദ്യങ്ങള്‍ ചോദിച്ച രീതി ശരിയല്ലെന്നും അര്‍ച്ച കവി പറഞ്ഞു. ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമുള്ള രാത്രി രാത്രി യാത്രയ്ക്കിടെ കൊച്ചി പോലീസില്‍ നിന്ന് ഉണ്ടായ ദുരനുഭവം നേരത്തെ സോഷ്യല്‍ മീഡിയ വഴി നടി പങ്കുവെച്ചിരുന്നു.

പോലിസന്റെ പെരുമാറ്റത്തില്‍ തനിക്ക് സുരക്ഷിതമായി തോന്നിയില്ല. സുഹൃത്തിനും കുടുംബത്തിനുമൊപ്പം വീട്ടിലേക്ക് വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് വളരെ മോശമായിട്ടാണ് പെരുമാറിയത്. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍, എന്തിനാണ് പോകുന്നത് എന്ന് ചോദിച്ചെന്നും കേരള പോലീസിനെ ടാഗ് ചെയ്തുള്ള കുറിപ്പില്‍ പറയുന്നു. അര്‍ച്ചനയുടെ കുറിപ്പ് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പോലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. ആദ്യത്തെ ഉദ്യോഗസ്ഥന്‍ മാന്യമായാണ് പെരുമാറിയതെന്നും, രണ്ടാമത്തെ പോലീസുകാരന്‍ മോശമായിട്ടാണ് ഇടപെട്ടതെന്നും അര്‍ച്ചന വ്യക്തമാക്കി. വളരെ മോശം രീതിയായിരുന്നുവെന്നും നടി പറയുന്നു.

അപമര്യാദയായിട്ടാണ് പോലീസുകാരന്‍ പെരുമാറിയത്. രണ്ടിടത്ത് വെച്ച് ചോദ്യം ചെയ്തു. ഓട്ടോ യാത്രക്കാരോടും കാര്‍ യാത്രക്കാരോടും രണ്ട് രീതി പാടില്ല. ഓട്ടോയിലുണ്ടായിരുന്ന താനും സുഹൃത്തുക്കളും തമ്മിലുള്ള ബന്ധം വരെ പോലീസ് ചികഞ്ഞ് ചോദിച്ചു. പോലീസുകാരന്റെ ചോദ്യങ്ങള്‍ പരുഷമായിരുന്നു. ആ പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല. പലര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകുന്നത് കൊണ്ടാണ് ഇത്തരമൊരു വിവരം പങ്കുവെച്ചതെന്നും അര്‍ച്ചന പറഞ്ഞു. അതേസമയം രാത്രി കാര്യങ്ങള്‍ തിരക്കുന്നതില്‍ ബുദ്ധിമുട്ടില്ല. പക്ഷേ അതിനൊരു രീതിയുണ്ടെന്നും നേരത്തെ അര്‍ച്ച വ്യക്തമാക്കിയിരുന്നു.

സാമൂഹിക മാധ്യമ പോസ്റ്റില്‍ അര്‍ച്ചന കവി പറഞ്ഞ സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ആരെന്നതിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് തങ്ങളെ പിന്തുടരുകയും, ലൈംഗിക തൊഴിലാളിയോടെന്ന പോരില്‍ പെരുമാറുകയും ചെയ്തുവെന്ന് അര്‍ച്ചന കവി പറഞ്ഞു. പോലീസ് രാത്രിയിലായാലും ചോദ്യം ചെയ്യുന്നതിനൊരു രീതിയുണ്ട്. തനിക്ക് സ്ത്രീകള്‍ മാത്രം യാത്ര ചെയ്യുന്ന ഓട്ടോയില്‍ വെച്ചുണ്ടായത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ് അര്‍ച്ചന പറയുന്നു. ആ രോഷത്തിലാണ് താന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും അവര്‍ വ്യക്തമാക്കി. മട്ടാഞ്ചേരി എസിപി നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് വൈകീട്ട് കമ്മീഷണര്‍ക്ക് കൈമാറും.

കൊച്ചി രവിപുരത്ത് നിന്ന് ഓട്ടോയില്‍ ഫോര്‍ട്ടു കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് അര്‍ച്ചന കവിക്കും സുഹൃത്തുക്കള്‍ക്കും ദുരനുഭവമുണ്ടായത്. രാത്രി പട്രോളിംഗിന്റെ ഭാഗമായുള്ള പതിവ് വിവരങ്ങള്‍ മാത്രമാണ് ചോദിച്ചറിഞ്ഞതെന്ന് പോലീസുകാരന്‍, അന്വേഷണ ചുമതലയുള്ള മട്ടാഞ്ചേരി എസിപിക്ക് മറുപടി നല്‍കി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയ്യിരുന്നു. നേരത്തെ താരസംഘടനയായ അമ്മയ്‌ക്കെതിരെയും അര്‍ച്ചന കവി രംഗത്ത് വന്നിരുന്നു. അമ്മയില്‍ പുരുഷാധിപത്യമുണ്ട്. സംഘടന മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും അര്‍ച്ചന പറഞ്ഞു.
പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍